ഭാഗം 2

404 66 104
                                    

അന്ന് ആ അഗ്രഹാര മുറ്റത്തു വെച് എന്റെ ഞെഞ്ചിലൊരു തീക്കനൽ കൊരിയിട്ട് അവൾ എന്റെ അരികിൽ നിന്നും എങ്ങോട്ടോ ഓടി മറഞ്ഞു.

അവൾ പോയതും നോക്കി നിന്ന ഞാൻ ഇവിടെ വന്ന കാര്യം പോലും ആ നിമിഷം മറന്നു പോയിരുന്നു.

" സർ , നമ്മക് ഇവരുടെ സെക്രട്ടറിയുമായി സംസാരിക്കാം. അവങ്ക താൻ ഇങ്ക മുഖ്യമാന ആള് "

പിന്നിൽ നിന്നുമുള്ള ഗോകുലിന്റെ വിളികേട്ടാണ് ഞാൻ ബോധത്തിലേക്ക് തിരികെ എത്തിയത്

" ഏഹ് ആ.. നമക് അയാളെ ആദ്യം പോയി കണ്ട് കാര്യങ്ങൾ സംസാരിക്കാം "

ശേഷം അയാളുടെ വീട് തേടി ഞങ്ങൾ നടന്നു തുടങ്ങി. ഒടുവിൽ അവിടെ തന്നെയുള്ള എറ്റവും പ്രമാണിത്തമുള്ള വീട് എന്നു തോന്നിക്കുന്ന ഒരു വീടിനു മുന്നിൽ ഞങ്ങളെത്തി നിന്നു.

" നീങ്കയാര് തമ്പി ? എന്നെയാ പാക്കിറിയാ ? "

ആ വീട്ടിലേക്ക് നോക്കി നിന്ന ഞങ്ങളെ തേടി പിന്നിൽ നിന്നും ഒരു ശബ്ദം എത്തി. ആ ശബ്ദം തേടി ഞാൻ തിരിഞ്ഞതും കയ്യിൽ ഒരു കിണ്ടിയുമായി ഞങ്ങളെ നോക്കി നിൽക്കുന്ന ഒരു പ്രായമായ വ്യക്തി ആയിരുന്നു.

" നീങ്ക താനെ സുബ്രമണ്യം ? " ഗോകുൽ ഉടൻ ചോദിച്ചു

" ആമ , നാന്താൻ സുബ്രഹ്മണ്യം... ഇത് എന്നുടെ വീട്.. എന്ന വേണോം ഉങ്കളുക്ക്? "

മറുപടി പറയാൻ പോയ ഗോകുലിനെ മാറ്റി നിർത്തി ഞാൻ മുന്നോട്ട് കയറി അദ്ദേഹത്തിന് അഭിമുഖമായി നിന്നു

" Im സബ്കളക്ടർ സിദ്ധാർഥ് . ഉങ്കക്കിട്ട കൊഞ്ചം പേസണം " എന്നെ സ്വയം പരിചയപ്പെടുത്തികൊണ്ട് ഞാൻ പറഞ്ഞു

" കളക്ടർ സാറാ ? നീങ്ക ഇങ്ക എന്ന പണ്ണിട്ടിറുക്ക് സർ ? ഇത് വന്ത് ഒരു ശാന്തമാന ഇടം , എങ്ക ഊര് .. ഗവണ്മെന്റ്ക്ക് വന്ത് ഇങ്ക എന്ത വേലയും കെടയാത് " അയാൾ ചോദിച്ചു

" നാൻ ഉങ്കക്കിട്ട കൊഞ്ചം ഗൗരവമാന വിസയത്തെ പറ്റി പേസണം " ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു നിർത്തിയതും അയാൾ എന്നെ അൽപനേരം നോക്കി നിന്നു.

ശേഷം എന്നെയും കൂട്ടി അവരുടെ കോവിലിന് മുന്നിലുള്ള ആൽമര ചുവട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. ഞങ്ങൾ അവിടെ എത്തിയതും ആ അഗ്രഹാരത്തിലെ മറ്റു പുരുഷാന്മാരും കുറച്ചു സ്ത്രീകളും അവിടെ എത്തിയിരുന്നു.
എല്ലാവരും എത്തിയ സ്ഥിതിക് കാര്യങ്ങൾ അവർ കേൾക്കെ തന്നെ പറഞ്ഞേക്കാം എന്നു ഞാൻ തീരുമാനിചു. ഞാൻ തമിഴിൽ പറഞ്ഞു വരുമ്പോൾ സമയം എടുക്കുന്നത് കൊണ്ട് തന്നെ ആ ദൗത്യം ഗോകുലിനെ ഏല്പിച്ചു.

മേഘ മൽഹാർWhere stories live. Discover now