എനിക്ക് സ്വാതന്ത്ര്യം വേണം... എല്ലാ ബന്ധനങ്ങളുടെയും കണ്ണികൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ഞാൻ സ്വപ്നം കണ്ട ലോകത്തേക്ക് നിന്റെ കൈകളും മുറുകെ പിടിച്ചുകൊണ്ടു പറന്നുയരാനുള്ള സ്വാതന്ത്ര്യം..
പരിമിതികൾ നിർണയിക്കപ്പെടാത്തയിടത്ത് ഞാനും പിന്നെ എനിക്ക് മാത്രം പ്രിയപ്പെട്ട നീയും...
അവിടെ കളിചിരികൾ ഉയരും.. കുസൃതികൾ നിറയും... വാശിയും പരിഭവങ്ങളും ഉടലെടുക്കും... ഒളിപ്പിച്ചു വെച്ചൊരാ പ്രണയം പുറത്തേക്കൊഴുകി സുഗന്ധം പരത്തും... പുലർവേളകളിൽ നിന്റെ മുഖം കണ്ടുണരുന്ന ദിനങ്ങൾ പിറവി എടുക്കും... നിന്റെ ചിരിയിൽ എന്റെ ലോകം നിശബ്ദമാകും.. നീയില്ലാതെ ഞാനില്ല എന്നുള്ള വാക്ക് അർത്ഥപൂർണമാകും.. ഞാൻ നി എന്നുള്ളതിൽ നിന്നും നമ്മൾ മാത്രമായി ഒതുങ്ങും...
അങ്ങനെ കാലങ്ങളോളം പരസ്പരം ചേർത്തുപിടിച്ചുകൊണ്ട് നമ്മളാ പുഴയുടെ തീരത്തു കൈകോർത്തുപിടിച്ചു നടക്കും.
🍃❣️
- JoinedAugust 31, 2023
Sign up to join the largest storytelling community
or
Stry ആർക്കും ഇഷ്ട്ടാവുന്നില്ലേ..? അതാണോ റിവ്യൂ ഒന്നും തരാത്തത് നിങ്ങൾ..? ഇഷ്ടമാവുന്നില്ലെങ്കിൽ ഞാൻ stry stop ചെയ്യണോ..?View all Conversations
Stories by ꪀ𝓲ꪶꪖ
- 3 Published Stories
BETWEEN 💔 US
25.5K
2.3K
52
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരി...