ടീച്ചറും സാറും പോയപ്പോൾ എനിക്ക് ആകെ ഒറ്റപെട്ടത് പോലെ
പുതുതായി ഞാൻ ഇവിടെ വന്നത് പോലെയാണ് എനിക്ക് തോന്നുന്നത്
നൗലയും കൂട്ടുകാരും പലതും സംസാരിച്ചും പൊട്ടിച്ചിരിച്ചും സന്തോഷിക്കുകയാണ്
മൂത്താപ്പാ ഇടയ്ക്കിടെ എന്നെ വന്ന് നോക്കുന്നുണ്ട്
ഞാൻ കുറച്ചു സമയം അടുക്കളയിൽ പോയി അതിഥികൾക്കുള്ള കോഫീ ക്ലാസ്സിലേക്ക് പാർന്നു വെച്ചു...."അതേതാ ഒരുവൻ എന്നെ തന്നെ നോക്കുന്നെ അവന് വേറെ പണിയില്ലേ എന്നെ ഇങ്ങനെ നോക്കാൻ... ??
"ആ മോനെ അനീസ് നീ എപ്പോഴാ വന്നേ..??
" മൂത്തമ്മക് പരിചയം ഉള്ളവൻ ആണോ... പേരൊക്കെ വിളിച്ചു സംസാരിക്കുന്നുണ്ടല്ലോ...
എന്നെ അവൻ നോക്കുന്നത് മൂത്തുമ്മാ കണ്ടിട്ടായിരിക്കണം എന്നെ പറ്റി അവനോട് എന്തൊക്കെയോ മൂത്തുമ്മ പറഞ്ഞു കൊടുക്കുന്നുണ്ട്....
" ഞാൻ പുറത്തുണ്ടാവും അമ്മായി.... "
"അമ്മായിയോ മൂത്തുമ്മാനെ അമ്മായി എന്നാണല്ലോ വിളിക്കുന്നത് അപ്പോൾ മൂത്താപ്പാന്റെ കുടുംബത്തിലെ ആരെങ്കിലുമായിരിക്കും....
മ്മ് അതൊക്കെ ഞാൻ എന്തിനാ ആലോചിക്കുന്നേ... ?"മോളെ ജെഫ്നാ അവനെ കണ്ടോ?
" അവൻ ഗൾഫിലായിരുന്നു കഴിഞ്ഞ മാസം വന്നതാണ് അങ്ങിനെ അവനെ പറ്റി പലതും പറയുന്നുണ്ടായിരുന്നു ഞാൻ എന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നത് അവിടെയുള്ള ഗ്ലാസ്സൊക്കെ ഒരുക്കി വെക്കുന്ന ശ്രദ്ധയിലാണ് ഞാൻ...
"ഉമ്മാ ആ അനീസ്
കാക്കയല്ലേ അത് ...??"അവർ എപ്പോഴാ വന്നേ അവരുടെ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞോ ??
"എന്ത് പ്രശ്നം നീ ഒന്ന് പോയെ.
എന്ന് പറഞ്ഞു നൗലയെ മൂത്തുമ്മാ അവിടുന്നും പറഞ്ഞു വിട്ടു മൂത്തുമ്മാ എന്റെ മുഖത്തു നോക്കി ചമ്മിയ ഒരു ചിരി വരുത്തി.....................
കല്യാണമൊക്കെ കഴിഞ്ഞ് ഞാൻ എന്റെ ഉമ്മുമ്മയുടെ വീട്ടിലേക്ക് തന്നെ തിരിച്ചു വന്നു ..
ഞാൻ വരുമ്പോളേക്കും ടീച്ചറും സാറും ഇവിടെ ഉണ്ടായിരുന്നു ..
YOU ARE READING
അനാഥ
Short Storyഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്കൾ നഷ്ടപ്പെട്ടു കുടുംബം കൂടെ ഉണ്ടായിട്ടും മനസ്സിന്റെ വേദന മനസ്സിലാക്കാതെ അകറ്റി നിർത്തപ്പെടുമ്പോളാണ്...