NiranjanYedunandan

ഞാൻ കഥ മുഴുവനും വായിച്ചു. യഥാർത്ഥത്തിൽ ഒരു സ്ത്രീയും, സ്ത്രീയും തമ്മിലുള്ള ബന്ധമാണോ എന്നത് എനിക്ക് സംശയം ഉണ്ട്. ( അതായത് നീ ഒരു സ്ത്രീ ആണെന്ന്‌ എനിക്ക് തോന്നുന്നില്ലാ എന്ന്‌ സാരം) എങ്കിലും നിന്റെ ഉള്ളിലെ പ്രണയം ശക്തമായി എനിക്ക് വായിക്കാൻ സാധിക്കുന്നുണ്ട്. പലപ്പോഴും നമ്മളെല്ലാം നൻമയുടേയും, പ്യൂരിറ്റിയുടേയും ഭാഗത്ത് ചേർന്ന്‌ നിൽക്കാൻ ശ്രമിക്കും. കിട്ടുന്ന പേര് തെമ്മാടി, അഹങ്കാരി എന്നൊക്കെയായിരിക്കും. ഷെർലക് ഹോംസിന്റെ ഒരു കഥയിൽ പറയുന്നുണ്ട്  - "പ്രേതങ്ങളിലേയ്ക്കും ഏറ്റവും വലിയ പ്രേതം പഴയകാല പ്രേമങ്ങളാണ്" എന്ന്‌. അത് സത്യമാണ്. എന്നും, ഒരു ദിവസം പോലും മുടക്കം വരുത്താതെ അത് നമ്മളെ വന്ന്‌ നോവിച്ചുകൊണ്ടിരിക്കും. സത്യത്തിൽ നീ ആണാണാണെങ്കിലും, പെണ്ണാണെങ്കിലും ആ കണ്ണീര് എന്റെ ഉള്ളിൽ വേദനയുണ്ടാക്കുന്നുണ്ട്. കാരണം നീ അനുഭവിച്ച പോലുള്ള വേദന പലപ്പോഴും ഞാൻ അനുഭവിച്ചിട്ടുണ്ട്. 5 കിലോമീറ്റർ ചുറ്റളവിൽ ഇന്നും എന്നെ വിട്ടുപോയ എന്റെ പ്രണയിനി ഉണ്ട് എന്നതാണ് ഞാൻ കരുതുന്നത്. ഒരിക്കലും കണ്ണിന് പിടി തരാതെ. അവൾ സുഖമായി മറ്റൊരാളോടൊപ്പം ജീവിക്കുന്നു. ഞാനും അങ്ങിനെ തന്നെ. പക്ഷേ ആ പ്രണയം ഉള്ളിലിരുന്ന്‌ കണ്ണീരൊഴുക്കുന്നുണ്ട്, ആ മുള്ളുകൾ ആഴ്ന്നിറങ്ങുന്നുണ്ട്. എന്നിട്ടും അതൊന്നും പുറത്ത് കാണിക്കാനാകാതെ മറ്റൊരാളായി ഒന്നും സംഭവിക്കാത്ത പോലെ ജീവിക്കുന്നു. അവൾ പോയ അന്ന്‌ ഞാൻ സത്യത്തിൽ മരിച്ചു. ഇപ്പോൾ ഉള്ളത് മറ്റൊരാളാണ്. അപ്പോൾ ഇന്നിത്രയും മതി. ബാക്കി പിന്നീട്.