Chapter 1

166 25 1
                                    

ബസ്സിൽ കേറാൻ നേരം പോക്കറ്റിൽ തപ്പിയപ്പോളാണ് പഴ്സ് കാണാതായത് അറിഞ്ഞത്.ഇനിയിപ്പോ യാത്ര നടക്കില്ല.ബസ്സിൽ നിന്നും ചാടി ഇറങ്ങി.ആരെങ്കിലും ഫോൺ വിളിക്കാമെന്ന് വിചാരിച്ചാലും ഇവിടെ പരിചയക്കാരില്ല. ഓഫീസിൽ ജോലിക്ക് കയറിയിട്ട് രണ്ടു ദിവസം ആയതൊള്ളു.ആരുടെയും ഫോൺ നമ്പർ കയ്യിൽ ഇല്ല.പരിചിതമല്ലാത്ത സ്ഥലവും ആളുകളും.തിരിച്ചു താമസസ്ഥലത്തേക്ക് പോകാനും ബസ്സ് കയറണം.ബസ്സ് സ്റ്റോപ്പിൽ ആളുകളില്ല.ടാക്സിയോ മറ്റോ കിട്ടുമോയെന്ന് നോക്കി അവിടെ തന്നെ ഇരുന്നു. ഓരാൾ ദൂരെ നിന്നും നടന്നു വരുന്നത് കാണാം.ബസ്സ് കാത്തു അയാളും എൻ്റെ ഒപ്പം വന്നിരുന്നു.സംസാരിച്ചു നോക്കാമെന്ന് കരുതി.
"Bonjur" ഞാൻ അയാളെ നോക്കി ചിരിച്ചു. പഴ്സ് കളഞ്ഞുപോയത് ഫ്രഞ്ചിൽ പറയാൻ എനിക്കറിയില്ലായിരുന്നു.എൻ്റെ ബുദ്ധിമുട്ട് കണ്ടിട്ടാകും അയാളും ചിരിച്ചു.
"Hey!!you can speak to me in english."

"Thank god.Hi, I lost my purse.Could you please lend  me some liquid cash.I would deposit the same to your account without delay."
ഞാൻ ഇതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു

Dude!!I have no liquid cash with me.I'm here waiting for my freind to come and pick me.

"Aah" ഞാൻ അൽപം സങ്കടത്തോടെ മറുപടി പറഞ്ഞു.

"Where do you wanna go?"
ഞാൻ താമസസ്ഥലം പറഞ്ഞുകൊടുത്തു.

" Ohkay !! We will help.We can drop you there.We too are headed in same direction."

"No no !! I don't wanna cause any trouble.Paying money will be enough.I could find a bus"

"Check the time dear!! There are no buses after 7pm"

"Damn!! I wasn't aware of that!!"

"lol, What are doing here in the heart of paris, without knowing nothing about this city?"

മറുപടി പറയാൻ വന്നപ്പോഴേക്കും അടുത്ത ചോദ്യമെത്തി.
Are you new to here??

Aah yes!!

"thats ok!! lets wait for my friend.Let me just call him."

അയ്യാൾ മാറിനിന്നുപോയി ഫോൺ വിളിച്ചു.

"Ok!!To be frank ,  He is not  actually comfortable to take you with us cos of some personal reasons.But dont worry!!  He agreed "

"Thank you"

"I would let you know this.He is restricted to travel without protection but we are doing something that he isn't supposed to do.No more questions please."

Ok thank you!! I won't ask anything or will cause any trouble.

അൽപ സമയത്തിനുള്ളിൽ ഒരു കാർ വന്നു.നല്ല വിലപിടിപ്പുള്ള വലിയ കാർ.ഞാൻ പുറകിൽ കയറി.അയ്യാൾ മുൻപിലും. ഞങ്ങൾ മൂന്നുപേർ കൂടാതെ അയാളുടെ ഡ്രൈവറും ഉണ്ട്. പരിചയമില്ലാത്ത ആളുകൾ ആയതിനാൽ  എൻ്റെ ഹൃദയമിടിപ്പ് ഉയർന്നു തന്നെ നിന്നു.ഒരു    ഭാഗ്യപരീക്ഷണമാണ്.എങ്ങനെയെങ്കിലും വീടെത്തിയാൽ മാത്രം മതി എന്നായിരുന്നു ചിന്ത.ഇത്രയും വലിയ കാറും ഭീകരമായ അന്തരീക്ഷവും.അയാളും സുഹൃത്തും തമ്മിൽ ഒന്നും സംസാരിക്കുന്നില്ല.
പെട്ടന്ന് ഒരു ഫോൺ ബെല്ലടിച്ചു.
അയാളുടെ സുഹൃത്തിൻ്റെ ആണ്.

"Yeoboseyo!!...
Ne Park Jimin imnida!!"

