ദൂരത്ത് നിന്ന് അവളെ ഞാൻ കണ്ടു.
കണ്ണുകൾ പാതിയടഞ്ഞ്, കവിളുകൾ കറുത്ത് മങ്ങി, ചിരിക്കാൻ മറന്ന ഒരു പാവയെപ്പോലെ നിൽക്കുകയാണ്.
പാവം ഒരുപാട് കരഞ്ഞിരിക്കണം.
ഒന്നിക്കുന്നതിനു മുന്നേ പിരിയേണ്ടി വന്നവരാണ് നാം.
പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രണയ കാവ്യത്തിന്റെ ബാക്കിപത്രങ്ങൾ....
ഓർമ്മകളിൽ തളയ്ക്കപ്പെട്ടവർ.
അവൾ എന്നെ കണ്ടു.
കണ്ണുകൾ ഉടക്കി.
വിട പറയുകയാണ്.
ഇനിയും കാത്തിരിക്കരുത്.
എന്നെ ഒരിക്കലും പ്രണയിക്കരുതായിരുന്നു.
പ്രതീക്ഷകളില്ലാത്തവൻ മരിച്ചവനാണ്.
ഞാൻ എന്നേ മരിച്ചിരുന്നു..
ഇനി ഈ ശവത്തിനായി ഒരു തുളളി കണ്ണ്നീര് പോലും പൊഴിക്കരുത്.
നമ്മൾ ഇനി ഒരിക്കലും നമ്മളായിരിക്കുകയില്ല.
നീയും ഞാനും എന്നായി മാറിയിരിക്കുന്നു.
അടങ്ങാത്ത ചുംബനങ്ങൾക്ക് മേൽ ഒരു പിടി മണ്ണ് വാരിയിട്ടിട്ട് നടന്നകലാം....
  • kerala
  • EntrouNovember 24, 2019




Histórias de Afsin Shaji Shamnad
നിരപരാധി, de AfsinShajiShamnad
നിരപരാധി
കാലി വയറിന്റെ രാഷ്ട്രിയം....!!!
ranking #41 em kerala Ver todos os rankings
കാത്തിരിക്കാം..., de AfsinShajiShamnad
കാത്തിരിക്കാം...
കവിത
ranking #30 em മലയാളം Ver todos os rankings
ആർട്ടിസ്റ്റ് പാനലിലെ ആത്മഹത്യകൾ...., de AfsinShajiShamnad
ആർട്ടിസ്റ്റ് പാനലിലെ ആത്മഹത്യകൾ....
ഒരു കുറ്റാന്വേഷണ കഥ ആർട്ടിസ്റ്റ് പാനലിലെ ചിത്രകാരന്മാരുടെ തുടർച്ചയായി നടക്കുന്ന സംശയാസ്പദമായ ആത്മഹത്വകൾ , അത്...
ranking #10 em crime Ver todos os rankings