കടൽതീരം

45 7 3
                                    



part1

പേപ്പറും പേനയും എടുത്ത് ഇവിടെ ഇരിക്കാൻ തൊടങ്ങീട്ട് സമയം ഒരുപാടായി.അതല്ലേലും അങ്ങനാ.ഈ കടലും കാറ്റും പിന്നെ എഴുത്തും..സമയം പോണതറീല്ല..

ഇതൊക്കെ കേട്ട് ഞാൻ വലിയ എഴുത്ത്കിരിയാണെന്ന് നിങ്ങൾ വിചാരിച്ചിട്ടിണ്ടാവും ല്ലേ..അങ്ങനൊന്നും അല്ലാ ട്ടോ..അത് നിങ്ങക്ക് എന്നെ അറിയാത്തോണ്ട് തോന്നണതാ..നിങ്ങളെയൊക്കെ തെറ്റിദ്ധാരണ മാറ്റാൻ ഞാൻ ആദ്യം എന്നെ ഒന്ന് പരിചയപ്പെടുത്താം..
എന്റെ പേര് അദീല.അദീല ഇബ്രാഹിം..അഡ്വ.ഇബ്രാഹിം പുളുക്കൂലിന്റയും ഷഹീറ ഇബ്രാഹിമിന്റേം പുന്നാര മോൾ..ആദിൽക്കാക്കാന്റെ കുഞ്ഞിപ്പെങ്ങൾ(കേട്ടിട്ട് ഞാനും ആളും തേനും പാലും ആന്ന് തെറ്റിദ്ധരിക്കണ്ട ട്ടാ..നേർക്ക് നേരെ വന്നാൽ നമ്മൾ കീരീം പാമ്പും ആന്ന്😝😝.എന്നാലും ഇക്കാക്കാക്ക് ഞാനെന്ന് വെച്ചാ ജീവനാ😊)..
ഞാനിപ്പോ ഡിഗ്രി സെക്കന്റ് ഇയർ പഠിക്ക്ന്ന്..പയ്യന്നൂർ കോളേജിൽ..നമ്മടെ തട്ടത്തിൻ മറയത്തിലെ ആയിഷയും വിനോദും പ്രേമിച്ച് നടന്ന വരാന്ത ഓർമയില്ലേ..ആ..അതേ കോളേജിൽ..Bsc .maths പഠിക്ക്ന്ന്..ഇപ്പൊ ഇങ്ങക്ക് മൻസിലായില്ലേ നമ്മൾ ഒരു ബുജി ആന്ന്😜..അല്ലാണ്ട് പയ്യന്നൂർ കോളേജിൽ സീറ്റ് കിട്ടോ?..ഇതൊക്കെ കേട്ട് ഞാൻ ആളൊരു പൊളിയാണെന്ന് വിചാരിച്ചാ ഇങ്ങക്ക് വീണ്ടും തെറ്റീട്ടാ..ഞാൻ ആളൊരു പാവാന്ന് ട്ടോ..ഒരു മിണ്ടാപ്പൂച്ച 😊..ആരോടും മിണ്ടൂല്ല..എന്തോ എഴുത്തിനോട് ഭയന്കര ഇഷ്ടാ..ഒരുപാട് കഥകൾ എഴുതീറ്റ്ണ്ട്..അതിൻ്റെ എല്ലാം വായനക്കാരിയും ഞാൻ മാത്രാ..😎

 
"ടീ..അദീലാ.."
ഇപ്പൊ വിളിച്ചത് ആരാന്നല്ലെ നിങ്ങൾ ആലോചിക്കുന്നത്..എൻ്റെ കളിക്കൂട്ടുകാരി..ഷബൂ എന്ന് വിളിക്ക്ന്ന ഷബാന..ഒാൾടെ കൂടെ ആന്ന് ഞാൻ ഈ ബീച്ചിൽ വന്നിന്..എന്തിനാന്നല്ലെ?...പറയാം..ഷബൂന് ഒരുത്തനോട് മുടിഞ്ഞ പ്രേമം ആന്ന്..ഷാനിനോട്.അവനെ കാണാൻ ആണ് നമ്മൾ ഇങ്ങോട്ട് വന്നത്..അവരുടെ രണ്ടാളെയും സ്വർഗത്തിലെ കട്ടുറുമ്പ് ആവാൻ താൽപര്യം ഇല്ലാത്തോണ്ട് നമ്മളിങ്ങോട്ട് മാറി നിന്നു..പിന്നെ ഈ കടൽക്കരയിൽ ഓറ്റക്കിരുന്ന് എഴുതാൻ േവറെന്നെ ഒരു സുഖാ..👌😊

