റ്റു മീറ്റ് മൈ ദാറ്റ് ഫ്രണ്ട്

458 43 63
                                    

A/N
†**†
ഹായ് ഫ്രണ്ടസ്.... 🙋എല്ലാ ചങ്കസിനും ഈ സ്റ്റോറി ഞാൻ സമർപ്പിക്കുന്നു . 🤗✌️😎ന്റെയാണി കുറുന്തോട്ടിക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് ഇതിനും തരുമെന്ന് പ്രതീക്ഷിക്കുന്നു. 😉

റ്റു മീറ്റ് മൈ ദാറ്റ് ഫ്രണ്ട് (short story)
****************************
എന്റെ കണ്ണുകളുടെ പേശികൾ ആകെ വലിഞ്ഞുമുറുങ്ങി. സിസ്റ്റത്തിന്റെ മുന്നിൽ ഈ  ഇരുപ്പ് തുടങ്ങി മൂന്ന് മണിക്കൂർ ആയിട്ടുള്ളു അപ്പോഴെക്കും ഇങ്ങിനെ  എങ്കിൽ ഇനിയുള്ള സമയം ഞാൻ എങ്ങിനെ ചിലവഴിക്കും എന്ന് ഓർത്ത് ഒരു എത്തു പിടിയും ഇല്ലാതിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്യ്തത്.

ഡ്യൂട്ടി ടൈമിൽ No ഫോൺ എന്ന  ബോസിന്റെ സ്ട്രിക്റ്റ് ഓർഡർ അവഗണിച്ച് ഫോൺ എടുത്തു നോക്കിയപ്പോൾ unknown നമ്പർ
കോൾ അറ്റെൻറ് ചെയ്യതതും മറുവശത്ത് ഉയർന്ന ശബ്ദം കേട്ട് ഞാൻ ആകെ തരിച്ചുപോയി.

"എടാ.... ചപ്രതലയാ... ഞാൻ എടപ്പാൾ എത്തി. നീ ഇതു എവിടെ പോയി കിടക്കാഡാ.. മരഭൂതമേ...."

" നാജി...... "
ആ ശബ്ദത്തിന്റെ ഉടമ്മയെ തിരിച്ചറിയാൻ പിന്നെ അതികം സമയം വേണ്ടി വന്നില്ല. ഇത്രയും നല്ല രീതിയിൽ എന്നെ അഭിസബോധനം ചെയ്യാൻ അവൾക്കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും.
എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.

"എടീ പ്രാന്തി...!! നീ ഇതെങ്ങിനെ..." ഒരുപാട് ചോദ്യചിഹ്നങ്ങൾ തലയിലൂടെ വട്ടമിട്ടു പാറിക്കൊണ്ടിരുന്നു.

"ആഹാ, ഇതു കൊള്ളാം വെൻ വിൽ ബി മീറ്റ് എന്ന് ചോദിച്ചിട്ട് ഇപ്പോൾ ഒന്നു അറിയാത്തപ്പോലെ അഭിനയിക്കുന്നോ?? ശൈത്താനെ"

"ഹ... ഹ... അതിനെങ്ങിനെ കുറെ കാലമായില്ലേ പുലി വരുന്നേ പുലി വരുന്നേ കേൾക്കാൻ തുടങ്ങിയിട്ട്."

"മതി നിർത്തിക്കാളാ , ചെലക്കാണ്ട് വേഗം വാ ഡാ "

"ഹാ.... " ഞാൻ ഫോൺ കട്ടക്കാൻ നിന്നതും മറുവശത്ത് നിന്ന് വീണ്ടും

"നിക്ക് നിക്ക്.. വരുമ്പോ നിന്റെ ബോസിന്റെ വലിപ്പിന് കൊറച്ച് കാശ് വാരി പോന്നോട്ടാ"

''ഓ ആയിക്കോട്ടേ..."
ഫോൺ വെച്ച് ലീവ് എരന്നു വാങ്ങി ബുളളറ്റ് പിന്നെ  ഒറ്റ പറപ്പിക്കാലായിരുന്നു.
ഡ്രൈവ് ചെയ്യുമ്പോഴും മനസ്സ് മുഴുവൻ ആ പ്രാന്തിയായിരുന്നു.

You've reached the end of published parts.

⏰ Last updated: Jan 12, 2019 ⏰

Add this story to your Library to get notified about new parts!

റ്റു മീറ്റ് മൈ ദാറ്റ് ഫ്രണ്ട്✌️🤩✌️Where stories live. Discover now