ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം.....മഴയുടെ തന്ത്രികൾ മീട്ടി വീശുന്ന ഇളംകാറ്റിന്റെ ഓളങ്ങളെ തഴുകി ആ വിചനമായ പാതയിലൂടെ ഒരു കാർ മുന്നോട്ട്....
തെങ്കാശി.......... തമിഴ് നാട്ടിലെ തിരുന്നൽവേലി ജില്ലയിൽ സ്ഥിതി ചെയുന്ന ഗ്രാമീണ ഭംഗിയുടെ സൗന്ദര്യം.. കർഷകരും നിഷ്കളങ്കരും ആയ ചെറുകിട കച്ചവടക്കാരും വ്യവസായികളും ഒരുമിച്ചു പാർക്കുന്ന കൊച്ചു ഗ്രാമം...
ആ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു അവൻ...
കാറുകൾ ഒന്നും അതികം കടന്നു ചെല്ലാത്ത ഇടുങ്ങിയ വഴികളിലൂടെ അവൻ ടൗണിൽ നിന്നും ടാക്സിക് പിടിച്ച കാർ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.. ഡ്രൈവർ മുനിസാമി പരിചയമുള്ള എല്ലാ വഴികളിലൂടെയും അവനെ കൊണ്ടു പോയി
" ഉങ്ക പേരെന്ന സാർ ? "
" സിദ്ധാർഥ് " അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
YOU ARE READING
മേഘ മൽഹാർ
Fanfictionനിന്നോളം നീറിയിട്ടില്ലൊരു വേദനയും നിന്നോളം ഉന്മത്തമല്ലൊരാനന്ദവും കാർമേഘങ്ങൾ മൂടി കെട്ടിയ അവന്റെ ഹൃദയത്തിലൊരു മേഖ മൽഹാറായി അവൾ പെയ്തിറങ്ങുമോ ? ധയിര്യമായി വായിച്ചോളൂ... തീരുമ്പോൾ നെഞ്ചിൽ ബാക്കിയായി ഒരു കുളിർ മാത്രം ഞാൻ വാക്ക് തരാം.. A Yoonmin FF