പെരുന്നാൾ രാവ്

105 6 2
                                    



സ്‌ക്കൂൾ അടച്ചു ...ഇനി രണ്ടു മാസം....കളിയും ചിരിയും സുഹൃത്തുക്കളുമായുള്ള കറക്കമൊക്കെ ...അങ്ങെനെ കഴിയണമോ അതോ വല്ല ജോലിക്കും പോയാലോ ഈ അവധികാലം മനസ്സിൽ ഒരു സംശയത്തിന്റെ അലതല്ലികൊണ്ട് ഉനൈസ് വീട്ടിലേക്ക് വലിഞ്ഞു നടന്നു.. രാത്രി കിടന്നപ്പോഴും അങ്ങെനെ ഓരോ ചിന്തകൾ "കഴിഞ്ഞ വര്ഷം അൻവർ തുണിക്കടയിൽ നിന്ന് അവനൊരുപാട് പൈസ കിട്ടി...അവൻ അതൊക്കെ എന്ത് ചെയ്ത കാണും ..ഡ്രസ്സ് വാങ്ങിക്കാണുമോ അതോ വേറെ എന്തേലും..." ഉനൈസിന്റെ ആ ഇളം മനസിൽ ഓരോ കാര്യങ്ങൾ വന്ന പോയി കൊണ്ടിരുന്നു ...

രാവിലെ പതിവ്പോലെ ഉമ്മ ഉനൈസിനെ വിളിക്കാൻ തുടങ്ങി "ഉനൈസേ...ഒന്ന് എണീറ്റ പാൽ വാങ്ങി വാടാ ...ഇനി അങ്ങോട് എന്നും ഉറങ്ങാലോ നിനക്ക് "

ഉനൈസ് "അതെങ്ങെനെ പറ്റും ഉമ്മ എന്നും രാവിലെ ഇതുപോലെ പാൽ വാങ്ങിക്കേണ്ടേ ???" ഉറക്കത്തിൽ ഉനൈസ് ഉറക്കെ വിളിച്ചു പറഞ്ഞു..

ഉമ്മ "വേണ്ട ..വേണ്ട ..ഇന്ന് അവിടെ ആരും കാണില്ല കൊണ്ട് വന്ന തരാൻ എന്ന് ഇന്നെലെ പറഞ്ഞിരുന്നു അവര് "

കണ്ണും തിരുമ്മി പാതി ഉറക്കത്തിൽ ഉനൈസ് എണീറ്റു നടന്ന്നു...

ഉമ്മാനോട് എങ്ങെനെ കാര്യങ്ങൾ പറയും, ജോലിക്ക് പോകാൻ ചോദിച്ചാൽ ഉമ്മ വിടുമെന്ന് തോന്നുന്നില്ല, ഉപ്പാനോട് ഫോൺ വിളിച്ചാൽ പറഞ്ഞു എങ്ങേനെലും സമ്മതിപ്പിക്കേണം..

രാവിലെ ഭക്ഷണം കഴിക്കാനിരിക്കെ ഉനൈസ് ഉമ്മാനെ കാര്യങ്ങൾ ധരിപ്പിച്ചു ...പ്രേതീക്ഷിച്ചപോലെ മുടക്കൊന്നും പറഞ്ഞില്ല "കളിച്ച നടക്കുന്നതിലും നല്ലത് തെന്ന ഇങ്ങെനെ വല്ലതും, പക്ഷെ നമ്മുടെ റഷീദ് കാക്കാന്റെ ഫോൺ വിളിക്കണ ബൂത്ത് ഇല്ലേ അവിടെ ഞാൻ ഉപ്പാനോട് പറഞ്ഞു നിർത്തി തരാൻ പറയാം അതാകുമ്പോൾ കുഴപ്പം ഒന്നുമുണ്ടാവില്ല."

"ഉമ്മാ....ബൂത്തിലോ?... അതൊന്നും ശെരിയാവൂല...തുണി കടേൽ വല്ലോം നോക്കാം ഉമ്മ.."

"ഹാ ന്ന ഇജ്ജ് എങ്ങോട്ടും പോണ്ട...ഇവിടെ ഇരുന്ന മതി...തുണിക്കടേൽ നിക്കാൻ വേറെ ആൾക്കാര് കാണും."

You've reached the end of published parts.

⏰ Last updated: Apr 25, 2017 ⏰

Add this story to your Library to get notified about new parts!

പെരുന്നാൾ രാവ്Where stories live. Discover now