അങ്ങ് ദൂരെ ദൂരെ.....
ഏയ് അല്ലല്ലാ......
ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ ഒരു വീട്ടിൽ
സമയം രാവിലെ 9 ആകുന്നു
?? : വിശ്വേട്ടാ.... വിശ്വേട്ടാ....
വിശ്വൻ : എന്താ വേണി
ഇട്ടിരിക്കുന്ന ഷർട്ടിന്റെ കൈ നേരെയാക്കിക്കൊണ്ട് അയാൾ അവിടേക്ക് വന്നു
വേണി : ദേ ഭക്ഷണം എടുത്തു വച്ചു
വിശ്വൻ : അതിനാണോ നീ ഈ കിടന്നു കാറിയത്
വേണി : ഇപ്പൊ വിളിച്ചത് കുറ്റമായോ... നിങ്ങടെ ഫോൺ ഇങ്ങു തന്നെ
വിശ്വൻ : നിനക്കിപ്പോ എന്തിനാ എന്റെ ഫോൺ
വേണി : എന്തിനാണെന്ന് അറിഞ്ഞാലേ തരൂ ??
വിശ്വൻ : ഞാൻ ചോദിച്ചെന്നെ ഒള്ളെ, ദാ ഫോൺ
പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു വേണിക്ക് നേരെ നീട്ടി ശേഷം കഴിക്കാനായി ഇരുന്നു.
ഫോൺ കിട്ടിയതും അവർ ആർക്കോ കാൾ ചെയ്യുന്നുറിങ് റിങ് റിങ്.....
ബെൽ ഉണ്ട് എന്നാൽ ആരും എടുക്കുന്നില്ല. അവർ വീണ്ടും വിളിക്കുന്നു ഇപ്പോഴും ആരും കാൾ എടുക്കുന്നില്ല
വേണി : എടുക്കില്ല.... എനിക്കറിയാം അവൻ എടുക്കില്ലന്ന്
വിശ്വൻ : ഓ ഇതിനായിരുന്നോ... അവനറിയാം നീയാകും വിളിക്കുന്നതെന്ന്
വേണി : അവനെന്താ ഫോൺ എടുത്താൽ
വിശ്വൻ : എന്താ കാര്യം എന്ന് നിനക്ക് അറിയില്ലേ
വേണി : ഞാൻ കല്യാണക്കാര്യം പറഞ്ഞതാണോ ഇപ്പൊ കുഴപ്പം, നിങ്ങളും കേട്ടതല്ലേ ആ ജോത്സ്യൻ പറഞ്ഞത് അവന് 27 വയസ്സ് ആകുന്നതിനു മുൻപ് അവന്റെ വിവാഹം നടത്തണം എന്ന്
വിശ്വൻ : അവന് താത്പര്യം ഇല്ലെങ്കിൽ എന്ത് ചെയ്യാനാ
വേണി : ഇനി അവന് എന്ന് താത്പര്യം വരാനാ... അവന്റെ അതേ പ്രായമല്ലേ ആദിയും,കുറച്ചു മാസം കഴിഞ്ഞാൽ അവൻ ഒരു കൊച്ചിന്റെ അച്ഛൻ ആകാൻ പോവാ
?? : എന്താ ഇവിടെ രണ്ടാളും കൂടി ഒരു സംസാരം
വിശ്വൻ : വേറെന്താ നിന്റെ അനിയന്റെ കാര്യം തന്നെ