We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.
seethalakshmimp
സുഖം ആണെന്ന് കരുതുന്നു...കഴിഞ്ഞ രണ്ട് വർഷം ജീവിതത്തിൽ ഒരിക്കൽ സംഭവിക്കാൻ പാടില്ലാത്തതുമായ കുറച്ച് കാര്യങ്ങളിലൂടെ ഞാൻ കടന്നു പോയിരുന്നു..... ആ സമയങ്ങളിൽ മാനസികമായും ശാരീരികമായും ഞാൻ വളരെ താണുപോയിരുന്നു....ഒന്ന് ചേർത്ത് പിടിക്കാൻ ആരും ഉണ്ടായിരുന്നില്ല...
പക്ഷേ എൻ്റെ ചിന്തകളെ ഒക്കെ മാറ്റിമറിച്ചുകൊണ്ട് ജീവിതത്തിലേക്ക് ഒരാൾ കടന്ന് വന്നതും എൻ്റെ പഴയ തെളിച്ചം വീണ്ടും വന്നു...പക്ഷേ അതിന് 2 വർഷം വേണ്ടി വന്നു ...പണ്ട് ഞാൻ കുറേ കഥകൾ വായിക്കുമായിരുന്നു...അങ്ങനെ ആണ് ഒരു കഥ എഴുതാൻ ആഗ്രഹം ഉണ്ടായതും..ഇന്ദ്രനും മധുരിയും അങ്ങനെ ആണ് ഉണ്ടായത്...
ചേച്ചി എന്ന് വിളിക്കാം എന്ന് കരുതുന്നു....ചേച്ചിയുടെ കമൻ്റ് ഞാൻ ഒരു തവണ അല്ല ഒരു നൂറു തവണ എങ്കിലും വായിച്ചിട്ട് ഉണ്ടാകും..പല മുഖങ്ങളെയും പല കാഴ്ചപ്പാടികളെയും കണ്ടിട്ടും എൻ്റെ ഈ ചെറിയൊരു കഥയിലെ രണ്ട് കഥാപാത്രങ്ങൾ ഇന്നും ചേച്ചിയുടെ മനസ്സിൽ ഉണ്ട് എന്ന് കേട്ടപ്പോൾ ശരിക്കും സന്തോഷമായി.....
ഈ പിന്തുണ എന്നും ഞാൻ പ്രതീക്ഷിക്കുന്നു...ഒരുപാട് സ്നേഹത്തോടെ നന്ദിയോടെ
~seethalakshmimp❤️
seethalakshmimp
@seethalakshmimp ഒത്തിരി ഒത്തിരി നന്ദിയുണ്ട് ചേച്ചി.....ഞാൻ ഇപ്പൊൾ +2 കഴിഞ്ഞ് നിൽപ്പാണ്....അടുത്തത് എന്താണ് എന്ന് ഇതുവരെ തീരുമാനിച്ചില്ല.....ചേച്ചിയുടെ അഭിപ്രായം എന്തെങ്കിലും ഉണ്ടോ ഈ അനിയത്തിക്ക്??
•
Reply
notsoholymoly
@seethalakshmimp wattpad രാവണപ്രഭുവിന്റെ അപ്ഡേറ്റ് തരുന്ന നോട്ടിഫിക്കേഷൻ വരാൻ കാത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു.ഇപ്പൊ അത് വീണ്ടും വന്നു തുടങ്ങിയപ്പോ ഒരുപാട് സന്തോഷം തോന്നുന്നു ഈ കഥ ഞാൻ വായിച്ചു തുടങ്ങിയപ്പോ തൊട്ട്, ഈ കഥയെ പറ്റി ഞാൻ വാ തോരാതെ സംസാരിക്കുന്ന രണ്ട് കൂട്ടുകാരികൾ ഉണ്ടായിരുന്നു. അവരും ചോദിക്കും ഇന്ദ്രനും മാധുവും തിരിച്ചു വന്നോ ന്ന്??... ഇപ്പൊ വീണ്ടും തിരിച്ചുവന്നപ്പോ ഓടി ചെന്ന് പറയാൻ അവര് കൂടെയില്ല. എല്ലാരും പലയിടങ്ങളിൽ ആയി.സമയപരിമിതികളും ജീവിതത്തിലെ തിരക്കുകളും കാരണം കാര്യമായി ഇരുന്ന് വായിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇന്നലത്തെ രാത്രി അവസാനിച്ചത് തന്റെ ഈ കഥയുമായാണ്...പഴയതിലേറെ ഭംഗിയായ ഒരു തിരിച്ചുവരവ് ❤️. എന്നും ഇതുപോലെ, അല്ലെങ്കിൽ ഇതിലേറെ ഭംഗിയിൽ എഴുതാൻ സാധിക്കട്ടെ. ഈ പിന്തുണയും സ്നേഹവും എന്നും കൂടെ ഉണ്ടാവും. എന്ന് സ്നേഹത്തോടെ, ചേച്ചി
•
Reply