"......അവൾക്കു ജിന്ന് കൂടിയതല്ലെന്നും പുരുഷനായി മറിയാതാണെന്നും വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. അന്നതൊക്കെ ഒരു അത്ഭുതമോ അസ്വാഭാവികമോ ആയിരുന്നു...
രോഗമാണെന്ന് കരുതി ആശുപത്രിയിൽ കയറി ഇറങ്ങി ജീവിതം മടുത്തു അവൾക്ക്... അന്നൊരു മുഴം കയറിൽ അവളുടെ ജീവൻ തീർന്നെങ്കിലും ആ ആത്മാവിനു ശാന്തി കിട്ടിയില്ല....
ഒരു അനാഥ പ്രേതം പോലെ എല്ലാരും ഉപേക്ഷിച്ചു പോയപ്പോ ആ തറവാട്ടിലെ എല്ലാവരോടും അവൾക്കു പകയായിരുന്നു...
അവിടെ ആശിച്ച ജീവിതം ജീവിക്കാൻ ആകാത്തതിലുള്ള പക....
അതുപിന്നെ സർവ പുരുഷ വർഗ്ഗത്തോടുമായി... അവൾ ഏറ്റവും വെറുത്തിരുന്ന അവളുടെ രണ്ടാം രൂപത്തോട്...."വറീത് പറഞ്ഞുകൊണ്ടിരിക്കെ നേരിയ മുല്ലപ്പൂ ഗന്ധം പേറിയ കാറ്റു രഖുവിന്റെ തോളുരുമ്മി പുരയ്ക്കു പുറത്തെ കായലലകളിൽ പതിച്ചു. അതു ചെന്ന് പതിച്ച ആ കായലിൽ കണ്മഷി പടർന്നൊലിച്ച പോലെ ഒരു രൂപം തെളിഞ്ഞു... അടുത്ത സന്ധ്യ മയങ്ങിയാൽ ഊരുചുറ്റി പകതീർക്കാൻ ഇറങ്ങേണ്ട രണ്ടാം രൂപം.
**********
(അവസാനിച്ചു)
YOU ARE READING
രണ്ടാം രൂപം
Horrorസത്യമേത് മിഥ്യയെതെന്ന് തിരിച്ചറിയാനാകാതെ നിൽകേണ്ടി വരുന്ന ചില സന്ദർഭങ്ങളുണ്ട്. അന്ധവിശ്വാസത്തിന്റെ തിരശീല മാറ്റിയാലും വിശ്വസിക്കാനാകാത്ത ചിലത്. കേട്ടുകേൾവികാർക്ക് ഇതു വെറും കെട്ടുകഥ.... അനുഭവസ്ഥർക്ക് ജാതിമത വേലിക്കെട്ടുകൾ പോട്ടിച്ചെറിഞ്ഞ് ഉൾക്കൊള്ള...