2. Re-incarnation

10 1 20
                                    

"Wei Wuxian മരിച്ചു....നമ്മളെല്ലാം രക്ഷപെട്ടു....."

"Cultivation ലോകം ഇനി സമാധാനത്തിലേക്ക്....."

"Wei wuxian ൻറെ puppets അവനെ തന്നെ ആക്രമിച്ചതെന്നാണ് കേട്ടത്..."

"ഹും... നല്ല കഥ...അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീണു..."

"എന്തായാലും ഏറ്റവും കൂടുതൽ നഷ്ടം ജിയാങ് clan ലീഡർ ഇനാണ്...അദ്ദേഹത്തിൻ്റെ കുടുംബം മൊത്തം തകർന്നില്ലേ... ആ രാക്ഷസൻ വേ വുഷിയാൻ കാരണം..."

"അതെ അതെ... അവനൊക്കെ മരിക്കേണ്ടത് തന്നെയായിരുന്നു..."

ലാൻ വാങ്ങ്ജിയുടെ കാതിലേക്ക് കുറേ അപരിചിത ശബ്ദങ്ങൾ അലയടിച്ചു കൊണ്ടിരുന്നു ...ആരൊക്കെയോ അവൻ്റെ കഴുത്തിൽ കയർ കൊണ്ട് ഇറുകി പിടിക്കുന്നത് പോലെയായിരുന്നു അവൻ്റെ ആ സമയത്തെ അവസ്ഥ... നിശ്ചലനായി അവൻ ആ പാറക്കെട്ടിൻ്റെ താഴേക്ക് നോക്കി കൊണ്ടിരുന്നു...പക്ഷെ ഒന്നും കാണാൻ ആകുന്നില്ല...തൻ്റെ കാഴ്ചയെ ഒരു മൂടൽ മഞ്ഞ് മറച്ചു വെച്ച പോലെ തോന്നി അവന്...ഒരു ചുടു കണ്ണീർ തൻ്റെ കവിളിൽ പതിഞ്ഞപ്പോൾ അവനറിഞ്ഞു...താൻ കരയുകയാണ്... വർഷങ്ങൾക്ക് ശേഷമാണ് താൻ കരയുന്നത്...പിടിച്ചു നിർത്തിയില്ല അവൻ....കണ്ണീർ വന്നു കൊണ്ടേയിരുന്നു...

പെട്ടെന്ന് തോളിൽ ഒരു കൈ വന്ന് തൊട്ടു...തിരിഞ്ഞു നോക്കിയപ്പോൾ ഒരു അപരിചിത മുഖം...ഒരു വൃദ്ധനാണ്...നീട്ടി വളർത്തിയ നരച്ച മീശയും താടിയും മുടിയും...ഒരു ഭിക്ഷക്കാരൻ്റെ വേഷവും...

"നിനക്ക് അവൻ പ്രാണനായിരുന്നുവല്ലേ?"

തിരിഞ്ഞപ്പോൾ തന്നെ അയാളുടെ ചോദ്യം...

"മ്മ്..." അവൻ നിഷേധിച്ചില്ല...

"മ്മ്...എനിക്കെല്ലാം മനസിലാകും...കരയരുത് കുഞ്ഞേ...കുഞ്ഞിൻ്റെ പ്രണയത്തെ ഞാൻ സഫലമാക്കാം... ആ കൈ ഇങ്ങു നീട്ടൂ.."

എന്ന് പറഞ്ഞു കൊണ്ടായാൾ തൻ്റെ പണ്ടെങ്ങോ വെള്ളയായിരുന്ന ഇപ്പോൾ മഞ്ഞ കറ പടർന്ന തുണി സഞ്ചിയിൽ നിന്നൊരു ചെറിയ കുപ്പി എടുത്തു എന്നിട്ട് അവൻ്റെ കൈയിലേക്ക് വച്ച് കൊടുത്തു...
അവൻ പിരികമുയർത്തി...

"നിനക്ക് എപ്പോൾ അവനെ കാണണമെന്ന് തോന്നുന്നുവോ അപ്പോൾ നീയിതിൽ നിന്ന് 16 തുള്ളി കുടിക്കണം...നിൻ്റെ ആഗ്രഹം സഫലമാകും..."

You've reached the end of published parts.

⏰ Last updated: Sep 15 ⏰

Add this story to your Library to get notified about new parts!

Spirited Away To LoveWhere stories live. Discover now