വിരഹം

385 7 3
                                    

പ്രിയമേറേ നിന്നേ,നിൻറ്റെ ചേഷ്ടകളെ
അറിയില്ല അർഹതപ്പെട്ടതോ അല്ലയോ
പിന്നെയും സ്വപ്നങ്ങൾ നെയ്യുന്ന മനം
അറിയുവതില്ല നമ്മുടെ അതിർവരമ്പുകളെ

കൊഴിയാതെ വാടാതെ ഓമനിച്ചു വെച്ചൊരാ
ചെമ്പനീർ പൂവിൻറ്റെ ഇതളിന്നെവിടെപ്പോയ്?
വീശിത്തുടങ്ങിയ പാതിരാക്കാറ്റിൽ ഇന്നെൻറ്റെ
നെഞ്ചിലെ ഗദ്ഗദം നിൻ നാമമാകുമ്പോൾ
പുഞ്ചിരിയാൽ യാത്ര പറഞ്ഞകലുന്നു നീ
പിന്നെയും പെയ്തൊരാ മഴക്കാല രാത്രിയിൽ
ഒരു കുടക്കീഴിലായി നാം ചേർന്നുനിന്നൂ
മഴ മാറി മരം പെയ്തതും മണ്ണ് നനഞ്ഞതും
അറിഞ്ഞതില്ല നിൻ പ്രണയം നുകരുമ്പോൾ
ഇന്നൊരാ മഴക്കാലത്തിനായി ദാഹിക്കവേ
അറിയാതെ പറയാതെ നടന്നകലുന്നൂ നീ....

വിരഹംWhere stories live. Discover now