:: ഞാൻ പറയുന്നത് മോള് മനസ്സിലാക്കൂ നിൻ്റെ ഇളയത്തിന് പ്രായം 5 ആണ് അവനു വേണ്ടേ ഒരു അമ്മ എത്ര എന്ന് വെച്ച ബാക്കി 4 എണ്ണത്തെ കൂട്ടി ഞാൻ ഈ പിള്ളാരെ എല്ലാം അവൻ ഒറ്റക്ക് ന്നോക്കുന്നെ ? അത് കൊണ്ട് എൻ്റെ മോള് ഈ കല്യാണത്തിന് എതിർപ്പ് പറയരുത്
അവളു ഒന്നും പറയാതെ മുകളിലെ ഫാൻ നോക്കി കിടന്നു
അവർ പിന്നെ ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങി നടന്നു പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു തിരിഞ്ഞതും ചോദ്യം വന്നു
:: സമ്മതിച്ചോ അമ്മേ ?
:: പറഞ്ഞിട്ടുണ്ട് ആരോഹി മോളെ സമ്മതിച്ച മതി ആയിരുന്നു എത്ര എന്ന് വെച്ചാ ഈ കിടപ്പ് കിടന്നു മനുഷ്യൻ മാരെ ബുദ്ധി മുട്ടിക്കുന്നത് ?
ആരോഹി :: ഞാൻ ഇങ്ങോട്ട് വന്നോട്ടെ അമ്മേ അമ്മയുടെ ബുദ്ധിമുട്ട് ഒക്കെ ഞാൻ മറ്റിക്കോളം
:: അമ്മയുടെ ഭാഗ്യം ആണ് നീ മരുമക്കൾ ആയി വന്ന ഈ ശോഭക്ക് അതിലും വലിയ ഭാഗ്യം ഒന്നും വേണ്ട
അവര് തമ്മില് നോക്കി ചിരിച്ചു നടന്നു നീങ്ങി എന്നാൽ ഇത് എല്ലാം കേട്ട് കണ്ണുനീർ വാർത്ത് ഒരു കതകിനു അപ്പുറം കിടന്ന അവളെ അവൻ മറന്നു ,
" ഞാൻ എന്താ ഈശ്വര ചെയ്യുക ? ഞാൻ ആർക്ക് വേണ്ടിയ ഈ കിടപ്പ് കിടക്കുന്നത് ? എന്നെ വിളിച്ചൂടെ നിനക്ക് ? എനിക്ക് വയ്യ എൻ്റെ മക്കൾ "
അവളുടെ കണ്ണുനീർ ഒഴുകി ഇറങ്ങി അത് തുടക്കാൻ പോലും ആവാതെ ആ കിടപ്പ് തന്നെ കിടന്നു അവൾ
:: ശലഭ
അവളുടെ ചെവിയെക്ക്ക് ആ ശബ്ദം ഒഴുകി എത്തി വേഗം കണ്ണുകൾ അടച്ചു അവൾ ആ കിടപ്പ് തന്നെ കിടന്നു
:: മോളെ
വീണ്ടും ആ ശബ്ദം ഇപ്പൊ പക്ഷേ അവളുടെ അടുത്ത് നിന്നും ആയിരുന്നു
ശലഭ :: വേണ്ട എട്ട ഒന്നും പറയേണ്ട ഞാൻ ഒരു ഉപകാരം ഇല്ലാത്ത വസ്തു ആയി പോയി അല്ലേ ?