" ഒരിക്കലും സ്വന്തമാവില്ല എന്ന്
എനിക്ക് ഉറപ്പുള്ള നിനക്ക്
വേണ്ടിയാണ് ഞാൻ ഇന്നും
കാത്തിരിക്കുന്നത് "ഇത്രയും തന്റെ ഡയറിയിൽ എഴുതിയ ശേഷം അവൾ അത് അടച്ചു വച്ചു എഴുന്നേറ്റു
തണുപ്പ് നിറഞ്ഞ അന്തരീക്ഷം വേനൽ മഴ ഭൂമിയെ കുളിരണിയിക്കുകയാണ്..... 🍃
തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറി അവൾ തന്റെ കൈകൾ കൊണ്ട് സ്വയം ഒന്ന്പൊതിഞ്ഞുശേഷം തന്റെ പതിവ് ജോലികൾ ചെയ്യാൻ തുടങ്ങി. മഴ തന്റെ ദേഷ്യം ഒന്ന് കുറച്ചപ്പോൾ അവൾ പതിയെ പുറത്തേക്ക് ഇറങ്ങി തൊഴുത്തിലേക്ക് നടന്നു 🚶🏻♀️ അവിടെ ഉള്ള തന്റെ ഓമനയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു അതിന് തീറ്റിയും വെള്ളവും ഒക്കെ കൊടുത്ത് കുറച്ചു നേരം അവൾ അവിടെ നിന്നു.. മഴ വിശ്രമത്തിന് ശേഷം തന്റെ കലാപരിപാടി പിന്നെയും ആരംഭിച്ചു അവൾ അകത്തേക്ക് പൊന്നു
തണുപ്പ് മാറ്റാനായി അവൾ കുറച്ചു നേരം വിറകടുപ്പിന്റെ അരികിൽ നിന്നു തണുപ്പ് മാറിയ ശേഷം പാത്രങ്ങളുമായി കിണറ്റിൻ കരയിലേക്ക് നടന്നു വീട്ടിലേക്ക് ആവശ്യമായ വെള്ളം അതിൽ കോരി നിറച്ചുകൊണ്ടിരുന്നു..
അതെ സമയം വഴിയിലൂടെ പരിചയമുള്ള ഒന്ന് രണ്ട് പേർ കടന്നു പോയി
അവരുടെ കണ്ണിൽ അവൾ കണ്ടത് പരിതാപവും സിമ്പത്തിയും ആയിരുന്നു അവൾക്ക് അതിന്റെയൊന്നും ആവിശ്യം ഇല്ലാത്തത് കൊണ്ട് അവൾ അവർക്ക് മുഖം കൊടുക്കാതെ തന്റെ ജോലിയിൽ ശ്രെദ്ധിച്ചു
സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ അതിന്റെ വഴിക്ക് കടന്ന് പോയികൊണ്ടേയിരുന്നു 🍁
YOU ARE READING
മഴ 🥀
Fanfictionമഴയെ പ്രണയിച്ച പെൺകുട്ടിയുടെ കഥ... ഒരിക്കലും സ്വന്തമാവില്ല എന്ന് ഉറപ്പുള്ള ഒരുവനെ അവൾ പ്രണയിക്കുകയാണ് 🥀