സമ്മാനം

102 9 3
                                    


അല്‍പ്പായുസ്സായ  കുമിളകള്‍  

അന്നു  നീ  എനിക്കു  നല്‍കി...

.താഴേക്കു  പതിക്കുമ്പോഴും  

സൂര്യകിരണത്തെ  കെട്ടിപിടിച്ച് 

അനേകായിരം  നിറങ്ങളും  

അതിരില്ലാത്ത  സന്തോഷവും

പ്രായത്തെ  കൂസാത്ത  ഉത്സാഹവും  

ഉടയും  മുന്‍പ്  കാട്ടിത്തരുന്ന

ചെറുതും  വലുതുമായ  

വെറും  സോപ്പുകുമിളകള്‍...

എന്നാല്‍  അവയുടെ  മഴവില്ലും  

നിന്‍  ചിരിയും  എനിക്കുള്ള

വിലമതിക്കാനാവാത്ത 

 സമ്മാനമായി...

മനസ്സിന്‍ മൂടുപടം

ഒന്നൊന്നായഴിഞ്ഞ്  

നിന്മുന്നില്‍  മാത്രമായ് വീണ്ടും  

ഞാനൊരു  ബാലികയാവുമ്പോള്‍

മനസ്സില്‍  ഒരാഗ്രഹം  മാത്രം - 

ഈ  സ്നേഹത്തിന്‍  ഇളംചൂടില്‍

ചേക്കേറണം  എന്നെന്നും


സമ്മാനംWhere stories live. Discover now