"Where Are You".... ഞാൻ വായിച്ചതിൽ വച്ച് എന്റെ എത്രയോ പ്രിയപ്പെട്ട ഒന്നായി അപ്രതീക്ഷിതമായി മാറിയ കഥ... റിവ്യൂ പറയാനൊന്നും അറിയില്ല... എന്റെ വേദനിക്കുന്ന ഹൃദയവും നിക്കാതെ ഒഴുകുന്ന കണ്ണീരും സാക്ഷി...
അമ്മയെ നഷ്ടമായ ക്രിസ്റ്റിയിൽ, അവന്റെ ഞെട്ടലിൽ, വേദനയിൽ, ഭ്രാന്തമായ അവസ്ഥയിൽ ഞാൻ കണ്ടത് എന്നെയാണ്... എന്റെ തോളിൽ കിടന്നു എന്നെ വിട്ടുപോയ എന്റെ അച്ഛനെ ആണ്. ആ നിമിഷം ക്രൂരമായ നഷ്ടപ്പെടലിന്റെ തിരിച്ചറിവിൽ കണ്ണീരൊഴുക്കി പിന്നീട് ഭ്രാന്തമായ മൗനത്തിൽ വിറങ്ങലിച്ചു പോയ ഞാനും അലമുറയിട്ട ക്രിസ്റ്റിയും ഒന്നുതന്നെ..
ഈ മെസ്സേജ് കാണുമോ എന്നോ വായിക്കുമോ എന്നോ അറിയില്ല. കണ്ടാൽ ഓർക്കുക നിങ്ങളുടെ ഈ കഥ എന്നും എന്റെ ഹൃദയത്തിലുണ്ടാവും ♥️