ലഹരി

25 2 2
                                    

￰ഒരിക്കൽകൂടി നിന്നെ പ്രണയിക്കണം...
വരികളെ ചുംബിച്ച  നിന്റെ വിരൽത്തുമ്പുകൾകൊണ്ട്  ഒരിക്കൽ കൂടി എന്നെ നീ പുൽകണം.....
നിന്റെ മാറിലെ കറുത്ത രോമക്കാടുകളിലെന്റെ
മോഹങ്ങൾ  ഒളിപ്പിക്കണം......
നിന്റെ മുടിച്ചുരുളുകളിലേക്കെന്റെ വിരൽത്തുമ്പു മേഞ്ഞുതുടങ്ങുമ്പോൾ  നിന്റെ ദാഹത്തിന്റെ ലഹരി
എന്റെ ചുണ്ടുകളിൽ വീണ്ടും നീ തേടണം......
എന്റെ ഉടലൊഴുക്കുകളിൽ നീ തെന്നി വീഴുമ്പോൾ
നിന്റെ മേനിയിൽ എന്റെ പ്രണയം ആഴ്ന്നിറങ്ങി
നഖക്ഷതങ്ങൾ തീർക്കണം......
ഒടുവിൽ പുലരാൻ നാഴികകൾ  ബാക്കി നിൽക്കേ
നമുക്ക് വീണ്ടും അന്യരാകാം.....
എന്റെ പ്രണയം നിന്റെ വരികൾക്ക് തിരിച്ചു നൽകി
ഞാൻ യാത്രയാകും .......
സിരകളിൽ  കവിത കെട്ടടങ്ങുമ്പോൾ മാത്രം
നീയെന്നെ  വീണ്ടും തേടി വരിക  ....
ഞാനെന്ന ലഹരി നിന്നെ  മോഹിപ്പിക്കുന്നുവെങ്കിൽ മാത്രം .....

                                                   മീനു.....

You've reached the end of published parts.

⏰ Last updated: Feb 02, 2018 ⏰

Add this story to your Library to get notified about new parts!

ലഹരി......Where stories live. Discover now