ഭാഗം 1

455 22 6
                                    

ശാന്തമായ ഓളങ്ങൾ വരിയായി ഒഴുകികൊണ്ടിരിക്കുന്ന ആ നീലകായലിന്റെ ഓരത്തു കൂടി ഒരു ടോർച് വെളിച്ചത്തിൽ അവർ നടന്നുപോകുകയാണ്. അവർ രണ്ടു പേരുണ്ട്. മുന്നിൽ നടക്കുന്നത് അന്നാട്ടിലെ പ്രധാനിയായ മീൻക്കാരൻ ബാബ. ബാബയുടെ ചുവടുപിടിച്ചു പിന്നാലെ നടക്കുന്നത് ഒരു വരത്തൻ യുവാവ്, രഖു.

"സന്ധ്യ മയങ്ങിയാൽ പിന്നെ കടത്തുകടന്ന് അക്കരെ ആരും പോകാറില്ല. വെറുതെയൊന്നും അല്ല, ഭയം കൊണ്ട് തന്നെയാ...പ്രേതശല്ല്യം!... പേടിപ്പിക്കാൻ പറയണതല്ലാട്ടോ.... അറിഞ്ഞിരിക്ക. ഇതുപോലെ അറിവില്ലാത്ത പലരും അപകടത്തിൽ കൊണ്ട് തലവെച്ചിട്ടുണ്ടേ അതാ..."

നിശബ്ദതയ്ക്ക് ചീവീടുകളുടെ താളം അകമ്പടിയുണ്ടെങ്കിലും ഇടയ്ക്കിടെ നരിച്ചീറുകളും മാക്രികളും മത്സരിക്കുന്നുണ്ട്.

"...പൊതുവെ സ്ത്രീ വിഷയത്തിൽ  താല്പര്യം ഉള്ള പുരുഷന്മാർ മാത്രമാണ് ഈ യക്ഷിയിൽ ഒക്കെ വീഴുക എന്നാ ഒരു വയ്പ്പ്. പക്ഷെ ഇവിടെ അങ്ങനല്ലാട്ടോ. ആണുങ്ങളുടെ സ്വഭാവം നല്ലതായാലും
ചീത്തയായാലും സൂക്ഷിച്ചില്ലെങ്കിൽ രക്ഷയില്ല... ഇവിടുത്തെ യക്ഷിക്ക് രണ്ടു രൂപങ്ങളാ... ഇല്ലാണ്ടാക്കാൻ തീരുമാനിച്ചാ പിന്നെ അത് നടത്തിക്കും അത്ര തന്നെ. "

ഇക്കരെ കടവത്തു വള്ളക്കാരന്റെ പുരയുണ്ട്. ആ പ്രദേശത്തു സദാ വെളിച്ചമുള്ള ഏകസ്ഥലം.പക്ഷെ അവിടെയും ഇരുളടഞ്ഞാൽ പുറത്ത് ആരും കാണില്ല.

"വറീതേ..... ദാ ഇയാൾക്ക് അക്കരേയ്ക്ക് പോകാനുള്ളതാ. ടൗണീന്നു വരണവഴി എന്നോട് വഴി ചോദിച്ചു വന്നു അതും ഈ നേരത്ത്. ഇവിടുത്തെ കാര്യങ്ങൾ  കുറച്ചൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. നാളെ രാവിലെ ആദ്യത്തെ കടത്തിന് അക്കരെ എത്തിച്ചേക്കണേ..."

അയാളെ അവിടെ പറഞ്ഞേല്പിച്ച ശേഷം ബാബ പുരയുടെ വലതുവശം ചേർന്നുള്ള ചായ്പ്പിലേക്ക് നടന്നു.

പോകുംവഴി തിരിഞ്ഞു നിന്നയാൾ പറഞ്ഞു, "കൂട്ടരൊക്കെ എത്തുമ്പോ ഞാൻ പുലർച്ചെ കായലിൽ വലവീശാൻ പോകും. അപ്പൊപിന്നെ നമുക്ക് പിന്നൊരിക്കൽ കാണാം...".

വറീതിന്റെ പുരയിൽ മറ്റൊരാൾ കൂടി ആ രാത്രി തങ്ങാൻ ഉണ്ടായിരുന്നു.

"രാത്രി വല്ല ശബ്ദവും കേട്ടാൽ പുറത്ത് ഇറങ്ങാൻ നിക്കണ്ട... എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണം. ഞാൻ കിടക്കുന്നു. വല്ലാത്ത ക്ഷീണം..." വറീത് സംസാരിച്ചുകൊണ്ട് മെല്ലെ നിലത്തു വിരിച്ച  പായയിലേക് ചാഞ്ഞു.

പഴയ തകിടു കട്ടിലിന്റെ അറ്റത്തു കിടന്നിരുന്നയാൾ രഖുവിനു കൂടി കിടക്കാൻ പാകത്തിന് മറുവശത്തെ ഭിത്തിയോട് ചേർന്ന് നീങ്ങി കിടന്നു.

അന്നത്തെ രാത്രിക്കു നല്ല നിലാവുണ്ടായിരുന്നു. ശാന്തമായ കാറ്റും  ചെറിയ കുളിരുംകൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി രഖു എപ്പോഴോ മയങ്ങിപ്പോയി.
                            ********

രണ്ടാം രൂപംWhere stories live. Discover now