ഉംറയാത്ര... (എന്റെ ഓർമ്മകൾ )

441 29 241
                                    

"എന്റെ ആദ്യ ദീർഘ യാത്ര "

നിന്റെ പരിശുദ്ധമാക്കപ്പെട്ട പുണ്ണ്യ ഭൂമിയിലേക്ക് തന്നെ അയച്ചതിൽ ആദ്യം തന്നെ
അല്ലാഹുവിനു ശുക്ർ ചെയ്യുന്നു അൽഹംദുലില്ലാഹ്...

ലോക മുസൽമാൻ ഒരിക്കലെങ്കിലും കാണിച്ചു തരണേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ആ പുണ്യഭൂമി കണ്ണിനു കുളിര്മയേകിയ ആ കാഴ്ച ...

ആ ഓർമ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായി ഇന്നും മനസ്സിൽ തിളങ്ങി നിൽക്കുന്നു..

അതും പ്രിയപെട്ടവരോടൊപ്പം ആയതിൽ ഓർമിക്കാൻ കുറെയേറെ നല്ല ഓർമകളും കൂട്ടിനുണ്ട്.. ..

ഞങ്ങൾ 13പേരടങ്ങുന്ന"ചെറിയ വലിയ" സംഗമായാണ് ഇവിടുന്ന് യാത്ര തിരിച്ചത് ....

ഞാനും cznsum (കുട്ടിപ്പട്ടാളം )ഒക്കെയായി . അവരുടെ കുസൃതിയും ഒച്ചപ്പാടും ബഹളവുമൊക്കെയായി 15ദിവസം പോയതറിഞ്ഞില്ല ...

(ബുദ്ധി കുറഞ്ഞ ആ ചെറു പ്രായത്തിൽ പോയ യാത്രയിൽ അമലുകൾക്ക് പല കോട്ടവും വന്ന് പോയിട്ടുണ്ട് ഒക്കെ പൊറുക്കണേ അല്ലാഹ്.. )

ഇവിടുന്ന് യാത്ര തിരിച്ചു ആ പുണ്ണ്യ ഭൂമിയിൽ ഇറങ്ങിയത് മുതൽ
കണ്ണടക്കാതെ പുറം ലോകം നോക്കിയിരുന്നു (ഞാൻ അങ്ങിനെ ആയിരുന്നു czns നിങ്ങളും അങ്ങിനെ ആയിരിക്കും അല്ലെ.. ).....

മക്കയിലേക്കുള്ള യാത്രയിൽ വഴിയിൽ കാണുന്ന വല്ല്യ വല്ല്യ മലകളും മരുഭൂമിയും ഒക്കെ കാണുമ്പോൾ .
ഹൂ അവിടെ ഇറങ്ങാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി അത്രയും സുന്ദരമായിരുന്നു അവിടുത്തെ ഓരോ കാഴ്ചയും ....

അങ്ങിനെ ഞങ്ങൾ കാണാൻ കാത്തിരുന്ന കഹ്‌ബായുടെ മുറ്റത്തു വന്നു നിന്നപ്പോൾ....
ഇതേ വരെ ഫോട്ടോകളിലും വീഡിയോ വഴി ഒക്കെ കണ്ട ആ കഹ്ബാ..

നേരിട്ട് "ദേ നമ്മുടെ കണ്മുന്നിൽ" അല്ലാഹ് മനസ്സ് ആകെ തരിച്ചു പോയി ....

വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ ഇവിടെ ദേ ഈ പരിശുദ്ധമാക്കപ്പെട്ട സൗധത്തിന് മുന്നിൽ .. അൽഹംദുലില്ലാഹ് ..

ഞങ്ങൾ എല്ലാരും കൂടി ആ കഹ്ബായെ ത്വവാഫ് ചെയ്‌തു ..
ഞാനും my dear czn railuvum.. ഒന്നിച്ചു കൈ പിടിച്ചാണ് കഹ്ബായെ ചുറ്റിയതു
ബാക്കിയുള്ളവരും എല്ലാരും ഓരോ ആളുടെ കൈപിടിച്ചു കഹ്ബായെ ചുറ്റി.. ..

ഉംറ... എന്റെ ഓർമ.. Donde viven las historias. Descúbrelo ahora