വരും വരാതിരിക്കില്ല

48 12 0
                                    

ജീവിതം വർണ്ണങ്ങൾ നിറഞ്ഞതാണ്. സായാഹ്നസന്ധ്യകളിൽ അസ്തമയ സൂര്യൻ നൽകുന്ന വർണ്ണങ്ങളെപ്പോലെ മഴവില്ലിൽ നിറയുന്ന നിറങ്ങളെപ്പോലെ എത്ര നേരമായിങ്ങനെ സ്വപ്നങ്ങൾ നെയ്യുന്നു ഞാൻ . എന്റെ ജീവിതം ആദ്യകാലങ്ങളിൽ ഇങ്ങനെയൊക്കെയായിരുന്നു .പക്ഷേ, ഇന്ന് രാത്രിമഴയിൽ വീണടർന്ന തുള്ളിയെപ്പോലിങ്ങനെ ജീവിതത്തിന്റെ സായംസന്ധ്യകളിൽ തനിച്ച് ..... ഓർമകളുടെ അഗാധ ഗർത്തങ്ങളിൽ നിന്നുണരാൻ സുഭാഷിണിക്ക് കുറച്ച് സമയം വേണ്ടി വന്നു. ഇവിടെ സുഭാഷിണിയും കിനാവുകളും കൊട്ടിക്കലാശം ആരംഭിച്ചതേയുള്ളൂ.

പണ്ട് സുഭാഷിണി ഒരു ചിത്രശലഭത്തെ പ്പോലെയായിരുന്നു. പാറിനടക്കുന്ന പട്ടുപാവാടക്കാരി. സ്വപനങ്ങൾ നീല മിഴികളിൽ പ്രതിഫലിക്കുന്ന ഒരു നിലാ ത്തുമ്പി . അച്ഛന്റേയും അമ്മയുടേയും പൊന്നോമന പുത്രിയായി വളർന്നവൾ . ജീവിതത്തിന്റെ വർണ്ണങ്ങളോടൊപ്പം തുള്ളി നടക്കുമ്പോഴും കിനാവ് കണ്ടിരുന്നവൾ .....

"പഠിച്ച് വലിയൊരാളാവണം " എന്നും | "ജോലി " എന്നത് അദ്ധ്യാപനം മാത്രമാവണം എന്നും സുഭാഷിണി ആഗ്രഹിച്ചിരുന്നു.    . തന്റെ ദൈവം തന്റെ ആഗ്രഹം സാധിച്ച് തരുമെന്ന വിശ്വാസത്തിൽ അവൾ പ്രാർത്ഥനയിൽ മുഴുകി. ആഗ്രഹിച്ചതു പോലെ സുഭാഷിണി അദ്ധ്യാപകരുടെ ഇഷ്ട ശിഷ്യ ആവുകയും നന്നായി പഠിച്ച് ഒരു അദ്ധ്യാപികയും ആയി. പക്ഷേ, അദ്ധ്യാപനം 3 മാസത്തോളം തുടരാനേ അവൾക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ബാലകൃഷ്ണൻ എന്ന ബിസ്സിനസ്സുകാരന്റെ ഭാര്യയായി അവൾ അതിരിക്കൽ തറവാട്ടിൽ കാലു കുത്തി.

ബാലേട്ടന്റെ അച്ഛനേയും അമ്മയേയും നന്നായി നോക്കാൻ സുഭാഷിണി വേണമെന്നുള്ളത് കൊണ്ട് അവളുടെ അദ്ധ്യാപനം അവസാനിപ്പിക്കേണ്ടി വന്നു. തറവാടും തൊടിയിലെ മറ്റനേകം വസ്തുക്കളുടേയും കാവൽക്കാരിയായി സുഭാഷിണി കഴിഞ്ഞു കൂടി . പിന്നീട് അധികം ദിവസങ്ങൾ കഴിയാതെ തന്നെ അവൾ അമ്മയുമായി. തന്റെ മകൻ പിച്ചവെച്ച് നടക്കുന്നത് കാണാനും അവന് വേണ്ടി കാത്തിരിക്കുവാനുമായിരുന്നു പിന്നീട് തന്റെ ജീവിതം എന്നവർ ഓർത്തു.... ജോലിക്കായി മകൻ വിദേശത്തേക്ക് പറന്ന് പോയപ്പോൾ സുഭാഷിണി അവനെ വേദനയോടെ യാത്രയാക്കി. അവൻ പോയതിന്റെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വിട്ട് എന്നന്നേക്കുമായി ബാലേട്ടനും യാത്രയായി. മരിക്കുമ്പോൾ ബാലേട്ടന്റെ വലിയ ഒരാഗ്രഹമായിരുന്നു അവനെ കാണുക എന്നത് പക്ഷേ, അവന് സമയമില്ലെന്ന മറുപടിയാണ് കിട്ടിയത്. അവന്റെ വിവാഹം കഴിഞ്ഞപ്പോൾ താൻ ആഗ്രഹിച്ചു തനിക്കവനെ തിരിച്ച് കിട്ടിയെന്ന് ..... പക്ഷേ അതും.....എന്താ ? സുഭാഷിണിയമ്മ ആലോചിക്കുന്നത് ? എന്ന രഘുവിന്റെ ചോദ്യം സുഭാഷിണിയമ്മയെ സ്മൃതികളിൽ നിന്നുണർത്തി. ഓ! ഒന്നൂല്യാ.. രഘൂ... വെറുതെ ഓരോന്നാലോചിക്യായിരുന്നു ..... ഈ വയസ്സുകാലത്ത് നിങ്ങളിങ്ങനെ തനിച്ച് ഈ മുറ്റത്ത് നിൽക്കണതെന്തിനാ ? എന്ന രഘുവിന്റെ ചോദ്യം കേൾക്കാതെ അവൾ തിരിച്ച് നടന്നു.

