മുഖം മൂടികൾ

11 2 0
                                    

എത്രയെത്ര മുഖം മൂടികൾ
അഴിച്ചു വെച്ചാലാണ് 
ഒരാൾക്ക്
അയാൾ മാത്രമായി   
തുടരാനാവുക.

എത്രയെത്ര മുഖം മൂടികൾ
അണിഞ്ഞാലാണ്
ഒരാൾക്ക്
അയാളുടെ വൈരൂപ്യങ്ങളെ
മറയ്ക്കാനാവുക.

എത്രയെത്ര മുഖങ്ങളെയാണ്
ആ മുഖം മൂടിക്കു വെളിയിൽ ഒരാൾ
അപമാനിച്ചും പറ്റിച്ചും
തള്ളിയിട്ടുണ്ടാവുക.

You've reached the end of published parts.

⏰ Last updated: May 22, 2021 ⏰

Add this story to your Library to get notified about new parts!

മുഖം മൂടികൾWhere stories live. Discover now