ഇത് ഞാൻ already instail ഇട്ടതാണേ. അവിടെ വായിക്കാത്തവർ ഇവിടെ വായിച്ചോളൂ.
ചീത്ത വിളിക്കരുത്... എനിക്ക് അത്രേ പറയാൻ ഉള്ളു 🚶
•••
കിരൺ കാർ ഓടിക്കുന്നതിനു ഇടയിൽ അവനെ ഒന്ന് നോക്കി. പുറത്തേക്കു കണ്ണും നട്ടിരിപ്പാണ് അവൻ. കാര്യം അറിഞ്ഞിട്ട് ഈ നിമിഷം വരെ ആ കണ്ണുകൾ നിറഞ്ഞിട്ട് ഇല്ല. എങ്കിലും ഇടക്ക് ഇടക്ക് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. റിവ്യൂ മിററിൽ കൂടി പുറകിൽ ഇരിക്കുന്നവരെ നോക്കിയപ്പോൾ കണ്ടു അവന്റെ അതെ വേവലാതിയോടെ മുൻ സീറ്റിൽ ഇരിക്കുന്നവനെ നോക്കുന്നവരെ. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത ഒരവസ്ഥ.
അപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു.
“ അവന് വലിയ ഇഷ്ടാരുന്നു മഴ നനയാൻ. എത്രയോ വട്ടം എന്നോട് കെഞ്ചിയിരിക്കുന്നു മഴ നനയാൻ വേണ്ടി. പക്ഷെ ഞാൻ സമ്മതിച്ചില്ല. ഒരു ഐസ് ക്രീം കഴിച്ചാൽ ജലദോഷം പിടിക്കുന്ന ചെക്കനാ. പേടി ആരുന്നെടാ എനിക്ക്. അവന് എന്തേലും പറ്റിയ ഞാൻ എങ്ങനെ സഹിക്കൂടാ? അതോണ്ടല്ലേ ഞാൻ സമ്മതിക്കാതെ ഇരുന്നത്. ” ഒരു നിർവികരതയോടെയാണ് അവൻ പറയുന്നത് എങ്കിലും കേട്ടു ഇരിക്കുന്നവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ദക്ഷ്ആനന്ദ്
പുറകിലെ സീറ്റിൽ ഇരുന്നു നിറഞ്ഞു വന്ന കണ്ണുകൾ തുടക്കാൻ നന്നേ പാട് പെടുകയായിരുന്നു അശ്വിൻ.
“ എടാ അവൻ എന്താടാ ഇങ്ങനെ? ” ഇടറുന്ന സ്വരത്തോടെ അവൻ ചോദിച്ചതിന് അടുത്തിരുന്നവർക് ഉത്തരം ഉണ്ടായിരുന്നില്ല.