3

92 3 2
                                    

" ഇവിടത്തെ കാറ്റിനും ഉണ്ട് വിഷാദം,
നിന്റെ അസാന്നിധ്യത്തിൽ പൂക്കളും വിടരാതെ നില്കുന്നു "

അന്ന് ഫേസ്‌ബുക്കിലോ മറ്റോ എഴുതി വെച്ച വരികൾ ഓർത്തു പോയി. എവിടെയാണ് പോസ്റ്റിയത്,
ആ പോസ്റ്റുകൾ മറവിയുടെ
തീരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന തോനുന്നു.

ഹലീന...
ആ പേര് കേൾക്കുമ്പോൾ പത്ത് വർഷം മുമ്പുള്ള ഹലീനയുടെ മുഖമാണ് ഓര്മവരുന്നത്,
ഇന്നലെ കണ്ട ഹലീനയുടേത് അല്ല..
ആ പഴയ ഹലീനയോട് ഇഷ്ട്ടം, ആ കൊച്ചു കൃസർത്ഥികളോട് , ആ കൊച്ചു കണ്ണിൽ നിന്ന് ഉതിർന്ന തുള്ളികൾക് നിഷ്കളങ്കതയുടെ നിറവും, സത്യത്തിന്റെ മണവും സ്നേഹത്തിന്റെ നൊമ്ബരവും ഉണ്ടായിരുന്നു,,, പക്ഷെ ഇന്നത്തെ ഹലീനയുടെ കണ്ണുകൾ വായിക്കാനാകാത്ത വിധം കുഴഞ്ഞിരിക്കുന്നു, മറ്റുള്ളവർ വായിക്കാതിരിക്കാൻ ഇന്നെന്റെ കണ്ണുകൾക്കും ഞാൻ മറ ഇട്ടിട്ടുണ്ട്,
കണ്ണീർ ചാടാൻ ഒരുങ്ങി നിൽക്കുമ്പോഴും രണ്ട് പുരികങ്ങൾകിടയിൽ വിദക്തമായി ഞാൻ ഒളിപ്പിച്ച വെക്കാറുണ്ട്.

അന്ന് നീ ഒന്നും പറഞ്ഞില്ല,
ഒരു സൂചന പോലും തന്നില്ല,
കുറച്ച കണ്ണീർ തുള്ളികൾ കൊണ്ട് മാത്രമാണ് സംസാരിച്ചത്.
ആ പിരിയൽ എന്റെ ഹൃദയത്തെ ചെറു കഷ്ണങ്ങളായി നൂറുക്കിയിട്ടായിരുന്നു,
പിരിഞ്ഞത് കൊണ്ട് മാതൃമല്ല,
കാരണമറിയാതെ, ഒരു യാത്ര അയപ്പ് പറയാതെ പോരാത്തതിന് കണ്ണീർ തുള്ളികൾ സമ്മാനിച്ചു പോയതിനാലാണ്.

ചിലപ്പോൾ ആഗ്രഹിക്കും എന്തിനായിരുന്നു, അറിയണം ഹലീനയോടെ ചോദിക്കണം,
പക്ഷെ ഇത്രയും വര്ഷങ്ങള്ക്കിപ്പുറം അവൾ ഓർക്കുന്നുണ്ടാവുമോ?
ഉണ്ടെങ്കിൽ തന്നെ സത്യസന്ധമായ ഒരു ഉത്തരം കിട്ടുമോ? പിന്നെ ആലോചിക്കും അല്ലെങ്കിൽ ഇനി വേണ്ട അറിഞ്ഞിട്ട ഒരു കാര്യവും ഇല്ല .
പിന്നെ എന്തിന്?

അതെ..
പിന്നെ ...
എന്തിനാണ് ...
ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടെന്ത്കാര്യം?
ഹലീന..... കൃസർതിയുടെ ആ കുറച്ച ഓര്മകൾ എന്നും മങ്ങൽ ഏൽക്കാതെ ഉണ്ടാവും.....
അത് മതി.....

You've reached the end of published parts.

⏰ Last updated: Jun 18, 2018 ⏰

Add this story to your Library to get notified about new parts!

ഇന്നലകളിലെ നീWhere stories live. Discover now