നിനക്കായ്....

86 5 9
                                    

നിനക്കായി...
എന്തു എഴുതണം ഞാൻ....കാരണം നിന്നെകുറിച്ച് ഓർക്കുമ്പോൾ എല്ലാം ഒരായിരം പനിനീർദലങ്ങൾ പൂത്തപോലേ മനസ്സ് നിറയെ സന്തോഷം കൊണ്ടു നിറയുകയാണ്.. ഇനിയും പറയാൻ വൈകിയാൽ ഒരുപക്ഷേ മനസ്സിൽ സൂക്ഷിച്ച നിന്നോടുള്ള അടങ്ങാത്ത പ്രണയം..നീ അറിയാതെ പോകും..
നിനക്കറിയാമോ നിന്നെകുറിച്ചു ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ല എന്നതാണ് സത്യം,നമ്മളൊരുമിച്ചുള്ള ഓരോ നിമിഷവും എത്ര മനോഹാരമായിരുന്നു അല്ലെ..
നി ഓർക്കുന്നുണ്ടോ...നമ്മൾ ആദ്യം കണ്ട ദിവസം...നിന്നോടൊപ്പം ഒരു കുടക്കുള്ളിൽ പ്രണയം പറയാതെ തന്നെ കണ്ണുകളാൽ എന്തോ പറയാൻ ശ്രെമിച്ചത്....
നിനക്കരികിലേക്ക്‌ ഓടിയെത്തുമ്പോൾ ഒക്കെ ഹൃദയം വല്ലാതെ തുടിച്ചിരുന്നു പെരുവിരൽ മുതൽ തോന്നിയ ഒരു തരം സുഖമുള്ള വിറയൽ ...നിന്നെ കാണതെ ഒരു നിമിഷം പോലും മുന്നോട്ടു പോകില്ല എന്നു തോന്നിയ നിമിഷം... നി എനിക്കു ആരോക്കെയോ ആണെന്ന തിരിച്ചറിവിന്റെ തുടക്കം ആയിരുന്നു ...എന്തോ അതു തുറന്നു പറയാൻ ഇന്നും കഴിയുന്നില്ല അത്രമാത്രം ആഴത്തിൽ ആണ് നീ എനിക്കുള്ളിൽ പതിഞ്ഞിരിക്കുന്നത് .നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ഞാൻ സ്വയം മറന്നുപോകുകയായിരുന്നു ,നി ഇല്ലാത്ത ഓരോ യാത്രയും എനിക്ക് സങ്കൽപ്പിക്കാൻ പറ്റാത്തതരത്തിൽ ആയിരുന്നു..ആൾക്കൂട്ടങ്ങൾക്കിടയിൽ എന്റെ കണ്ണുകൾ തിരഞ്ഞത് ...എന്റെ ഹൃദയം തുടിച്ചത് നിനക്കു വേണ്ടിയായിരുന്നു എന്ന് നിനക്കു അറിയോ...?
നിന്റെ ഓരോ ചലനവും പുഞ്ചിരിയും ഞാൻ എത്രമാത്രം ആസ്വദിച്ചിരുന്നു എന്നു നിനക്കറിയാമോ ..?.നിനക്കരികിൽ ഞാൻ നിൽക്കുമ്പോൾ നിന്നോടൊന്നു മിണ്ടാൻ ഒരുപാട് കൊതിച്ചിരുന്നു ...ആദ്യമായി നിന്റെ കൈകൾ എന്റെ കൈകളിൽ തൊട്ടുരുമിയപ്പോൾ നിനക്കരികിൽ ചേർന്നു നിന്നു നിന്റെ കൈകളിൽ കോർത്തു പിടിക്കാൻ ഞാൻ കൊതിച്ചിരുന്നു...അപ്പോളും തുറന്നു പറയാൻ എന്തോ മനസ്സനുവദിച്ചില്ല
...
ആദ്യമായ് നിന്റെ ശബ്ദം എന്റെ ചെവിയിൽ പതിച്ചപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയുകയായിരുന്നു....നീ അടുത്തുണ്ടായിരുന്നെകിൽ എന്നു ആ നിമിഷം തോന്നിപ്പോയി
മഞ്ഞപൂക്കൾ പട്ടുവിരിച്ച ആ വഴിയരികിൽ നിന്നോടൊത്ത് ആദ്യമായി ചിലവഴിച്ച നിമിഷങ്ങൾ എനിക്കിന്നും മറക്കാൻ കഴിയുന്നില്ല...നീ ഓർക്കുന്നുവോ അത്... നിന്റെ മുടിയിഴകളിൽ വീണ ഇതളുകൾ എടുത്തുമാറ്റുമ്പോൾ എന്റെ ഹൃദയം തുടിച്ചത് നിന്നെ ചേർത്തു പിടിക്കുവാൻ ആയിരുന്നു... അന്ന് നി യാത്ര പറയുമ്പോൾ നിന്നെ പുഞ്ചിരിയോടെ യാത്രയാക്കുവാൻ ആണ് ഞാൻ ആഗ്രഹിച്ചത് എന്റെ ഉള്ളം പിടഞ്ഞത് നി കണ്ടിരുന്നോ....നി ഒന്നു തിരിഞ്ഞു നോക്കിയെങ്കിൽ എന്നു ഞാൻ അന്ന് ആഗ്രഹിച്ചിരുന്നു..
പിന്നീടുള്ള ഇടവേള നിന്നിലേക്ക്‌ എന്നെ കൂടുതൽ അടുപ്പിക്കുകയായിരുന്നു....
നി എനിക്ക് എത്രമാത്രം പ്രിയപ്പെട്ടത് എന്നു ഞാൻ തിരിച്ചറിഞ്ഞത് നിന്റെ അസാന്നിധ്യം ആയിരുന്നു..
എത്രമാത്രം ആഴത്തിൽ നീ എനിക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു ....
ഈ നീണ്ട ഇടവേളയിലും നിന്റെ ഓരോ വിളിയും കാത്തു ഞാൻ ഇരുന്നു...
എന്റെ മനസ്സിലെ പ്രണയം തുറന്ന് പറഞ്ഞില്ലക്കിലും നി എന്റെ എല്ലാമായിരുന്നു നിന്നോടൊപ്പം ഉള്ള ഓരോ നിമിഷങ്ങളും അത്രമേൽ വിലപ്പെട്ടതാണെനിക്ക്‌ അത്രയേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു..വാക്കുകൾ കൊണ്ട് മാത്രം പ്രണയിക്കാൻ എനിക്കറിയില്ല
ഈ ജന്മം മുഴുവൻ നിന്നെ ഈ നെഞ്ചിൽ ചേർത്തു പിടിക്കാൻ ....
നിന്നോടുള്ള പെരുത്തിഷ്ട്ടം കൊണ്ട് നിറഞ്ഞു നിൽക്കുന്നൊരു മനസ്സുണ്ടെനിക്ക്‌.... പ്രിയപ്പെട്ടവളെ
എന്റെ
ഹൃദയം ഞാൻ നിനക്കായി തരികയാണ് അതിന്റെ തുടിപ്പാക്കുവാൻ നീ പോരുന്നോ പെണ്ണേ....?

ഒരു പ്രണയലേഖനംWhere stories live. Discover now