"ആ..ഷബൂ.."എനിയും പോവാൻ ആയില്ലേന്നുള്ള എൻ്റെ ഭാവം കണ്ടാവണം ഒരു മണിക്കൂർ കൂടി നിക്കെടാ എന്നും പറഞ്ഞ്  അവൾ ഷാനിൻ്റെ കൂടെ പോയി..ഞാൻ വീണ്ടും കട്ട പോസ്റ്റ്..😡

അങ്ങനെ നമ്മൾ എഴുതികൊണ്ടിരിക്കുമ്പൊ ആന്ന് പിറകീന്നൊരു വിളി.."ടീ..മൊഞ്ചത്തീ"..ആരാന്നല്ലേ..അതിപ്പൊ വിളിച്ച ആളെ അനക്കും അറീല്ല..കൊറേ ഫ്രീക്കൻമാർ..അതിലൊരുത്തൻ.."മൊഞ്ചത്തിക്കുട്ടി ഒറ്റക്കിരിക്കുവാന്നോ.."വേണേൽ ഇക്കാക്കമാർ കമ്പനി തരാടീ..".ഇതും പറഞ്ഞ് അവരെൻ്റെ അടുത്തേക്ക് വന്ന്.നമുക്ക് പിന്നെ പണ്ടേ ഭയന്കര ധൈര്യായോണ്ട് നമ്മ പിന്ന ഒന്നും നോക്കീല്ല.. കരയാൻ തൊടങ്ങി😅😅
"അയ്യേ..നോക്കടാ മൊഞ്ചത്തിക്കുട്ടി കരയുന്ന്..ഇക്കാക്കമാര് കമ്പനി തരാൻ വന്നതല്ലേടി മുത്തേ.."അതിലൊരുത്തൻ അവൻ്റെ കൂട്ടുകാരോടെന്നോളം പറഞ്ഞു..എൻ്റെ കൈ വിറക്കാൻ തൊടങ്ങി..കയ്യിൽ ഇണ്ടായ ബുക്ക് താഴെ പോയി..

"ഫയാസേ...നിന്നോട് ഞാൻ നൂറോട്ടം പറഞ്ഞിട്ടുള്ളതാ..പെൺപിള്ളരോട്അൻ്റെ കളി ഒന്നും വേണ്ടാന്ന്.."ഇതാരാ എന്നെ രക്ഷിക്കാൻ വന്ന മഹാനെന്നും വിചാരിച്ച് ഞാൻ ശബ്ദം കേട്ട ഭാഗത്തോട്ട് ഒന്നു നോക്കി.അതാ..ഒരു മൊഞ്ചൻ നമ്മള നോക്കി നിക്ക്ന്ന്..ആള് നല്ല കട്ട കലിപ്പിൽ ആന്ന് ട്ടോ.."ഒാഹ്..ശരി അഹാനിക്ക..ആഞ്ജ പോലെ."ആൾക്ക് മറുപടിയായി നേരത്തെ ഡയലോഗ് അടിച്ച മഹാൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.അത് കണ്ടപ്പോ ചെറിയ ചിരി മനസ്സിൽ വന്നെന്കിലും മുഖത്ത് വന്നില്ല..നമ്മൾഅതേ ഭാവത്തിൽ നിൽപ്പ് തുടർന്നു..അത് കണ്ടിട്ടെന്നോണം മൊഞ്ചൻ കട്ട കലിപ്പിൽ തന്നെ എന്നോട് പോവാൻ പറഞ്ഞ്..പിന്നെ ഞാൻ ഒരോട്ടം ആയിര്ന്ന്..പോയ വഴിക്ക് പുല്ല് മുളക്കൂലാന്ന് വേണേൽ പറയാ...😅😂😂.എന്തായാലും പോവുന്ന തിരക്കിൽ നമ്മെള കലാ സൃഷ്ടികൾ ഉള്ള ബുക്ക് എടുക്കാൻ മറന്ന്😓

******************************

Auther's Note

Please forgive my errors and mistakes. This is my first story in wattpad.Hope you'll enjoy reading it as much as I enjoyed writing it.Vote and comment 🙏.

You've reached the end of published parts.

⏰ Last updated: May 09, 2018 ⏰

Add this story to your Library to get notified about new parts!

എഴുത്തിനെ പ്രണയിച്ചവൾWhere stories live. Discover now