യാത്രകൾ എന്നും പ്രചോദനം നൽകുന്നത് തന്നെയാണ്. എൻ്റെ ഓർമയിൽ ഞാൻ ചെയ്ത യാത്രകൾ ഒന്നും നഷ്ടമായിപ്പോയിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് .
കുടുംബമായി ലാംബി സ്കൂട്ടർ യാത്ര എന്നും ഓർക്കുന്ന ഒന്ന് തന്നെയാണ് . മാതാപിതാക്കൾ ക്കൊപ്പം undappara യിലേക്ക് ഓണം, ക്രിസ്മസ്, ബക്രീദ്, അവധി ദിവസങ്ങളിൽ ഉമ്മയുടെ തറവാട്ടിലെക്ക് , കുന്നും മലയും കയറി യുളള യാത്ര ഇന്നും ഓർക്കുന്നു.
വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ പോകാൻ ബസ്സ് നമ്പർ 1 ലെ യാത്ര, മോഹനൻ ചേട്ടന്റെ ഡ്രൈവിങ് എന്നും ,ഇന്നും മറക്കാൻ കഴിയില്ല.
Aruviyodu St. Ritas സ്കൂളിൽ പോകാൻ KSRTC ബസ്സ് ലെ യാത്ര , നെടുവേലി ഹൈസ്കൂളിലേക്ക് യാത്ര സൈക്കിളിന്റെ മുകളിലായി രുന്നു. ആർട്സ് കൊളേജ് യാത്ര മഞ്ഞപ്പാറ കോളനി KSRTC ബസ്സിൽ . കാര്യവട്ടം യൂണിവേഴ്സിറ്റി കോളജിൽ യാത്ര ബജാജ് Kb 100 ൽ ആയിരുന്നു. ആറ്റിങ്ങൽ ചെയിൻ സർവേ സ്കൂളിൽ യാത്ര , ചെയിൻ സർവ്വേ സർറ്റിഫിക്കറ്റ് നേടിയത് ഗുണം ചെയ്യും എന്നും. ആദ്യമായി ട്രെയിൻ യാത്ര ചെയ്തത് karunagappalli യിൽ നിന്ന് ബാംഗ്ലൂരിലേക്ക്. എന്നെ ഇന്നുള്ള ഞാൻ ആക്കിയ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പഠിക്കാൻ ബെൽഗാം ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള ഒരു നീണ്ട യാത്ര യായിരുന്നു അത്. വീട്ടിൽ നിന്നും തന്നയചച അവലൊസ് പൊടിയും, മുറുക്കും , അച്ചപ്പവും ഏല്ലാം വഴി ക്കു തന്നെ തിന്ന് തീർത്തു. ട്രെയിനിൽ നിറയെ യാത്ര ക്കാർ ഉണ്ടായിരുന്നു. ലോക്കൽ compartment ആയതിനാൽ പുകവലിക്കാരുടെ ശല്യം അസഹ്യപ്പെടുതുന്നത് അയിരുന്നു. ഇരുന്നും നിന്നും കിടന്നും വല്ല വിധെനയും train ബാംഗ്ലൂരിൽ എത്തി. Station നു് പുറത്ത് ഒരു വെജ്. ഹോട്ടൽ കണ്ടു. അവിടെ നിന്നും ജീവിതതിൽ ആദ്യമായി വടക്കേ ഇന്ത്യൻ ഊണ് കഴിച്ചു, എനിക്ക് ഇഷ്ട്ടപ്പെട്ടു.
