കിഴക്കിൻ്റെ വെനീസ് എന്ന പേരിൽ അറിയപ്പെടുന്ന ആലപ്പുഴ കാഴ്ചകള്‍ കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ്. കായൽ കാഴ്ചകളും ബോട്ട് യാത്രയും കനാലുകളും തനി നാടൻ രുചികളും ഒക്കെയായി തന്നെ തേടി എത്തുന്നവരെയെല്ലാം അവൾ അതിശയിപ്പിക്കുന്നു. ആലപ്പുഴയുടെ മറ്റൊരു ആകർഷണമാണ് ഇവിടുത്തെ ദേവാലയങ്ങൾ. പുണ്യപുരാതനമായ അർത്തുങ്കൽ പള്ളി മുതൽ എടത്വാ പള്ളിയും, പള്ളിപ്പുറം പള്ളിയും, പഴയ സുറിയാനി പള്ളിയും ഒക്കെ ഇവിടുത്തെ ചരിത്രത്തിൻ്റെ വലിയൊരു ഭാഗമാണ്. ഹനുമാൻ്റെ രൂപം തറയിൽ കൊത്തിയിരിക്കുന്ന ദേവാലയവും ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്.
ഒട്ടേറെ പ്രത്യേകതകളും ചരിത്രങ്ങളും ധാരാളമുള്ള ഒരു ദേവാലയമാണ് ആലപ്പുഴ ചെങ്ങന്നൂരിലെ പഴയ സുറിയാനി പള്ളി. ആയിരത്തിഎഴുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ പള്ളി കേരളത്തിലെ തന്നെ പുരാതനമായ ദേവാലയങ്ങളിലൊന്നാണ്. ഹൈന്ദ വാസ്തുവിദ്യയനുസരിച്ചാണ് ഈ ദേവാലയം ഉണ്ടാക്കിയിരിക്കുന്നത്.
പള്ളിയുടെ തുടക്കക്കാലത്ത് നസ്രാണികളും ക്നാനായക്കാരും ഒരുമിച്ചായിരുന്നു ഇവിടെ ആരാധന നടത്തിയിരുന്നത്. കാലക്രമത്തിൽ ക്നാനയക്കാർ മറ്റൊരു പള്ളി പണിത് അവിടേക്ക് മാറി. പിന്നീട് സഭയിലുണ്ടായ വിഭാഗീയത മൂലം ഓർത്തഡോക്സ് എന്നും മാർത്തോമ്മയെന്നും പേരായ രണ്ടു വിഭാഗങ്ങൾ ഇവിടെ വന്നു. പിന്നീട് കോടതി വിധി അനുസരിച്ച് ഈ ദേവാലയം ഓർത്തഡോക്സുകാരുടെയും മാർത്തോമ്മക്കാരുടെയും തുല്യമേൽനോട്ടത്തിലാണുള്ളത് ഉള്ളത്.
തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണിത്. അക്കാലത്തെ മതസാഹോദര്യത്തെ വിളിച്ചോതുന്നതാണ് പള്ളിയുടെ നടപ്പന്തിലിലെ ഹനുമാൻ്റെ ഇന്നും നിലനിൽക്കുന്ന ചുവര്‍ചിത്രം. ശിലാചിത്രങ്ങളുള്ള ചുവരുകള്‍, കൊത്തുപണികളോട് കൂടിയ കൽവിളക്കുകളും കുരിശും എട്ടു നാവുള്ള ചിരവയും ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
കൂടുതൽ ആലപ്പുഴ വിശേഷങ്ങൾക്കായി ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കൂ !
YOU ARE READING
ഹനുമാൻ്റെ രൂപം കൊത്തിയ ആലപ്പുഴയിലെ പ്രശസ്തമായ പള്ളി
Non-Fictionമതസാഹോദര്യം വിളിച്ചോതുന്ന, ഹനുമാൻ്റെ രൂപം കൊത്തിയ ആലപ്പുഴയിലെ പ്രശസ്തമായ പള്ളിയെ കുറിച്ച് അറിയണ്ടേ? താഴെ ക്ലിക്ക് ചെയ്തു വായിക്കൂ👇 #Backwater Resort in Kerala #Riverfront Resort in Kerala #Riverfront Homestay in Kerala #Resorts in Alappuzha #Resort...