കൊച്ചു കൊച്ചു നിറങ്ങൾ

26 2 0
                                    

രാത്രി ആയി...... 

ഷംന അവളുടെ വീട്ടിലോട്ട് പോയി...

എന്റെ ഉമ്മാടെ വീടിന്റെ 2വീട് അപ്പുറം ആണ് ഓൾടെ വീട്.... 

രാത്രി ആയപ്പോൾ എല്ല്ലാർകും സിനിമ കാണാൻ ആഗ്രഹം....  മാമയും എന്റെ ഉമ്മയും ഉമ്മാടെ അനിയത്തിമാരും എല്ലാരും ആയി ഒരുമിച്ചു ഇരുന്ന് സിനിമ കാണാൽ വല്ലാത്ത സന്തോഷം ആണ്...

ആ സമയത്തു ആണേൽ നിറം ഫിലിം കാസറ്റ് എറങ്ങീണ്ട്....

അങ്ങനെ പറഞു വന്നപ്പോൾ ഷാംനെ ടെ ഉപ്പ ഗൾഫിന്നു വന്നപ്പോ നിറത്തിന്റെ കാസറ്റ് കൊണ്ടന്നെണ്ടെന്നു പറഞു... 

അങ്ങനെ ഞാനും മാമയും കാസറ്റ് വാങ്ങാൻ പോയി...  ഷംന ആണ് ഞങ്ങക്ക് കാസ്റ്റ് കൊണ്ട് വന്നു തന്നത്...  അവൾ കാസറ്റ് ആയിട്ട് അടുത്ത് എത്തിയപ്പോ ഞാൻ ഓൾടെ കയ്യിന്നു പിടിച്ചു വാങ്ങി...

അപ്പൊ ഓൾ എന്നെ ഇച്ചിരി കോപത്തോടെ തമാശ രീതിയിൽ എന്നെ നോക്കി.... 

പോവുമ്പോ ഞാൻ ഓളെ ചുമ്മാ തിരിഞ്ഞു നോക്കി... 

അവൾ ഉമ്മാടെ കയ്യ് പിടിച്ചു അവിടെ നിക്കുന്നുണ്ട് എന്നെ കണ്ടപ്പോൾ നല്ല അസ്സൽ ചിരി പാസ്സാക്കി...  

എനിക്ക് നല്ല സന്തോഷം തോന്നി....

അന്ന് എന്താണെന്നു അറിയില്ല....  ഫിലിം കാണുമ്പോൾ ഓരോ റൊമാന്റിക് സീനും എത്തുമ്പോൾ എനിക്ക് വല്ലാത്ത നാണവും മനസ്സിൽ ഒരു ഇഷ്ടമൊക്കെ തോന്നി...  ഇടക് കുഞ്ചാക്കോ ബോബൻ ശാലിനി കോമ്പിനേഷൻ കാണുമ്പോൾ എനിക്ക് ഷംനയും ആയി compare ചെയ്യാൻ തോന്നിപോയി..... 

ഞാൻ മനസ്സിൽ ആലോചിച്ചു ഷംന എന്റെയാ അവളും ഞാനും ഇങ്ങനെ ആവും എന്നിട്ട് അവസാനം ഞാൻ അവളെ ഇതുപോലെ സ്നേഹിക്കണം എന്നൊക്കെ....

അന്ന് ഉറങ്ങുമ്പോൾ എല്ലാ ദിവസം പോലെ മാമ കഥ പറയാൻ തൊടങ്ങി മാമയുടെ തള്ള് കഥ നല്ല രസമാണ് കേൾക്കാൻ നമ്മൾ തള്ള് കഥയിലെ അസിസ്റ്റന്റ് ഹീറോയും എന്റെ മാമ നായകനും ആവും.... 

മാമ വലിയ വലിയ advanture സ്റ്റോറീസ് തള്ളും....

ഉറങ്ങുന്നതിനു മുന്നേ ഷംനനെ ആലോചിച്ചു...  പെട്ടന്ന് എന്റെ പെണ്ണാണ് അവളെന്നു ആലോചിച്ചപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം ആയി.... 

അങ്ങനെ നല്ല സന്തോഷത്തിൽ ഞാൻ ഇന്നത്തെ ദിവസം ഉറങ്ങാൻ തൊടങ്ങി 🙂😇😉

മധുരിക്കും ഓർമകളെ Where stories live. Discover now