സാഗർ കാർ ഓടിക്കുകയായിരുന്നു..
സിഗ്നൽ എത്തി..
അയാളുടെ ശ്രദ്ധ പാതയുടെ ഓരങ്ങളിലേക്ക് മാറി..
....അതാ അവൾ.. ഒരുവന്റെ കൈ പിടിച്ചു നിൽക്കുന്നു..
അടുത്തയാളെ കണ്ടെത്തിയെന്ന് തോന്നുന്നു.. ഏതോ നിർഭാഗ്യവാൻ..
അയാൾ ഓർത്തു..
അയാളുടെ നിർജീവമാം മുഖത്തൊരു ചിരി പടർന്നു..അവളെയോർത്തണോ..
..അതെ..
അവളുമായി ചിലവിട്ട നല്ല നിമിഷങ്ങളോ?
മനസാക്ഷിയുടെ ചോദ്യം..
..അല്ല..
സ്നേഹം നടിച്ചു വന്നവളെ വിശ്വസിച്ച വീട്ടുകാർ..
ഒറ്റത്തടിയായിരുന്ന തന്റെ വിവാഹം..അവളുമായി ഒത്തുപോകാൻ തനിക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം.. അവൾ തന്റെ പണത്തെയാണ് സ്നേഹിച്ചിരുന്നത് എന്നതല്ല..
അവളോടല്ല.. മറ്റൊരു പെണ്ണിനോടും ഒത്തുപോകാൻ കഴിയില്ല എന്ന തിരിച്ചറിവ്..വേണ്ടതെല്ലാം എണ്ണിയെണ്ണി വാങ്ങി ഡിവോഴ്സ് നേടി അവൾ മടങ്ങിയപ്പോഴും വിഷമിക്കാത്ത മനസ്..
സാഗർ തന്റെ വണ്ടി മുന്നോട്ടു എടുത്തു..
~പിന്നെയും മുന്നോട്ടു.. പതറാതെ..
YOU ARE READING
അവർ🤍
Fanfiction🟥🟥🟥🟥🟥Disclaimer🟥🟥🟥🟥🟥 This story is purely fictional. And nothing in this is related to anyone.. Including our idols. So don't take it seriously. Wrote it with a sudden inspiration.. ഇതെന്റെ first മലയാളം ff ആണ്.. അതുകൊണ്ട് അതിന്റേതായ തെറ്റു...