ലവനും കുശനും Ramayanam 2

291 8 2
                                    

2/2

    നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഹനുമാന്റെ തലയില്‍ കൈവെച്ചനുഗ്രഹിച്ച് സീതാദേവി അമ്പരന്നുനില്ക്കുന്ന ലവകുശന്മാരെ ചേര്‍ത്തുപിടിച്ച് ഇങ്ങനെ പറഞ്ഞു. "കുട്ടികളേ! ഇവന്‍ എന്റെ ജീവനെ രക്ഷിച്ച ഹനുമാനാണ്.ശ്രീരാമസ്വാമി നിങ്ങളുടെ പിതാവാണ്.പിതാവിന്റെ പരമഭക്തനും ദൂതനുമാണ് ഈ നില്ക്കുന്നത്." 

ഹനുമാന്‍ അപ്പോഴാണ് കുമാരന്മാരുടെ അസ്ത്രപ്രയോഗത്തില്‍ ശ്രീരാമചന്ദ്രന്‍ ബോധരഹിതനായ കാര്യം അറിയിച്ചത്.സീതയ്ക്കു സഹിച്ചില്ല. ഉടനെ പുത്രന്മാരെയും കൊണ്ട് ശ്രീരാമസ്വാമിയുടെ അടുത്തേക്കു പോയി.

അപ്പോഴേക്കും വാല്മീകിമഹര്‍ഷിയും അവിടെ വന്നുചേര്‍ന്നു.

  ലവനും കുശനും അമ്മയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് അറിയിച്ചു - "പിതാവാണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ യുദ്ധം ചെയ്യുന്നതിനു പകരം തൃപ്പാദവന്ദനം നടത്തി കൂട്ടിക്കൊണ്ടു വരുമായിരുന്നു."

വാല്മീകി അവരെ നെറുകയില്‍ തലോടി സമാധാനിപ്പിച്ചു.പിന്നെ കുമാരന്മാരെ ശ്രീരാമന്റെ അരികിലേക്കു നീക്കിനിര്‍ത്തി.ലവനും കുശനും പിതാവിനെ നമസ്‌കരിച്ചു.ശ്രീരാമന്‍ മക്കളെ ആലിംഗനം ചെയ്തു.വാല്മീകി മഹര്‍ഷി ആശ്രമത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചു.ആശ്രമത്തിലേക്കുള്ള വഴിയില്‍ വെച്ചു സീതയെ കാട്ടിലുപേക്ഷിച്ചതിനു ശേഷമുള്ള എല്ലാ കഥകളും പറഞ്ഞു.ലവനെ കാണാതായപ്പോള്‍ ജാനകി പരിഭ്രമിച്ചു.പ്രാണന്‍ വെടിഞ്ഞെങ്കിലോ എന്നു ഭയന്നു കുശനെ സൃഷ്ടിച്ചതും അന്നു മുതല്‍ അവര്‍ ഇരട്ടപെറ്റ  സഹോദരരെപ്പോലെ കഴിഞ്ഞുപോരുന്നതും മഹര്‍ഷി അറിയിച്ചു.

ശ്രീരാമന്‍ എല്ലാം കേട്ടറിഞ്ഞു പുത്രന്മാരെ കൊതി തീരുംവരെ കണ്ടും വളരെ സന്തോഷമായി ആശ്രമത്തിലേക്കു നടക്കുമ്പോള്‍ വനത്തിലെ മറ്റുള്ള ഭാഗങ്ങളിലേക്കാള്‍ വൃക്ഷങ്ങള്‍ അതിയായി തഴച്ചുവളരുന്നത് മഹര്‍ഷിയുടെ ആശ്രമപരിസരത്താണെന്നത് ശ്രീരാമന്റെ ശ്രദ്ധയില്‍പ്പെട്ടു. വാല്മീകി മഹര്‍ഷിയോടു അതു പറയുകയും അതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു.

Ramayan Lava and KushaNơi câu chuyện tồn tại. Hãy khám phá bây giờ