oru mazhakkalathu part 1

9 0 0
                                    

ഒരു മഴക്കാലത്ത്🌚

ഇതൾ തീർത്ഥ🍁

എനിക്കറിയാം അലൻ നീ എന്നേ വിട്ട് പോകുന്നത് ഒരിക്കലും നിൻ്റെ ഇഷ്ടത്തിനല്ലെന്ന്  

എൻ്റെ വീട്ടുകാർക്ക് വേണ്ടി അല്ലേ അവരുടെ വാക്കുകൾക്കും ഭീഷണിക്കും മുൻപിൽ തോറ്റു കൊണ്ടുക്കുവാണ് നീ......

അല്ല ..... എന്നേ തേൽപ്പിച്ച് കാണിക്കുവാണ്......  എനിക്ക്  .......
എനിക്ക് നീ മതി  അലൻ ...... please don't leave me ......

മുന്നിൽ ഇരുന്ന് കണ്ണ് നിറച്ച് വിതുമ്പൽ അടക്കി തന്നോട് അപേക്ഷിക്കുന്നത് തൻ്റെ പ്രാണൻ ആണ്.......

ആ നിറഞ്ഞ കണ്ണുകൾ തൻ്റെ നെഞ്ച് കലങ്ങും പോലെ തോന്നി അലന് ......

ത്രിലോക് നാഥ്....... തൻ്റെ പ്രാണൻ തൻ്റെ പ്രണയം ......

പക്ഷേ സ്വന്തം ആക്കാൻ വിധിയില്ല ..... വിട്ട് കൊടുത്ത് ഒഴിഞ്ഞ് മാറാനാണ് യോഗം......

ഇന്ത്യയിലെ തന്നേ നമ്പർ വൺ ഫാഷൻ ഡിസൈനർ....... ഇന്ത്യയിലെ  നമ്പർ വൺ ഫാഷൻ ഡിസൈനിങ്ങ് കമ്പനി ആയ  dream one desing  ൻ്റെ owner ...... ഇന്ത്യ ഒട്ടാകെ 9  branch ഉണ്ട്.....

പോരാത്തതിന് 10 തലമുറക്ക് ജീവിക്കാൻ ഉള്ള സ്വത്തിൻ്റെ ഏക അവകാശി...... ശിവ മംഗലം തറവാട് ....... പേരിന് ഉള്ള പ്രൗഢിയും പെരുമയും കുടുംബത്തിനും ഉണ്ട്....

ശിവ മംഗലം hospital, teater, Shoping mall , collage, nursing Collage, exporting, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സ്വത്തുകളുടെ അവകാശി ആയ ത്രിലോക് നാഥ്   മഹിറാം ന്
അനാഥാലയത്തിൽ വളർന്ന ആരോരും ഇല്ലാത്ത അലട്രിക് ജോർജ്  IPS നോട് പ്രണയം ......

അപ്പനാരാ അമ്മയാരാ ഒന്നും അറിയില്ല ..... ഒരു പള്ളിയിലെ അനാഥാലയത്തിൽ വളർന്നു പഠിച്ചു..... പേരിൻ്റെ കൂടെയുള്ള ജോർജ് അനാഥാലയത്തിൻ്റെ പേരാണ് .....

അല്ലാതെ അലട്രിക് ജോർജ്  ന് ഒന്നും ഇല്ല ആരും ......

ത്രിലോക് നാഥ് മഹിറാം ഓർമ വെച്ച നാൾ മുതൽ താൻ മനസ്സിൽ കൊണ്ടു നടന്ന രൂപം..... പത്താം ക്ലാസിൽ പഠിക്കുമ്പോൾ  തൊട്ട്  പ്രണയിച്ച് തുടങ്ങിയത് ആണ് താൻ അവനേ .... 15 വയസ്സിൽ തുടങ്ങിയ തൻ്റെ പ്രണയം 15 വർഷങ്ങൾക്ക് ഇപ്പുറം 30-ാം വയസ്സിൽ താൻ ഉപേക്ഷിക്കുന്നു.....

ഒരു മഴക്കാലത്ത് Where stories live. Discover now