ഇന്ദ്ര സദസ്സ് മോടികൂട്ടുവാനുള്ള ചർച്ചകൾ നടക്കുമ്പോൾ ഓരോ ദേവന്മാരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ മിഥ്യ ദേവൻ സദസ്സിലിരുന്നുറങ്ങുന്നത് ഇന്ദ്രന്റെ ശ്രദ്ധ്യയിൽപെട്ടു. അരസികനെപ്പോലിരുന്നുറങ്ങുന്ന ദേവനെ കണ്ട ഇന്ദ്രന് ദേഷ്യം വന്നു. മിഥ്യാ ദേവാ എന്ന ഇന്ദ്രന്റെ അലർച്ച കേട്ട് മിഥ്യ ദേവൻ ഞെട്ടിയുണർന്നു.
മിഥ്യാ : ക്ഷമിക്കണം പ്രഭോ, ഒന്നു മയങ്ങിപ്പോയി!
ഇദ്രൻ : മിഥ്യാ... കൈത പൂക്കുന്ന ഇടവേളയായ 12 കൊല്ലം നീ ഭൂമിയിൽ വസിക്കണം. അവിടെയുള്ള മനുഷ്യർക്ക് മായകാഴ്ചകൾ കാണിച്ചു കൊടുക്കണം, ഇതാണ് നിന്റെ ശിക്ഷ ; അല്ല ഇത് ഇന്ദ്ര കല്പനയാണ്.
അങ്ങനെ കിളികൾ കൂടണയാൻ തുടങ്ങുന്ന മനോഹരമായ സന്ധ്യയിൽ ദേവൻ ഭൂമിയിലെത്തി. ഈ രാത്രി താൻ സ്വസ്ഥമായി എവിടെ വസിക്കും എന്നാലോചിച്ചു നിന്ന ദേവന്റെ അരികിലൂടെ രണ്ടു തേനീച്ചകൾ മൂളി പറന്നുപോയി, ഒരു അമ്മ തേനീച്ചയും അതിന്റെ കുഞ്ഞുമായിരുന്നു അത്. അവരുടെ സംഭാഷണ ശകലം ദേവൻ കേൾക്കാനിടയായി.
കുഞ്ഞ് : അമ്മേ, നദീ തീരത്ത് നിൽക്കുന്ന മുള്ളുകളുള്ള ചെടിയിലെ ഭംഗിയുള്ള പൂമൊട്ട് വിരിയറായി, നമുക്ക് അതിൽ നിന്നും തേൻ നുകരാം. വരൂ അമ്മേ നമുക്ക് ആ ദിക്കിലേക്ക് പോകാം.
അമ്മ : ഇല്ല മകനെ, ദേവേന്ദ്രന്റെ ശാപം കിട്ടിയ പൂജക്കെടുക്കാത്ത താഴമ്പൂവാണത്. വിരിഞ്ഞു കഴിഞ്ഞാലുള്ള അസഹ്യമായ ദുർഗന്ധം കാരണം നമുക്ക് അതിന്റെ അടുത്ത് പോകാൻ കഴിയില്ല.
താഴംപൂവിൽ വസിച്ചാൽ ആരും ശല്യപെടുത്തില്ല എന്നു മനസിലാക്കിയ ദേവൻ അന്ന് രാത്രി; വിടരും മുൻപേ കൊഴിയുന്ന ഇതളുകളുള്ള താഴമ്പൂവിലുറങ്ങി. നന്ദി സൂചകമെന്നോണം എല്ലാവരാലും ആകർഷിക്കുന്ന തരത്തിലുള്ള സുഗന്ധവും നൽകി, എന്നിട്ട് ഇങ്ങനെ പറഞ്ഞു...
"ഹേ പുഷ്പ റാണീ ഇനിമുതൽ തേനീച്ചകളും വണ്ടുകളും നിന്നെ വെറുക്കില്ല, അനിർവചനീയമായ നിന്റെ സുഗന്ധം അവരെ നിന്നിലേക്കടുപ്പിക്കും, എന്നാൽ ഇന്ദ്ര ശാപമുള്ളതിനാൽ നിന്നെ പൂജക്കെടുക്കില്ല."
YOU ARE READING
പൂകൈത
Short Storyചിത്രകഥകളിലൂടെ പാറിയ നമ്മുടെ ബാല്യകാലത്തിന്റെ ഓർമ്മക്ക്. അതുമല്ലെങ്കിൽ കഥ കേൾക്കുമ്പോൾ നിങ്ങളുടെ പിഞ്ചോമനകളുടെ മുഖത്തു വിരിയുന്ന ഭവാർദ്രമായ ആയിരം റോസാ പൂക്കളുടെ സൗന്ദര്യം നുകരാൻ ഇതാ എന്റെ ഒരു കുഞ്ഞു കഥ