The Hund

6 0 0
                                    

സമയം രാവിലെ 5 30 മണി.
ഒരു സൈക്കിളിൽ ഒരാൾ പത്രവുമായി കടന്നു വന്നു. അങ്ങനെ വരുമ്പോഴാണ് റോഡിന് നടുവിലായി കുറെ നായ്ക്കൾ  എന്തോ കടിച്ചു വലിക്കുന്നത് കണ്ടത്.  അയ്യാൾ സൈക്കിളിൽ നിന്നിറങ്ങി ഒരു കല്ലെടുത്ത് അതിനു നേരെ എറിഞ്ഞു. അവറ്റകൾ കുരച്ചുകൊണ്ട് ഓടിപോയി. അപ്പോഴാണ് അവിടെ  ഒരു ചാക്കുകെട്ട് കണ്ടത്.  അതിൽ എന്തോ ചുവന്ന നിറത്തിൽ കണ്ടു. കൂടുതൽ അടുത്തെത്തിയപ്പോൾ അയാളൊന്ന് നിന്നു.  കാരണം നേരത്തെ കണ്ട ചുവന്ന നിറം രക്തത്തിൻ്റെ ആയിരുന്നു. അയാളുടെ ഉള്ളിൽ ചെറുതായി പേടി തോന്നി.  ആ ചാക്കിൽ നിന്ന് രക്തം ഒരു ചെറിയ ചാലുപോലെ ആ റോഡിൽ നിറഞ്ഞു. നായ്ക്കൾ കടിച്ചു കീറിയ ഒരു ദ്വാരത്തിലൂടെ ഒരാളുടെ കൈവിരലുകൾ പുറത്തേക്ക് കണ്ടു. അയാളുടെ ഉള്ളിൽ ഭയം വർദ്ധിച്ചു. അയ്യാൾ ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കി.അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. അയ്യാൾ പതിയെ ആ ചാക്കിൻ്റെ അടുത്തേക്ക് ചെന്നു.  പതിയെ ആ ചാക്കിൻ്റെ  കെട്ടഴിക്കാൻതുടങ്ങി.
ചാക്ക് തുറന്നപ്പോൾ കണ്ട കാഴ്ചയിൽ അയാൾ നടുങ്ങിപ്പോയി. അയ്യാൾ വെപ്രാളത്തിൽ പിന്നിലേക്ക്  തെറിച്ചു വീണു. അവിടെ നിന്ന് എങ്ങനെയോ പിരണ്ടെണീച്ച അയ്യാൾ തൻ്റെ സൈക്കിളെടുത്ത് വേഗത്തിൽ ചവിട്ടി. അത് ഒരു രണ്ടു നില കെട്ടിടത്തിൻ്റെ മുൻപിൽ അവസാനിച്ചു.

വന്നയാൾ ആ പടികൾ കയറി മുകളിലെത്തി. അവിടുത്തെ കതകിൽ ആഞ്ഞടിച്ചു.
അവിടെ ഒരു 5 ആളുകൾ ഉണ്ടായിരുന്നു.എല്ലാവരും നല്ല ഉറക്കം.
കൂട്ടത്തിൽ ഒരുവൻ എഴുനേറ്റു.
"ഏത് നായിൻ്റെ മോനാടാ രാവിലെ കതകിലിട്ട് തട്ടുന്നെ."

അയ്യാൾ മറുപടി പറഞ്ഞു.
" ഷാജി അണ്ണാ ഇത് ഞാനാ, രാജു .  അണ്ണാ വേഗം കതകു തുറക്ക്."

ഷാജി:ഏതവനായലും പൊളിക്കണ്ട, ഞാൻ വരുവ.

ഷാജി കതകു തുറന്നു. ഒരു ആറടി പൊക്കവും അതിനൊത്ത ശരീരവുമുള്ള ഒരു ഇരുനിറക്കാരൻ . കണ്ടാൽ ഒരു 35 വയസ്സ്. നല്ല നീളമുള്ള കറുത്ത താടി. അത്യാവശ്യം മുടിയും ഉണ്ട്. ഉറക്കത്തിൻ്റെ എല്ലാ ക്ഷീണതയും മുഖത്തുണ്ട്.

കതകു തുറന്ന പാടെ അവൻ ചോദിച്ചു.

ഷാജി: എന്തിനാട നാറി രാവിലെ കിടന്ന് കാറുന്നെ. മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ല.

വേട്ട:STORY OF A RUTHLESS HUNDER Where stories live. Discover now