കോലായിൽ സരസ്വതി നിൽക്കണത് കണ്ടപ്പോൾ സുഭാഷിണിക്ക് സങ്കടം വന്നു. കൂട്ടിന് തനിക്കായ് മകൻ ഏൽപ്പിച്ച് പോയ സ്ത്രീ (അവൾ കരുണയോടെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവരെ നോക്കാതെ അവൾ ബുദ്ധിമുട്ടി കോലായിലേക്ക് കയറി ) .
ഇന്നലെ വിളിച്ചപ്പോഴും വരുമെന്ന് തന്നെയല്ലേ സരസൂഅവൻ പറഞ്ഞത് ? സുഭാഷിണിയുടെ ചോദ്യത്തിന് സരസ്വതി നനഞ്ഞ മിഴികൾ കൊണ്ട് ഉത്തരം നൽകി. സമയം കിട്ടിയിട്ടുണ്ടാവില്ല അല്ലെ !എന്തായാലും അവനീ അമ്മയെ ഒഴിവാക്കാൻ പറ്റില്ലല്ലോ! അവൻ വന്നിട്ടു വേണം എനിക്ക് പറയാൻ ഞാനവന്റെ കൂടെ , താമസിക്കാൻ വരുകയാണെന്ന് ....
അകത്തളത്തിലെ മുറിയിലേക്ക് ചെന്ന് സുഭാഷിണി ഇരുമ്പുപെട്ടി തുറക്കാൻ ശ്രമിച്ചു. ആ ഇരുമ്പുപ്പെട്ടി ആണ് ഇപ്പോൾ ഈ 70 വയസ്സിലും ആ സ്ത്രീയുടെ സമ്പാദ്യം. അതിൽ നിന്ന് തന്റെ മകന്റെ കളിപ്പാട്ടങ്ങളും മറ്റും എടുത്ത് അവർ നെഞ്ചിൽ ചേർത്തു. എന്തിനെന്നറിയാതെ അവരുടെ മാതൃത്വം വിങ്ങാൻ തുടങ്ങി. തന്റെ മകന്റ ഓരോ ദിനങ്ങളും മനസ്സിൽ ചേർത്ത് അവന്റെ ഓമനത്തം നിറഞ്ഞ ആ മുഖം തന്റെ ഹൃദയത്തോട് ചേർത്ത് അവർ വിങ്ങുകയായിരുന്നു .... ആ സങ്കൽപ്പ ലോകത്തിൽ നിന്നുണരാൻ അവർ ആഗ്രഹിച്ചതേയില്ല .....

"വരും" ഞാനെന്റെ അമ്മയെ കാണാൻ ., കാരണം എനിക്കെന്റെ അമ്മ അത്രയും ' എന്റെ ധനത്തേക്കാളുംപ്രിയപ്പെട്ടതാണ്. അവനെഴുതിയ ആ വരികളിലൂടെ അവർ വിരലോടിച്ചു ..... "വരും വരാതിരിക്കില്ല " ...
അവർക്ക് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം ... ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരു സന്തോഷം അവ.രിൽ പെട്ടെന്നുണർന്നു... '' തന്റെ മകൻ " തന്റെ പ്രിയപ്പെട്ട ജീവൻ അവൻ അമ്മയെ തേടിവരാതിരിക്കില്ല : കാറ്റിൽ പറന്നുയർന്ന അപ്പൂപ്പൻ താടി പോലെ താൻ പറന്നുയർന്നത്പോലെ ആഅമ്മക്ക് തോന്നി ....അവർ തന്റെ മകനെ കണ്ടു... അവന്റെ അച്ഛന്റെ വിരലിൽ സ്പർശിച്ചു ....പതിയെ അവസാന നിദ്രയുടെ വീഥികളിലേക്ക് അമർന്ന സുഭാഷിണി അപ്പോഴും പിറുപിറുത്തു ..... "വരും വരാതിരിക്കില്ല " അപ്പോൾ മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു ........

അകലെ ജീവിതത്തിന്റെ ചൂളം വിളികളിൽ ഏകാന്ത മരുപ്പച്ചയെ കൂട്ട് പിടിച്ച് കാറ്റും മന്ത്രിച്ചു , "വരും, വരാതിരിക്കില്ല " . അപ്പോഴും രാത്രിമഴ ഭ്രാന്തനെപ്പോലെ പെയ്യുന്നുണ്ടായിരുന്നു ..................

You've reached the end of published parts.

⏰ Last updated: Dec 05, 2020 ⏰

Add this story to your Library to get notified about new parts!

ഹൃദയത്തിൽ സൂക്ഷിക്കാൻWhere stories live. Discover now