ഇന്ത്യയിൽ ആദ്യത്തേയും. ലോകത്തെ ഏഴാമത്തേയും. ജുമാ മസ്ജിദായ ചേരമാൻ പള്ളി നിലകൊള്ളുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ജനനം. 1990 മെയ് പത്തിന്

വെള്ള കറുപ്പ് പച്ച മഞ്ഞ ചുവപ്പ് എന്നീ നിറങ്ങൾ ഇഷ്ടപെടുന്നു

ഹിന്ദി (ഉറുദു) അത്യാവശ്യം കൈകാര്യം ചെയ്യും

യു എ ഇ യിലെ നാടൻ അറബിക്ക് അത്യാവശ്യം നല്ല രീതിയിൽ തന്നെ സംസാരിക്കാൻ കഴിയുമെന്ന് ചെറിയൊരു ആത്മവിശ്വാസം ഉണ്ട്

പഴയ പേർഷ്യൻ ഭാഷ സ്വൽപ്പം അറിയാം

ഇംഗ്ലീഷ് അറിയില്ല ( എഴുതും വായിക്കും, പക്ഷെ വായിച്ചത് എന്താണെന്നന്ന് എന്നോട്‌ ചോദിക്കാൻ പാടില്ല. അറിയില്ല)

കേരളത്തിന്റെ തനത് ആയോദ്ധന കലയായ കളരിപ്പയറ്റ് ഇഷ്ടമാണ്. അതിൽ വലിയ നൈപുണ്യമുണ്ടെന്ന് തെറ്റ്ദ്ധരിക്കരുത്

വറ്റ എന്ന മത്സ്യം പൊരിച്ചു കഴിക്കാൻ ഇഷ്ടമാണ്. പള്ളത്തിയും (മീൻ) വലിയ ഇഷ്ടമാ

സംഭാരം (മോര്)വളരേ ഇഷ്ടമാണ്

മധുരം വലിയ താൽപര്യമില്ല
പക്ഷെ കോഴിക്കോടൻ ഹൽവ ഇഷ്ടമാണ്

കൈതചക്ക ഇഷ്ടമാണ്
ഗ്രീൻ ആപ്പിളും പ്രിയം

മുൻകോപിയാണ്, പക്ഷെ പാവമാ..

മഗ് രിബിന്റെ നേരം കഴിഞ്ഞ് കടപ്പുറത്ത്. മലർന്ന് കിടന്ന് ആകാശം നോക്കി കിടക്കാൻ എനിക്ക് വലിയ ഇഷ്ടമാ (ഭ്രാന്തല്ല)

1960 നും 1970 നും ഇടയിലിറക്കിയ റോയൽ എൻഫിൾഡ് ഇഷ്ടമാണ്

പഴയ കാലത്തെ ജീപ്പ് ലോറി തുടങ്ങിയവ ഓടിക്കാൻ അതീവ താൽപ്പര്യമാണ്

വഞ്ചിയിലുള്ള മീൻപിടുത്തം ഇഷ്ടമാണ്

ഇത്രയൊക്കെ ഒള്ളൂ...



AzHAR MaRAKaAR AIi
  • Dhoulathul Emaarath
  • JoinedApril 1, 2018



Stories by AzharMarakkarAli
പ്രവാസകാലം by azharmarakkarali
പ്രവാസകാലം
പ്രവാസകാലം
ലാങ്കി ലാങ്കി by azharmarakkarali
ലാങ്കി ലാങ്കി
എനിക്കിഷ്ടപ്പെട്ട പൂവുകളിലൊന്ന്
1 Reading List