ഇടയ്ക്ക് field ട്രെയിനിങ് ന്റെ ഭാഗമായി 8 km അപ്പുറത്തുള്ള Nandgad എന്ന ഗ്രാമത്തിൽ സൈക്കിളിൽ പോയിരുന്നത് മറക്കാൻ കഴിയാത്ത അനുഭവം തന്നെ. അവിടെ യുണ്ടായിരുന്ന ഡാമിൽ കൂട്ടുകരൊടൊപ്പം നീന്തി യിരുന്നതു രസകരം തന്നെയാ യിരുന്നു. Course കഴിഞ്ഞ് final exam നു മുൻപുളള study leave ന് ബസ്സിൽ മടങ്ങി വരുന്ന വഴി Hoogli യിൽ വെച്ച് രാത്രി 2 മണിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ഉണ്ടായി. ബസ്സിൽ നിറയെ യാത്രക്കാർ ഉൺടായിരുന്നു .ബുസ്സിന്റെ luggage വെക്കുന്ന സ്ഥലത്തു ,എന്റെ "പെട്ടി " യുടെ അടുത്തു തന്നെ മറ്റൊരു പെട്ടിയും ഉന്ദായിരുന്നു. ഒരു കര്ണാടക സ്വദേശിയുടേ തായിരുന്നു ആ പെട്ടി . ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് മുകളിലേക്കു നോക്കിയ ഞ്ഞാൻ ശെരിക്കും പരി!ഭമിച്ചു പോയി. ദേ രണ്ടിൽ ഒരു പെട്ടി കാണുന്നില്ല . വേഗം എണീറ്റ് പെട്ടി സൂക്ഷിച്ചു നോക്കി. ഇരിക്കുന്നതു എന്റെ പെട്ടി അല്ലാ എന്ന് ഉറപ്പിച്ചു. വേഗം ബസ്സിലെ conductor നോട് അറിയാവുന്ന ഭാഷകൾ ഉപയോഗി ച്ചു എന്റെ friend Harish കാര്യം ധരിപ്പിച്ചു . Conductor ബെൽ അടിച്ചു bus നിർത്തി. എന്നിട്ട് തൊട്ട് മുൻപ് നിർത്തിയ സ്റ്റോപ്പിൽ ഒരാൾ പെട്ടിയുമായി ഇറങിയിരുന്നു എന്ന് പറഞ്ഞു. Bus പിന്നൊട്ട് എടുക്കില്ല, നിങ്ങൾ പോയി മടങ്ങിവരും വരെ ഇവിടെയുണ്ടാകും എന്ന വാക്കിൽ നിന്നാണ് ഒരു ബസ്സ് ജീവനക്കാരന്റെ നല്ല മനസ്സും, കൂടെ ഇറങ്ങി, ഒരു കൈയ്യിൽ എന്നേയും മറു കൈയ്യിൽ മാറിയ പെട്ടിയും തൂക്കി ആ രാത്രിയിൽ രണ്ട് കിലോ മീറ്ററിന് മുകളിൽ ഓടിയ ഒരു യഥാർത്ഥ സുഹൃത്ത്നേയും ഞാൻ കണ്ടത്.SSLC book , Full Course Materials , Model Question Papers ഉൾപ്പടെ അതിൽ മുഴുവൻ എൻ്റെ ജീവിത മായിരുന്നു. ഏതായാലും Hoobli bus stand ൽ ഇതൊന്നും അറിയതെ എന്റെ പെട്ടിയും തൂക്കി നിന്ന ആ തലപ്പാവു ധരിച്ച മനുഷ്യനും എൻ്റെ ജീവിതരേഖയിലെ കഥാപാത്രമായി മാറുകയായിരുന്നു.
വീട്ടിൽ നിന്ന് ആറ്റിങ്ങൽ വരെയുള്ള രണ്ട് യാത്രകൾ , ഒന്ന് ചെയിൻ സർവ്വേ course പഠിക്കാനും, രണ്ടാമത്തെ യാത്രയിൽ ഒരു കൂട്ടുകാരിയെ കണ്ടെത്തി കൂടെ കൂട്ടാനും . രണ്ടും അല്ലാഹുവിന്റെ അനുഗ്രഹത്താൽ നടന്നു. ജീവിതരേഖയിലെ ഒരു സുപ്രധാന തീരുമാനം , സാധന സാമഗ്രികളുമായി എറണാകുളതേതക്ക് കൂട് കൂട്ടാൻ തീരുമാനിചചതാണ്. കന്യാകുളങര യിലെ വീട്ടിൽ നിന്നും വന്ന ആ യാത്ര യാണ് എന്റെ ജീവിതം തന്നെ ഇന്ന് കാണുന്ന രീതിയിൽ മാറ്റി മറിച്ചത്.
ആദ്യ വിമാന യാത്ര
ചെന്നൈ ഐ. ഐ. ടി. യിലേക്ക് ഭാര്യ യോടൊപ്പം ആകാശയാത്ര.
സ കുടുംബം ഇന്ത്യാ യാത്ര Banglore, Hyderabad, Kulu, Manali, Delhi, Mecca, Madeena ...... അങ്ങനെ ..അങ്ങനെജീവിത യാത്ര തുടരുന്നു ........
"സ്‌മൃതി "തുടരും......