ഒരു മഴക്കാലത്ത് part 2
ഇതൾ തീർത്ഥ🍁
നാഥിനേയും കൊണ്ട് റൂമിൽ കയറി ലോക്ക് ചെയ്ത് അവൻ നാഥിനേ തിരിച്ച് നോക്കി ദേഷ്യം കൊണ്ട് വിറക്കുവാണ് അവൻ.....
നാഥ്.... വിളിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാതെ നിൽക്കുവാ ദുഷ്ടൻ....
നാഥ് ...... നാഥ്....... എന്നേ ഒന്ന് നോക്ക് ചെക്കാ....
അലൻ നാഥിനെ തനിക്ക് നേരെ തിരിച്ച് നിർത്തി...... ആ കണ്ണ് കലങ്ങിയിട്ട് ഉണ്ട്..... അത് കണ്ടതും നെഞ്ചിൽ ഒരു നോവനുഭവപ്പെട്ടവന്.......
എന്താ ചെക്കാ.. എൻ്റെ നാഥിന് എന്ത് പറ്റി..... നാഥിൻ്റെ കവിള് രണ്ടും ഇരു കൈയ്യാലും പൊതിഞ്ഞ് പിടിച്ച് ചോദിച്ചവൻ.....
എന്താണ് എന്ന് നിനക്കറിയില്ലേ ..... അവളുടെ ഈ nature എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല അലൻ ...... I hate that bloody#₹₹₹₹ ....... ദേഷ്യത്തിൽ പുലമ്പി അവൻ......
എനിക്കറിയാം നാഥ് ...... എനിക്ക് മനസ്സിലായി ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവാതെ ഞാൻ നോക്കിക്കോളം Promise trust me നാഥ് .....
നാഥിൻ്റെ ദേഷ്യം കണ്ടതും അലൻ സാവധാനത്തിൽ പറഞ്ഞു..... എങ്കിലും അവൻ്റെ ഉള്ളിലും അവളുടെ behavior ഒരു കരടായി നിന്നു...... എത്രയും പെട്ടെന്ന് അത് ശരിയാക്കാൻ ഉറപ്പിച്ചവൻ....
promise ...... ഇനി ഉണ്ടാവില്ലാലോ...... കുഞ്ഞിപ്പിളാരുടെ വാശിയിൽ നാഥ് അലനോട് ചോദിച്ചു......
നാഥിൻ്റെ ആ ചോദ്യത്തിലും ഭാവത്തിലും അലനിൽ ഒരു ചിരി ഉണർന്നു.....
അതേ ചിരിയോടെ അവൻ തല വിലങ്ങനേ ആട്ടി.....
മ്മ് ...... ശരി ഇത്തവണ ക്ഷമിച്ചു.... പക്ഷേ ഇനി ഉണ്ടായാൽ ക്ഷമിക്കില്ല... ഞാൻ... കേട്ടല്ലോ......
yup ...... my loard...... നെഞ്ചിൽ കൈ വെച്ച് കാണിച്ച് അലൻ നാഥിന് ഉറപ്പ് കൊടുത്തു.....
അലൻ്റെ കാട്ടായത്തിൽ പൊട്ടി വന്ന ചിരിയെ തടഞ്ഞ് ഗൗരവത്തോടെ ഒന്ന് മൂളി അവനേ മറി കടന്ന് പോവാൻ തുടങ്ങി......
ഹാ..... അങ്ങനെ പോവല്ലേ.... നിക്ക് ...... നാഥിൻ്റെ ഇടുപ്പിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചവൻ.....
YOU ARE READING
ഒരു മഴക്കാലത്ത്
Romanceപ്രണയിക്കാൻ ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ല... പ്രണയിക്കാൻ സാധിച്ച മതി