@leenaunni1966 - ആമസോൺ കിൻഡിൽ എങ്ങനെ ഉപയോഗിക്കാം ?
നിങ്ങൾ കിൻഡിൽ ആപ്പിലോ റീഡറിലോ ഇ-ബുക്കുകൾ വായിക്കുന്നവരാണെങ്കിൽ amazon.in ദയവായി സന്ദർശിക്കുക (Amazon.com , amazon.co.uk തുടങ്ങിയ എല്ലാ ആമസോൺ ലോക്കൽ സൈറ്റുകളിലും ഈ പുസ്‌തകങ്ങൾ ലഭ്യമാണ്) . അതിൽ “Sindhu Bala” എന്ന് സെർച്ച് ചെയ്യുക. എൻ്റെ മുപ്പതോളം കഥകൾ ഇപ്പോൾ വായിക്കാൻ ലഭ്യമാണ്.
നിങ്ങൾ ഒരു കിൻഡിൽ അൺലിമിറ്റഡ് വരിക്കാരൻ ആണെങ്കിൽ നിങ്ങൾക്ക് ഈ കഥകൾ സൗജന്യമായി വായിക്കാം. അല്ലെങ്കിൽ വളരെ തുച്ഛമായ വിലക്ക് ഈ കഥകൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. പ്രത്യേക ശ്രദ്ധക്ക് - ഇപ്പോൾ കഥാസമാഹാരങ്ങളും ലഭ്യമാണ്, കുറഞ്ഞ വിലക്ക് കൂടുതൽ കഥകൾ അങ്ങനെയും വായിക്കാം. നിങ്ങൾ ലോകത്തിൻ്റെ ഏത് ഭാഗത്താണെങ്കിലും നിങ്ങൾക്ക് അതാത് കറൻസികളിൽ ഈ കഥകൾ വാങ്ങാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. എൻ്റെ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്‍തു നിങ്ങളുടെ സ്വകാര്യതയിൽ ആസ്വദിക്കുക .
നിങ്ങൾ കിൻഡിലിൽ പുതിയതാണോ ? അതൊരു പ്രശ്‌നമല്ല , വളരെ നിസ്സാരമാണ് കിൻഡിൽ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും. നിങ്ങളുടെ പക്കൽ ഒരു സ്മാർട്ട് ഫോണോ ടാബ്‌ലറ്റ് ഉണ്ടാകുമെന്ന് കരുതുന്നു. ആൻഡ്രോയിഡ് ആണെങ്കിലും iOS (Apple iPhone/iPad) ആണെങ്കിലും ‘Google Play Store’ അല്ലെങ്കിൽ ‘App Store’ ൽ പോയി ‘Kindle’ എന്ന ആപ്പ് ഫ്രീയായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ആമസോണിൽ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ അത് തന്നെ ‘Kindle’ ആപ്പിനും കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ആമസോണിൽ നിന്ന് വാങ്ങുന്ന ഇ-ബുക്കുകൾ കിൻഡിലിൽ ഒരു തരത്തിലുള്ള കാലതാമസവും കൂടാതെ അപ്പോൾ തന്നെ ലഭിക്കുന്നതാണ്.
ഇനി നിങ്ങൾക്ക് ഒരു ആമസോൺ അക്കൗണ്ട് ഇല്ലെങ്കിലും ബുദ്ധിമുട്ടില്ല. ‘Amazon’ ആപ്പും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും (അല്ലെങ്കിൽ ഇൻറർനെറ്റിൽ നേരിട്ട് സൈറ്റിൽ ചെല്ലാനും കഴിയും). ആമസോണിൽ ഒരു പുതിയ അക്കൗണ്ട് തുടങ്ങുന്നതും തികച്ചും സൗജന്യമാണ്.