ഹിന്ദു
വിസ്വസമൊ , മതമൊ, ചിന്തഗതിയൊ ,കാഴ്ചപ്പാടോ ?
ആരു തുടങ്ങി , എപ്പോൾ തുടങ്ങി ,എവിടെ തുടങ്ങി എന്നുള്ളവയെല്ലാം അവ്യക്തം .പറയെപ്പെടുന്ന കാലം മുതൽക്കേ ചരിത്ര പുസ്തകങ്ങളിൽ കാണാം.എന്താണ് അടിസ്ഥാനപരമായ തത്വം എന്ന് ചോദിച്ചാലും പല അഭിപ്രായം .നാനാത്വത്തിൽ ഏകത്വം എന്നു പറയുന്ന പോലെ വൈവിധ്യമായ ഒട്ടനവധി കാഴ്ചപ്പാടുകളുടെയും ചിന്തകളുടെയും ജിവിതശൈലിയുടെയും ആചാരങ്ങളുടെയും ആകെ തുകയായി മൊത്തത്തിൽ വേണമെങ്കിൽ നോക്കിക്കാണാം .
"വക്രതുണ്ടായ മഹാകായാ
സൂര്യകോടി സമപ്രഭഃ
നിർവിഘ്നം കുരു മാ ദേവാ
സാര്വകാര്യേശു സർവദാ "
ഏതൊരു കാര്യത്തിനും മുന്നോടിയായി ഹൈന്ദവ വിശ്വാസ രീതിയിൽ പൊതുവെ ചൊല്ലി വരുന്നൊരു ശ്ലോകമാണിത് .വളഞ്ഞ തുമ്പികൈയോടു കൂടിയവനും കോടി സൂര്യന്മാരുടെ പ്രഭയുള്ളവനുമായ അല്ലയോ എൻ്റെ ദേവാ ഞാൻ ചെയാൻ പോകുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവർത്തികളിൽ ഉണ്ടായേക്കാൻ ഇടയുള്ള സർവ വിഘ്നങ്ങളും അകറ്റി സർവ ഐശ്വര്യങ്ങളും തരേണമേ എന്നതാണ് ഇതിനർത്ഥം.ഇവിടെ ഉദ്ദേശം തികച്ചും യുക്തിപരമായി തോന്നുമെങ്കിലും പറയപ്പെടുന്ന വ്യക്തിയെ ഈശ്വര സങ്കല്പത്തോട് ചേർത്തു നിർത്താൻ എല്ലാവര്ക്കും ഒരു പോലെ പറ്റണമെന്നില്ല .ഇതു പോലെയാണ് ഹൈന്ദവശൈലിയിലെ വിശ്വാസങ്ങളും ചിന്താഗതിയും കാഴ്ചപാടുകളും . ഇവിടെ പറയുന്ന ദൈവസങ്കല്പങ്ങൾക്ക് ശാന്തസ്വരൂപവുമുണ്ട് അലറിയടുക്കുന്ന രൗദ്ര ഭാവവുമുണ്ട്.മനുഷ്യനെപ്പോലെ രണ്ടു കൈകളും രണ്ടു കാലുകളുമുള്ളവരുമുണ്ട് അനവധി കൈകളും അനവധി തലകളോടുകൂടിയവരുമുണ്ട് .മനുഷ്യശരീരവും മൃഗത്തിൻ്റെ തലയോടുകൂടിയവരുമുണ്ട് .എന്തിനേറെ പറയുന്നു ഒരേ ദൈവസങ്കല്പത്തിന്റെ തന്നെ വ്യത്യസ്തമായ സ്വരൂപങ്ങൾ തമ്മിൽ പോലുമുണ്ട് രാവും പകലും തമ്മിലുള്ള അന്തരം.ഇവിടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും പഞ്ചഭൂതങ്ങളും പോലും ഈശ്വരനായി കണക്കാക്കുന്നു .അങ്ങനെ നീളുന്നു അന്തരങ്ങളുടെ നിര. പൊതുവായി നിർവചിക്കാനോ മനസ്സിലാക്കാനോ ചിലപ്പോഴൊക്കെ പറ്റിയെന്നു തന്നെ വരില്ല . പൊതുവായ കുറച്ചു കാര്യങ്ങൾ നോക്കികണ്ടു ഒരു അവലോകനം എന്നതാവും പ്രായോഗീകം.
എഴുതപ്പെട്ട ഗ്രന്ഥങ്ങളായി ഭഗവദ്ഗീതയും രാമായണവും