അധ്യായം നാല്

274 28 10
                                    

നിച്ചൻ അവന്റെ മുറിയുടെ വാതിൽ തുറന്നു. വാതിൽ തുറന്നപ്പോൾ തന്നെ മുല്ലപ്പൂവിന്റെ പരിമണം അവന്റെ മൂക്കിലേക്ക് തുളച്ചു കയറി. അവൻ പതുക്കെ അകത്തേക്ക് കയറി.. അവന്റെ കണ്ണുകൾ ആ മുറിയുടെ ചുറ്റിനും ഓടി നടന്നു..

അവന്റെ കട്ടിൽ മുല്ലപൂവ് കൊണ്ട് അലങ്കരിച്ചിക്കുകയാണ്. ആ മുറിയാകെ ചുറ്റിനോക്കുമ്പോൾ അവന്റെ കണ്ണിൽ നിന്നും അവൻ അറിയാതെ തന്നെ നിറയുന്നുണ്ട്.. അവൻ ഏറെ ആഗ്രഹിച്ചതല്ലേ ഈ ഒരു ദിവസത്തിന് വേണ്ടി. പക്ഷെ എന്തുകൊണ്ട് തനിക്ക് തന്റെ മനസറിഞ്ഞു സന്തോഷിക്കാൻ പറ്റാത്തത്?ഓ ശെരിയാ അവൻ ഇതൊക്കെ ആഗ്രഹിച്ചത് വേധയുടെ ഒപ്പം അല്ലായിരുന്നു മറ്റൊരു പെൺകുട്ടിയുടെ ഒപ്പമായിരുന്നു..

അവൻ പതിയെ അവന്റെ കട്ടിലിൽ ചെന്നിരുന്നു... എന്തോ അവന്റെ കണ്ണിൽ നിന്നും അവൻ അറിയാതെ തന്നെ കണ്ണുനീർ ഒഴുകാൻ തുടങ്ങി. അവൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമൊന്നുമല്ല അവന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്...അവൻ അവന്റെ ജീവിതം ചിലവഴിക്കാൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും മറ്റൊരാളുടെ ഒപ്പമാണ്.. പക്ഷെ ഇപ്പോൾ ദാ മറ്റൊരാളുടെ ഒപ്പമാണ് അവൻ തന്റെ ജീവിതം ഇനി അവൻ ചിലവഴിക്കാൻ പോകുന്നത്... അതിനു തനിക്കു സാധിക്കുമോ? തന്റെ പ്രിയതമേ മറന്നുകൊണ്ട് മറ്റൊരാളെ ആ സ്ഥാനത്തെ കാണാൻ തനിക്ക് കഴിയുമോ? തന്റെ പ്രിയതമേ തന്റെ മനസ്സിൽ നിന്നും മായ്ക്കാൻ തനിക്ക് കഴിയുമോ?

ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ അവൻ തന്റെ മനസിനോട് ചോദിച്ചു കൊണ്ടേയിരുന്നു അതിനു ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി..അവന്റെ ചിന്തകളിൽ നിന്നും അവനെ ഉണർത്തിയത് തന്റെ മുറിയിലെ വാതിലിൽ ആരോ തട്ടിയപ്പോൾ ആണ്. അവൻ വേഗം തന്നെ അവന്റെ കണ്ണുകൾ തുടച്ചു എന്നിട്ട് വാതിലിലേക്ക് കണ്ണ് നട്ടും ഇരുന്നു...

നന്ദുവും ജാനകിയും വേധയെ കൂട്ടി നീരവിന്റെ മുറിയുടെ മുൻപിൽ വന്നു നിന്നു. എന്നിട്ട് നന്ദു നീരവിന്റെ മുറിയുടെ വാതിലിൽ തട്ടി പക്ഷെ ആരും വന്നു കതക് തുറന്നില്ല...

"ഏഹ് നിച്ചേട്ടൻ കാത്തിരുന്നു കാത്തിരുന്നു ഇനി ഉറങ്ങി പോയി കാണുമോ ചെറിയമ്മായി.."

ദക്ഷ Wo Geschichten leben. Entdecke jetzt