അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയ നാൾ മുതൽ എന്നിലെ ഞാൻ ആരെയൊ അന്വേഷിക്കുകയായിരുന്നു , കളിച്ചു നടക്കുമ്പോൾ ,അച്ഛൻ കൊണ്ടുവരുന്ന മിഠായി കഴിക്കുമ്പോൾ അത് അയൽപക്കത്തെ കൂട്ടുകാരുമായി പങ്കിടുമ്പോൾ ,രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോൾ ഒക്കെ ഞാൻ ആരെയൊ അന്വേഷിക്കുകയായിരുന്നു.
അച്ഛന്റെ കൈയിൽ പിടിച്ച് എന്റെ സ്കൂൾ ജീവിതത്തിലേക്കു നടന്നു കയറുമ്പോളാണ് നിന്നെ ഞാനാദ്യമായി കണ്ടത് . സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന നിന്റെയാ രൂപം പിന്നീടൊരിക്കലും എന്റെ മനസിൽ നിന്നു മാഞ്ഞില്ല . ആരാണ് നീ എന്നൊക്കെ കുറേ സംശയങ്ങൾ എന്റെ മനസ്സിൽ ഉയർന്നു വന്നുവെങ്കിലും പിന്നീട് അച്ഛനോട് ചോദിച്ചപ്പോൾ ആ സംശയങ്ങൾ കൂടുകയാണുണ്ടായത്.
കോൺവെന്റ് സ്കൂളിലേക്കുള്ള ദിവസേനയുള്ള പോക്കു വരവിലും നീ തന്നെയായിരുന്നു എന്റെ മനസു നിറയെ ,നിന്നെപ്പറ്റി കൂടുതലറിഞ്ഞപ്പോളൊക്കെ തോന്നി ,ഇനിയും കൂടുതലായി നിന്നെ അടുത്തറിയണമെന്ന് . നിന്നെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ എന്റെ മനസു എന്നോട് മന്ത്രിച്ചു ഞാൻ നിന്നെയായിരുന്നു ഇത്രകാലം തിരഞ്ഞതെന്ന് ഞാനറിഞ്ഞ ഓരോ കാര്യങ്ങളിലൂടെ എന്റെ മനസിലെ നിന്റെ രൂപം നാൾക്കുനാൾ കൂടുതൽ തെളിവാർന്നതായി മാറി .
കാലങ്ങൾ കടന്നു പോയി .നിന്നെ കൺമുന്നിൽ നിന്നു കണ്ടാലും എന്തു പറയണമെന്നറിയില്ല . നിന്നെ സുഹൃത്താക്കാനാഗ്രഹമുണ്ടായിരുന്നു. പക്ഷെ നീയെന്തു വിചാരിക്കും എന്നാലോചിച്ചു പറഞ്ഞില്ല . കാലം കടന്നു പോകുമ്പോൾ എന്നിലെ ആത്മവിശ്വാസം കൂടിയതിനാലാകാം അന്നു പള്ളിക്കു മുൻപിൽ നിന്നു ഞാൻ നേരിട്ടു നിന്റെ മുൻപിലെത്തി സൗഹൃദം വച്ചു നീട്ടിയത് . മറുത്തൊന്നും പറയാതെ നീയത് സ്വീകരിച്ചപ്പോൾ പണ്ടു നിന്നെ ആദ്യമായി കണ്ടപ്പോൾ നിന്റെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി കുറച്ചു കൂടി കൂടിയത് പോലെ എനിക്കു തോന്നി .
