-6-

122 20 11
                                    

"റീ ,ബേസിൽ വന്നിട്ടുണ്ട്."റോയിയുടെ ശബ്ദമാണ് റീമിന്റെ ചിന്തകളുടെ ചങ്ങല പൊട്ടിച്ചത്.

"ദാ വരുന്നു. "

"എവിടേക്കാ നമ്മൾ പോണെ?" കാറിലിരുന്നതും റീം ബേസിലിനോട് ചോദിച്ചു.

"ജോയലിന്റെ വീട്ടിലേക്ക്." റീമിന്റെ മുഖത്ത് നോക്കാതെ ബേസിൽ പറഞ്ഞു.

" അവൻ വിളിച്ചിരുന്നോ നിനക്ക്?"

" ഉം."

ബ്രേക്ക് അപ്പിനെ കുറിച്ച് സംസാരിക്കാനാവും ബേസിൽ തന്നെ ജോയലിന്റെ അടുത്തേക്ക് കൊണ്ട് പോകുന്നത് എന്ന് റീം ഊഹിച്ചു, അവളെ കാത്തിരിക്കുന്നത് മറ്റെന്തോ ആണെന്ന് അറിയാതെ.

ജോയലിന്റെ വീട് അടുക്കും തോറും രാവിലെ തോന്നിയ അസ്വസ്ഥത റീമിന് വീണ്ടും അനുഭവപ്പെട്ടു.

"ജോയുടെ അപ്പച്ചന് എന്തെങ്കിലും? ലില്ലിപ്പൂക്കൾ കടന്ന് കാർ ജോയലിന്റെ വീട്ടുമുറ്റത്തെത്തിയതും റീം ചോദിച്ചു. അവിടെ അവൾ കണ്ട ആൾക്കൂട്ടമാണ് അവളെ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചത്.

ഒന്നും പറയാതെ റീമിന്റെ കൈ പിടിച്ച് ബേസിൽ ആ ചെറിയ വീടിന്റെ ഉമ്മറത്തേക്ക് കയറി. അപ്പോഴാണ് റീം അവിടെ ജോയലിന്റെ അപ്പച്ചനെ ശ്രദ്ധിച്ചത്. സ്വതവേ അവശനായ ആ വൃദ്ധൻ അന്ന് കൂടുതൽ അവശനായത് പോലെ തോന്നി അവൾക്ക്.  വീണ്ടും അതേ അസ്വസ്ഥത  അവളിൽ നിറഞ്ഞു.

തന്റെ ഉള്ളിലെ ചിന്തകൾ നുണയാവണേ എന്ന പ്രാർത്ഥനയോടെ ചോദ്യഭാവത്തിൽ റീം ബേസിലിനെ നോക്കി. നിസ്സഹായാവസ്ഥ മാത്രമാണ് അന്നേരം റീമിന് അവന്റെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത്.

അകത്തുള്ള മുറിയിൽ പ്രവേശിച്ചതും റീമിന്റെ കയ്യിലുള്ള ബേസിലിന്റെ പിടിത്തം ഒന്ന് കൂടെ മുറുകി. മുറിയുടെ നടുവിലായി അവൾ കണ്ടു അവളുടെ പ്രിയപ്പെട്ട ജോയുടെ ചേതനയറ്റ ശരീരം. ഒരു നിമിഷത്തേക്ക് അവളുടെ ഹൃദയം നിശ്ചലമായി. ശ്വാസം തൊണ്ടയിൽ കുരുങ്ങി നിന്നു.

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയതും റീം ബേസിലിന്റെ കൈ മുറുകെ പിടിച്ചു. നിയന്ത്രണം വിട്ട്  റീം കരഞ്ഞേക്കുമോ എന്ന പേടിയിൽ ബേസിൽ അവളെ തന്നോട് ചേർത്ത് നിർത്തി.

"ചേച്ചി." റീമിനെ കണ്ടതും ജീന അവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ജീനയെ മൗനം കൊണ്ട് ആശ്വസിപ്പിക്കാൻ മാത്രമേ റീമിന് കഴിഞ്ഞൊള്ളു.

ഇനിയും അവിടെ നിന്നാൽ താനും കരഞ്ഞേക്കുമോ എന്ന ഭയം കൊണ്ടാവാം റീം ബേസിലിനോട് പോകാം എന്ന് പറഞ്ഞത്. തിരിച്ച് നടക്കവേ അവസാനമായി അവൾ  ജോയലിന്റെ മുഖത്തേക്ക് നോക്കി.
വല്ലാത്ത ശാന്തതയായിരുന്നു  അവന്റെ മുഖത്ത്

•••••••

" റീ, പോകാം." ബേസിൽ റീമിന്റെ ' തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. അന്നേരം സെമിത്തേരി ശാന്തമായിരുന്നു. നനഞ്ഞ മണ്ണിന്റെ ഗന്ധമേറ്റ് അവൻ ആ കല്ലറക്കുള്ളിൽ കിടക്കുന്നുണ്ട്. വെളുത്ത ലില്ലിപ്പൂക്കൾ കൊണ്ട് നിറഞ്ഞ ആ കല്ലറയിൽ ഒരിക്കൽ കൂടെ ചുംബിച്ച് ബേസിലിന്റെ കൈ പിടിച്ച് തിരിഞ്ഞ് നടക്കുമ്പോൾ അവന്റെ പ്രണയം തരാത്ത വേദനയായിരുന്നു അവന്റെ വേർപാട് അവൾക്ക് നൽകിയത്.

അന്നേരം അവളുടെ ഹൃദയം അവന്ന് കേൾക്കാൻ പാകത്തിൽ പറയുന്നുണ്ടായിരുന്നു ഞാനെന്നും നിന്റേത് മാത്രമാണെന്ന്.

••••••••

THE END


ലില്ലിപ്പൂക്കൾ ✔Where stories live. Discover now