മിഴിനീർ

37 3 0
                                    

ഉള്ളിൽ കനലെരിഞ്ഞു ഉതിർന്ന്
വീഴുന്നത് കൊണ്ടാവാം
കണ്ണീരിന് ഇത്ര ചൂട്.....
ചില യാമങ്ങളിൽ കുളിരായും പെയ്തിറങ്ങുന്നു.
പറയാനുണ്ട് ഓരോ നിമിഷവും
അനേകായിരം കഥകൾ
അക്ഷരങ്ങൾ തൊണ്ടയിൽ കുരുങ്ങി
എകാന്ത രോദനമായി പിടയുമ്പോഴും
കണ്ണുകൾ കഥ പറയും
കണ്ണുനീർ വറ്റും വരെ.

ഞാനീ ഭൂമിയിൽ പിറവിയെടുത്തത് കണ്ണീരിനെ കൂട്ടുപിടിച്ചായത് കൊണ്ടാണോ ഈ ജീവിതം
മുഴുക്കെ കണ്ണീരിൽ കുതിർന്നത്....

പിറവിയിൽ ഞാൻ കരഞ്ഞപ്പോൾ
നിർവൃതിയണഞ്ഞെൻ ഉറ്റവർ ഇന്നെന്റെ കണ്ണീരിൽ
വേവലാതി കൊള്ളുന്നുവോ ....

ആവില്ലെനിക്ക് നിൻ കുത്തൊഴുക്ക്
തടുക്കാൻ, ഉള്ളിലെ സങ്കടകടലിങ്ങനെ
അണപ്പൊട്ടി പ്രവാഹിക്കുമ്പോൾ...
അത്രമേൽ കരുത്തുണ്ടതിന്....

ഒരു രാവെങ്കിലും പൊഴിയാതിരുന്നോടെ.....
ഒരു പകലെങ്കിലും തനിച്ചു വിട്ടൂടെ...

നനുത്ത ചാറ്റലായി കവിളിലൂടെ
പെയ്തിറങ്ങിയത് എകാന്തതയേകിയ
പൊള്ളലിനെ ഷമിപ്പിക്കാനാണത്രെ.....
എന്നെ പ്രണയിക്കാനാണത്രേ .....
ഹൃദയത്തെ തളിരിതമാക്കാനാണത്രേ......
കനാലായെരിഞ്ഞുതിർന്നത്
മനസ്സിന്റെ വെമ്പൽ കൊണ്ടത്രേ.....

നിൻ നനവാർന്നൊരൻ മിഴികളന്നെന്നേക്കുമായടയുമ്പോഴും,
യാത്രയാക്കീടുമെന്നേയെൻ ഉറ്റവർതൻ
മിഴിനീരിനാൽ.......

പോരുമോ എൻ കൂടെ
ആറടി മണ്ണിലേക്കും,
ഏകിയാണ് ഞാൻ അവിടെയും.

മിഴിനീർ Where stories live. Discover now