പ്രിയ കൂട്ടുകാരീ ......
പെയ്ത് തോർന്ന മഴയുടെ പൊട്ടുകൾ പുറത്ത് അവശേഷിച്ചിരിക്കുന്നു , അവിടമാകെ സൗന്ദര്യത്തിന്റെ നിലാവെളിച്ചം പടർന്നിരിക്കുന്നു , പക്ഷേ അതിനിടയിലും ചീവിടിന്റെ ശബ്ദം എന്നെ കീറിമുറിക്കുന്നു. നിന്നെ കുറിച്ചുളള ഓർമകൾ അതൊരു കുപ്പിച്ചില്ലു പോലെ ഹൃദയത്തിൽ തറക്കുന്നു.... അസ്വസ്ഥമായ മനസ്സുമായി പേന കയ്യിലെടുക്കുമ്പോൾ ഒരു നിമിഷം എല്ലാം മറക്കാൻ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. പക്ഷേ മറവി മരണത്തേക്കാൾ ഭീകരമാണ് എന്ന് നീ പറഞ്ഞതോർക്കുമ്പോൾ എനിക്കതിനും കഴിയുന്നില്ലല്ലോ.! എന്റെ ഏകാന്തതയിൽ ഒരു വേദനയായ് നീ എന്തിന് വന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷേ നിന്റെ ഓർമകളാണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് എന്നോർക്കുമ്പോൾ ഞാൻ അധീരയാകുന്നുവല്ലോ ...
ഒരു സുഹൃത്ത് എന്നതിലുപരി നിനക്ക് ഞാൻ പലതും ആയിരുന്നു എന്നിട്ടും നീ എന്റെ മുൻപിൽ പലതും മറച്ച് വെച്ചു. എന്റെ മിഴികൾക്കപ്പുറം നിനക്ക് ഒരു ലോകമുണ്ടായിരുന്നു സ്വപ്നങ്ങൾ ബാക്കി വെച്ച് നീ കലാലയത്തിൽ നിന്ന് വിടവാങ്ങി മറഞ്ഞപ്പോൾ ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല അത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു വെന്ന് . വരും ആരവത്തെ കാത്തിരിക്കുന്ന ഡസ്കുകളോടും ബെഞ്ചുകളോടും യാത്ര പറഞ്ഞ് നടന്നകലുമ്പോൾ നിന്റെ മൗനത്തിന്റേയും വേദനയുടേയും ആഴം എനിക്കറിയില്ലായി
രുന്നു . എന്റെ കൈകളിൽ കൈകോർത്ത് പിടിക്കാൻ ശ്രമിച്ചപ്പോൾ ചെറിയ ഒരു വഴക്കിന്റെ പേരിൽ ഞാൻ നിന്നോട് പിണങ്ങി നടന്നു. പക്ഷേ നീ ഒരു ശലഭം പോലെയാണെന്ന് എനിക്കറിയില്ലായിരുന്നു
നിന്റെ സ്നേഹ തംബുരുവിൽ കോർത്ത സ്നേഹം എത്ര വലുതായിരുന്നു എന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. നീ എനിക്ക് നഷ്ടപ്പെട്ട ദിനം എനിക്കോർക്കാൻ പോലും കഴിയുന്നില്ല. മരണത്തിന്റെ കറുത്ത കൈകൾ ഒരാക്സിഡന്റായി നിന്നിലേക്കെത്തിയത് എന്നെ വല്ലാതെ നടുക്കിയിരിക്കുന്നു. ഇല്ല ? ഒരു ചെറിയ മുറിവിനെ പോലും പേടിക്കുന്ന നീ മരണത്തിനെ സ്വീകരിച്ചു എന്ന് ഞാൻ വിശ്യസിക്കില്ല ? ഇല്ല ....നീ .... എന്നെ വിട്ട് പോയിട്ടില്ല , നിനക്കതിന് കഴിയില്ല.