പിന്നീട് എന്റെ പരിഭവങ്ങളും പിണക്കങ്ങളും നിന്നോട് പറഞ്ഞ് തീർക്കുമ്പോൾ ഞാനറിഞ്ഞില്ല കാലം അതിനോടൊപ്പം കുതിച്ചു പായുന്നുണ്ടായിരുന്നുവെന്ന് . പത്താം ക്ലാസിൽ ഞാനെത്തുമ്പോഴേക്കും നമ്മൾ തമ്മിലുള്ള സൗഹൃദവും അത്രയേറെ ദൃഢമായിരുന്നു എന്ന് മനസിലാക്കി ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി. ഞാനത് അറിഞ്ഞിട്ടും അറിയാതെ പോലെ നടന്നത് . അതൊക്കെ എന്റെ വെറുതെയുള്ള തോന്നലുകൾ മാത്രമാണെന്ന് മനസിൽ വിചാരം വന്നിട്ടായിരുന്നു. ഇതൊക്കെ ഞാൻ ആരോട് പങ്കുവെയ്ക്കാൻ സാധിക്കും കേട്ടാൽ ആളുകൾ ചിരിക്കും , അതിനെ സാധ്യതയുള്ളു എന്ന് ഞാൻ മനസിനെ പറഞ്ഞു മനസിലാക്കി . നിന്നോടുള്ള അടുപ്പവും കുറച്ചു .അതെല്ലാതെ മറ്റൊന്ന് ആലോചിക്കാൻ എനിക്കു പറ്റുമായിരുന്നില്ല എന്റെ മനസ് അത്രമേൽ കലുഷിതമായിരുന്നു.എന്റെ മനസ് തിരഞ്ഞെടുത്തത് ഈ വഴിയായിരുന്നു.
നിന്നൊടുള്ള അടുപ്പം കുറക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല . കാരണമെന്തെന്നാൽ നിന്നോട് എനിക്കുള്ള സ്നേഹം അത് അഗാധമായിരുന്നു. അത് സത്യമായിരുന്നു. എന്റെയുള്ളിലെ ഈ ജീവന്റെ തുടിപ്പു പോലെ അത് ജീവസ്സുറ്റയായിരുന്നു. നീ എന്റെ ലോകമായിരുന്നു. നിന്നെ അടുത്തറിഞ്ഞപ്പോൾ ഞാനാദ്യം മനസ്സിലാക്കിയത് .നീ സ്നേഹമാണെന്നാണ്. ഞാൻ ദിവസേന കാണുന്ന കാഴ്ചകളിൽ പോലും നിന്റെ സാന്നിധ്യം ഞാനറിഞ്ഞു . ഒഴിവ് സമയങ്ങളിൽ ഞാൻ നിന്റെയടുക്കൽ ഓടിയെത്തുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെടാറുണ്ടായിരുന്നു. അതെ നിന്നോടുള്ള എന്റെയീ പ്രണയത്തെ ഇന്നും ഞാൻ എന്റെ ഈ മനസ്സിന്റെ കോണിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു. നിന്റെ മണവാട്ടിയാകാൻ ഈ ജന്മമെനിക്കാകുമോ എന്നറിയില്ല .എങ്കിലും ഞാൻ സന്തോഷവതിയാണ് .മീര കൃഷ്ണനെ അതിരറ്റു സ്നേഹിച്ചിരുന്നത് പോലെ ഞാനും എക്കാലവും നിന്നെ സ്നേഹിക്കും. എന്റെ സ്നേഹം എത്ര മടങ്ങാണെന്നൊന്നും എനിക്കറിയില്ല പക്ഷെ എന്നിലെ അടങ്ങാനാവാത്ത അഭിലാഷമായി നീ എന്നെന്നും നിലനിൽക്കും .ഞാൻ നിന്നെ പ്രണയിക്കുന്നു .പ്രണയത്തിനു അതിരുകളില്ലാലൊ ............................
എന്റെ പ്രണയം അത് നിനക്കായി എന്റെ ഹൃദയത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു. എന്റെ ജീവന്റെ അവസാന തുടിപ്പ് വരെ അത് എന്നിൽ പ്രകാശിച്ചു കൊണ്ടിരിക്കും.
YOU ARE READING
പ്രണയം
Short Storyപ്രണയത്തിന് അതിർവരമ്പുകളില്ല .അത് കാറ്റിനോടാകാം ,കടലിനോടാകാം ....... എങ്കിലും എല്ലാവരുടെ ജീവിതത്തിലും കാണും ഒരു പ്രണയം . സഫലമായതാകാം ,തിരസ്കരിക്കപ്പെട്ടതാകാം, പറയാൻ പറ്റാഞ്ഞതുമാകാം .... അങ്ങനെയൊരു പ്രണയം ആണിവിടെയും