" അരുവിക്കര ഇറങ്ങാൻ ഉള്ളവർ ഉണ്ടോ "..?
കണ്ടക്ടർ ബസിലെ യാത്രക്കാരോട് ആയി ചോദിച്ചു... കുറച്ചു പേർ ആ സ്റ്റോപ്പിൽ ഇറങ്ങാൻ ആയി എഴുന്നേറ്റു... ഡ്രൈവർ ബ്രേക്ക് പിടിച്ചു...കൂറ്റൻ ടയറുകൾ റോഡിൽ നിരങ്ങി നീങ്ങി ശബ്ദം ഉണ്ടാക്കി നിന്നു... ഉറക്കത്തിന്റെ ആഴത്തിൽ പെട്ടു പോയത് കൊണ്ട് വാമിയുടെ തല മുൻ സീറ്റിന്റെ പിന്നിൽ ഇടിച്ചു....
" അഹ് ".... അവൾ നെറ്റി തടവി വിൻഡോ സൈഡിലേക്ക് നോക്കി....
യാത്രക്കാർ സ്റ്റോപ്പിൽ ഇറങ്ങി.... എതിരെ വന്ന ബസ് ഒന്ന് നിർത്തി ഡ്രൈവറോഡായി പറഞ്ഞു....
" വേഗം വിട്ടോ... കവലയിൽ അടി അരങ്ങേറുവാ.... ബസ് മിന്നിച്ചു വിട്ടോ ആശാനെ... "...
ബസുകൾ തമ്മിൽ ഉരസാതെ തെന്നി നീങ്ങി..
" എന്താ ആശാനെ ട്രിപ്പ് മുടങ്ങുമോ...!? വേഗം കവലയിൽ എത്താം... ഇല്ലേൽ തിരക്ക് ആകും.... "!!
ബസ് മിന്നൽ വേഗത്തിൽ കവലയിൽ എത്തി
" നീ വന്നേ... നമുക്ക് എവിടെ ഇറങ്ങാം... ഇല്ലെങ്കിൽ ഇന്ന് വീട് എത്താൻ താമസിക്കും.
അച്ഛനോട് വിളിക്കാൻ വരാൻ പറയാം.... " വാമി വിൻഡോ സൈഡിൽ ഇരിക്കുന്ന മൈഥിലിയെ നോക്കി പറഞ്ഞു....ഒന്ന് മൂളുക മാത്രം ചെയ്ത് കൊണ്ട് മൈഥിലി
വാമിയെ അനുഗമിച്ചു ബസിൽ നിന്ന് ഇറങ്ങി..
YOU ARE READING
𝐓𝐀𝐒𝐘𝐀 𝐏𝐑𝐀𝐊𝐀𝐒𝐇𝐀𝐇 ☄️
Fanfictionവെറുതെ ഇരിക്കുവല്ലേ ഒന്ന് കേറി വായിക്ക്... 10/ 11/ 2024