കറുത്ത പ്രണയം

39 4 0
                                    


ആർത്തിരമ്പുന്ന കടൽദൂരങ്ങളിൽ....
എവിടെയോ തനിച്ചാക്കപ്പെട്ട നിമിഷം...
ചക്രവാളങ്ങളിൽ....
അസ്തമയ സൂര്യന്റെ നാണം
കലർന്ന ചുവപ്പു രശ്മികൾ....
എന്റെ കപോലങ്ങളെ തലോടി....

അഴിഞ്ഞുലഞ്ഞ ചുരുളൻ..
മുടിയിഴകൾക്കു പോലും...
രൂക്ഷമായ ഉപ്പിന്റെ ഗന്ധം..

ഭാരകൂടുതൽ കൊണ്ട്...
വലിച്ചു തുറക്കാൻപോലും
കഴിയാതേ മിഴികൾ അടഞ്ഞു പോകുന്നോ....

ഇല്ല ...ഇമകൾ തുറക്കു....
അന്തരാത്മാവിന്റെ വിലാപം ....
ചെവികളിൽ അലയടിക്കുന്നു...

കാൽപാദങ്ങളെ നനച്ചുകൊണ്ടു ...
വീണ്ടും അലകൾ ആഞ്ഞടിക്കുകയാണ്....
കരിനീലിച്ച കവിൾ തടങ്ങളിൽ...
തലോടി....ആരോ ഓടിമറയുന്നപോലെ..

അരുത് നി ആരാണ്....
വരണ്ട ചുണ്ടുകൾ ആരോടെന്നു ഇല്ലാതെ ..
പുലമ്പികൊണ്ടിരുന്നു...

ആർത്തിരമ്പുന്ന അലകൾക്കിടയിലും
വീണ്ടും ആരോ പൊട്ടിച്ചിരിക്കുന്നു....
ഉരുവമില്ലാത്തൊരുവന്റെ സാമിപ്യം
എന്റെ കഴുത്തിൽ ചുടു നിശ്വാസത്തിൻ...
ചൂട് ഞാൻ അറിയുന്നു...
അവന്റെ വിയർപ്പിന്റെ ഗന്ധം
എന്റെ സിരകളെ പോലും വിറകൊള്ളിക്കുന്നു....

ഒരുപിടി വാടിയ അരളിപൂക്കൾ
എന്റെ ഉള്ളം കൈയിൽ വെച്ചവൻ
കാതിൽ മൊഴിഞ്ഞു.....

നീ നിന്റെ നനഞ്ഞകാല്പദങ്ങൾക്കടിയിൽ
നിന്നൊരു പിടി മണൽ....
എടുത്തു നിന്റെ ഉള്ളം കയ്യിൽ കരുതുക
ഒരു അടയാളമായ് ഞാൻ ഇതു നിന്നിൽ...
ഉപേക്ഷിക്കുന്നു... പെണ്ണേ.....

നിനക്കായ് ഞാൻ എന്റെ മരവിച്ച ഹൃദയത്തിൽ ഒരു ശൂന്യമായ ഇടം കരുതി വെക്കും.....

എന്റെ വഴിപിഴച്ച യാത്രയുടെ അവസാനം....
ഞാൻ നിന്നെ തേടിവരുമ്പോൾ....
നിന്റെ ഒഴിഞ്ഞ മടിത്തട്ടും ,വാടിയ അരളിപ്പൂക്കളും എനിക്കായ് കരുതി വെക്കുക

ഏകനായ് പിൻന്തിരിഞ്ഞു നോക്കാതെ നടന്നു അകന്ന....
മുഴിഞ്ഞ വസ്ത്രം ധരിച്ച ....
ഭ്രാന്തനെ നോക്കി അവൾ പുലമ്പി....

ഹേ മനുജാ..... നീ കേൾക്കാ
എന്നിൽ കാലങ്ങൾ ആയി ഉറങ്ങിക്കിടന്ന പ്രണയത്തെ ഊറ്റി കുടിച്ചവൻ നീ.......

You've reached the end of published parts.

⏰ Last updated: Jun 13, 2021 ⏰

Add this story to your Library to get notified about new parts!

കറുത്ത പ്രണയംWhere stories live. Discover now