ശലഭപ്പുഴുക്കൾ

302 16 6
                                    

അവളെവിടെ..? പതിവുകൾക്ക് വിപരീതമായി വാതിൽ തുറന്ന ഭാര്യയോട് ചോദിക്കാതിരിക്കാനായില്ല...
ഇന്ന് സോക്കേട് ഇച്ചിരി കൂടുതലാരുന്നു... ഞാനപ്പോ ഡോക്ടറെ വിളിച്ചു... വൈകിട്ട് പിന്നെ അവിടുന്നാളു വന്ന് കൊണ്ടോയി..
ഇത്ര പെട്ടെന്ന് അസുഖം കൂടാൻ മാത്രം ഇവിടെ എന്തുണ്ടായി എന്ന എന്റെ സംശയം മനസ്സിലാക്കിയിട്ടാവണം അവൾ തുടർന്നു
ഇന്ന് രാവിലെ അവളും കൊച്ചും കൂടി ആ ചെടികൾക്കിടേലു എന്തോ ചെയ്തോണ്ട് നിക്കുവാരുന്നേ .. പെട്ടെന്ന് കൊച്ച് കരഞ്ഞോണ്ടിങ്ങു വന്ന്... അവളു കൊച്ചിനെ അടിച്ചെന്ന് ... എന്തിനാന്ന് ചോദിക്ക്...
ഇനി ബാക്കി പറയണമെങ്കിൻ ഞാൻ ചോദിക്കണം.. അതിവളുടെ ശീലമാണ്... എന്ത് കാര്യവും പരത്തിയേ പറയൂ.. അതിനിടയിൽ ഇത്തരം അനാവശ്യ നിർത്തലുകളും...
ആഹ് എന്തിനാ?
അക്ഷമയോടെ ഞാൻ ചോദിച്ചു
അവനൊരു പുഴൂനെ കൊന്ന് പോലും...എന്തിനാടാ എന്റെ കുഞ്ഞിനെ കൊന്നേന്നും ചോദിച്ച് അവനെ ഈ അയ്യം മൊത്തം ഇട്ടോടിച്ച്...പിന്നെ എന്താ ചെയ്തേന്നോ...
ദാ പിന്നേം നിർത്ത്..ഇവക്കിതങ്ങ് പറഞ്ഞ് തൊലക്കാൻ പാടില്ലേ?
പിന്നെ എന്ത് ചെയ്തു ??

പിന്നെ നിങ്ങളു പറഞ്ഞിട്ട് അയ്യത്തെ കാട് വെട്ടാൻ വന്ന ആ തങ്കപ്പണ്ണനെ കല്ലെറിഞ്ഞോടിച്ച്....അങ്ങേരു അവളുടെ ശലഭക്കുഞ്ഞുങ്ങളെ കൊല്ലാൻ വന്നയാണു പോലും....പിന്നെ അങ്ങേലെ രമണിച്ചേച്ചി പയറിനടിക്കാൻ തന്ന കുരുടാന്റെ കുപ്പി എടുത്തവളു ദൂരെ കളഞ്ഞ്... രമണിച്ചേച്ച്യേം എന്നേം കൊറേ ചീത്തേം പറഞ്ഞ്...അപ്പഴാ ഞാൻ ഹോസ്പിറ്റലിൽ വിളിച്ച് പറഞ്ഞേ... പിന്നവിടുന്നാളു വരുന്നവരെ ചുമ്മാ പിറുപിറുത്തോണ്ട് അയ്യത്തൊക്കെ നടക്കവാരുന്ന്...

എല്ലാം മൂളിക്കേൾക്കുകയല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല...'അവൾ'ക്ക് പ്രാന്താണ്... അല്ലാതാരെങ്കിലും പുഴുനേം അട്ടയേമൊക്കെ വളർത്തുവോ.. അതും പോരാഞ്ഞ് ആളുകളെ ഉപദ്രവിക്കാനും തുടങ്ങീരിക്കുന്നു... ഇതൊക്കെ ചിന്തിച്ച് ഒരു നെടുവീർപ്പോടെയാണ് ഉറങ്ങാൻ കിടന്നത്...ഭാര്യയുടെ നാത്തൂൻ പുരാണം അപ്പോഴും അവസാനിച്ചിരുന്നില്ല...
***********************************
ഇന്ന് രാവിലെ പത്രം വായനക്കിടയിലാണ് അത് കണ്ടത് ..... 'അവളു'ടെ ചെറിയ പൂന്തോട്ടം നിറയെ പറക്കുന്ന പൂവുകൾ...ഒന്നിൽ നിന്ന് മറ്റൊന്നിലേക്കവ പാറിക്കൊണ്ടിരുന്നു..........

കഥWhere stories live. Discover now