ഒരു നിമിഷം അബോധാവസ്ഥയിൽ നിന്നുണർന്നപ്പോൾ നിന്റെ മുഖം കാണേണ്ട എന്ന് ഞാനാവശ്യപ്പെട്ടത് നിന്റെ സുന്ദര മുഖം എപ്പോഴും അത് പോലെ എന്റെ മനസ്സിൽ സൂക്ഷിക്കാനായിരുന്നു.ഇന്ന് ഞാൻ ഏകാന്തതയുടെ തുരുത്തിൽ തനിച്ചിരിക്കേ നീ വീണ്ടും എന്റെ മുൻപി-
ലേക്ക് കടന്ന് വന്നു. , അല്ലെങ്കിലും ഓർമകളുടെ മാറാപ്പ് എത്രത്തോളം ഭീകരമാണ് എന്ന് ഞാൻ തിരിച്ചറിയുന്നു'.
ഒറ്റപ്പെടൽ നീ എപ്പോഴും ഭയപ്പെട്ടിരുന്നു എന്നെനിക്കറിയാം ". ജീവിതം മരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണല്ലോ ".
വീണ്ടും ഞാൻ നമ്മുടെ പഴയ കലാലയത്തിലേക്കെത്തിചേർന്നിരിക്കുന്നു. നീയില്ലാതെ അവിടുത്തെ കൽപ്പടവിൽ ഞാൻ തനിച്ചിരിക്കേ ഏകാന്തത എന്നെ ഭയപ്പെടുത്തുന്നു. വർണ്ണങ്ങൾ നിറഞ്ഞ എന്റെ മഴവില്ല് മാഞ്ഞിരിക്കുന്നു . നിനക്കേറ്റവും ഇഷ്ടപ്പെട്ട കലാലയത്തിന്റെ പിറകിലെ പുഴയുടെ പടവിലേക്ക് ഞാൻ ഓടിയെത്തി ...... ആ ഓളങ്ങൾ എന്നെ മാടി വിളിച്ചു.. ..ഒപ്പം എന്റെ കണ്ണീർ ചെയ്യാൻ തുടങ്ങി. ഹൃദയ വേദന മുഴുവൻ നെഞ്ചിലേറ്റി ആരോടൊക്കെയോ ഉള്ള വിദ്വേഷം നെഞ്ചിലേറ്റി പുഴ ഒഴുക്ക് തുടർന്ന് കൊണ്ടിരിക്കുന്നു ...! ആർത്തലക്കുന്ന നിലവിളിയുമായ് തിരിഞ്ഞ് നടക്കവേ മഴ വീണ്ടും പെയ്യാൻ തുടങ്ങി ....... പെട്ടെന്ന് നിന്റെ പിൻവിളി ഞാൻ കേട്ടു . " അതെ " നീ എന്റെ കൂടെ എപ്പഴുമുണ്ട്. ഞാൻ പോകുന്നിടത്തെല്ലാം നിന്റെ കാൽസ്വനം ഞാൻ കേൾക്കുന്നു .... കണ്ണിറുക്കി പിടിച്ചാൽ എനിക്ക് നിന്നെ കാണാം ... ഈ മഴയാണ് സാക്ഷി ...... നീ മരിച്ചിട്ടില്ല ....നീ എന്റെ കൂടെയുണ്ട് ഇപ്പഴും ......ഒപ്പം നിന്റെ ഓർമകളും .....സ്നേഹത്തോടെ നിന്റെ
സ്വന്തം സ്നേഹിത ........NB
(ആദ്യത്തെ (degree first ) എഴുത്തിന്റെ ചവിട്ട് പടിയായിരുന്നു ഇത്. ..... തെറ്റുകൾ ഉണ്ടാവാം. .... എഴുതാൻ തുടങ്ങാം എന്നാ വേശം ഇതിൽ നിന്നാണ് കിട്ടിയത് .... അങ്ങനെയാണ് ചെറുതായി ചെറുതായി എഴുതി തുടങ്ങിയത്. എന്നേക്കാൾ എത്രയോമനോഹരമായി എഴുതുന്നവർ
ഉണ്ടാവാം.. അത് കൊണ്ട് സദയം അവർഇതിലെ തെറ്റുകൾ ക്ഷമിക്കുമല്ലോ!
ഇനി വരുന്ന എഴുത്തുകളിൽ നിങ്ങള്ടെ തിരുത്തും അഭിപ്രായവും പ്രതീക്ഷിക്കുന്നു . )
YOU ARE READING
ഹൃദയത്തിൽ സൂക്ഷിക്കാൻ
Short Storyഅസ്വസസ്ഥമായ മനസ്സുമായി പേന കയ്യിലെടുക്കുമ്പോൾ ഒരു നിമിഷം എല്ലാം മറക്കാൻ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു ........