Aamyyzz

മഴപ്പെയ്ത്തു പോലെയാണ് മനുഷ്യരെന്നു തോന്നിയിട്ടുണ്ട്.
          	
          	ചിലപ്പോ നിനച്ചിരിക്കാതെ കടന്നു വരും. ഉള്ളും ഉടലും ഒരുപോലെ നനച്ചിട്ട് പോവും. എന്നാൽ പിന്നീട് അതേ മഴയിൽ നനയാൻ കൊതിച്ചാലും പെയ്യില്ല.
          	
          	ചിലപ്പോഴൊക്കെ ആഗ്രഹിക്കാതെ കടന്നു വരും.
          	
          	നനയാൻ മനസ്സുണ്ടാവില്ല. എന്നാലും നനഞ്ഞു പോവും. പിന്നീട് എപ്പോഴെങ്കിലും നിനച്ചിരിക്കാതെ പെയ്യും. എന്നിട്ടോ? ഉള്ളുലച്ചു പെയ്യുന്ന മഴയിൽ കുത്തൊലിച്ചു പോവാൻ തയാറായി കുറേ ഓർമ്മകളെ ബാക്കി വച്ചു പെയ്തു തോരും.
          	
          	ചിലപ്പോഴൊക്കെ നനുത്ത മഴ പോലെയാണ് മനുഷ്യരും. ഉണ്ടോന്ന് ചോദിച്ചാൽ കൂടെ ഉണ്ട്. എന്നാലോ ഒന്നു തളിരിടാനൊരു ഇലചാർത്ത് കാട്ടിയാലോ തന്നിട്ട് പോവുന്നതൊരു കൊടും വേനലാകും..!!.
          	
          	© Priya Satheesh 
          	
          	Highly relatable 