ഇത്രയധികം ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന അവരിൽ ഒരാൾ ഇതാ കണ്മുൻപിൽ. ഒരു നിമിഷം ഹൃദയം നിലച്ചുപോയി.
സംഗീതം ഇഷ്ടപ്പെട്ടു കൂടെകൂട്ടിയ ചിലർ ഇന്ന് മനസ്സിൻ്റെ കോണിൽ വെല്ലാതെ തറഞ്ഞുപോയിരിക്കുന്നു.പലരും എന്നോട് ചോദിച്ചതാണ്. എന്തുകൊണ്ടാണ് ഇത്ര ഇഷ്ടമെന്ന്? ഒരു ഉത്തരം എൻ്റെ കൈവശമില്ല. വിവരിക്കാനാവാത്ത ഒരു അൽഭുതമാണ് അവർ.

എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്.എങ്ങനെ പറയണം എന്നറിയില്ല.എൻ്റെ ആരെല്ലാമോ ആണ് നിങ്ങൾ. എൻ്റെ ചിരിക്കു കാരണം നിങ്ങളാണ്.ഒറ്റക്കായപ്പോൾ എനിക്ക് കൂട്ടുവന്നത് നിങ്ങളാണ്.എൻ്റെ മാത്രമല്ല ഒരുപാട്പേരുടെ.. നിങ്ങൾ ഇതെല്ലാം അറിയുന്നുണ്ടോ? ഞാൻ നെടുവീർപ്പിട്ടു. ഞാൻ അദേഹത്തെ തന്നെ നോക്കിയിരുന്നു.മനസ്സിൽ ഒരുപാട് സംസാരിച്ചു.
കണ്ണുകൾ കവിളിൽ പതിയെ നനവ് പടർത്താൻ തുടങ്ങി.

"Hey!! we will reach there within 10 minutes"
അയ്യാൾ എന്നെ നോക്കി പറഞ്ഞു.
ഞാൻ അയാളെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.
"Thank you sooo much!! "എൻ്റെ ശബ്ദം ഇടറയിരുന്നു.
"No problem"
ഈ നന്ദിയുടെ അർത്ഥം വേറെയാണ്.ഞാൻ ചിരിച്ചുകൊണ്ട് മനസ്സിലോർത്തു.
ഈ യാത്ര ഞാൻ മറക്കില്ല.
ഞാൻ അദേഹത്തോട് ഒന്നും സംസാരിച്ചില്ല.എന്നെ വിലക്കിയത്തുകൊണ്ട് മാത്രമല്ല. ചിലകാര്യങ്ങൾ പറയാതെ പോകുന്നതാണ് നല്ലത്.ഉള്ളിൽ ഒരു വിങ്ങൽ ഇല്ലാതെ ഓർമ്മകൾക്കെന്തു രസം .മാത്രമല്ല ഞാൻ അദേഹത്തിൻ്റെ സ്വകാര്യതയെ മാനിക്കുന്നു.എന്നെ യാത്രയിൽ കൂടെ കൂട്ടാൻ ആദ്യം അദേഹം വിമുഖത കാണിച്ചത് ഭയന്നിട്ടാകും എന്ന് ഞാൻ ഊഹിച്ചു.ഇവരെ കൂടുതൽ ഇഷ്ടപെടുന്നവർ തന്നെ ആണ് അവരുടെ സ്വകാര്യകതകളിൽ കടന്നുചെന്ന് ഇവരെ ഏറ്റവും വേദനിപ്പിക്കുന്നത്.ഞാൻ ഒരു പേപ്പർ എടുത്തു.മനസ്സിൽ വന്നതെല്ലം എഴുതി കയ്യിൽ കരുതി. അൽപം സമയം കഴിഞ്ഞപ്പോൾ കാർ നിന്നു.
"Hey!! we have reached your place'
അയ്യാൾ തിരിഞ്ഞു എന്നെ നോക്കി പറഞ്ഞു.
"Oh thank you again" Happy journey to you and to your friend.Could please come out" ഞാൻ കാറിന് പുറത്തിറങ്ങി കൊണ്ട് ചോദിച്ചു.
അയ്യാൾ പുറത്തിറങ്ങി.
ഞാൻ ആ പേപ്പർ അയാൾക്ക് നേരെ നീട്ടി.
"If you dont mind, could you please give this to your friend'
"I'm extremely sorry dude" I can't accept this.Don't feel bad.Get home safe.Bye "

"Aah!! it's fine"
അയ്യാൾ കാറിൽ കയറി. ആ കാർ മാഞ്ഞുപോകും വരെ ഞാൻ നോക്കി നിന്നു.
തിരികെ റൂമിൽ എത്തി നേരെ എൻ്റെ എൻ്റെ  പുസ്തകം കയ്യിൽ എടുത്തു.ആ ചെറിയ കടലാസ്സ് ഞാൻ അതിലേക്കു വെച്ചു. ആ പുസ്തകം മുഴുവൻ അവരാണ്. അവരോട് പറയാതെ പോയ എൻ്റെ കഥകളും....

യാത്രOnde histórias criam vida. Descubra agora