ബന്ധങ്ങൾ ഒക്കെയും ബന്ധനങ്ങളാകാവേ
ഒരു മെഴുത്തിരിയായി ഉരുക്കാറുണ്ട് ഞാൻ
ഇരുട്ടിന്റെ വന്യതയിൽ ഒരു വേട്ടപ്പട്ടിയുടെ
കരൗര്യവുമായി നടന്നടുക്കുന്നുണ്ടവർ എന്നിലെ എന്നെ കടിച്ചുകീറാൻ
തട്ടിമറ്റി ഓടാൻ ശ്രമിക്കവേ വാക്കുകളാൽ പ്രഹരിക്കുന്നുണ്ടവർ
ഭീതിനിറഞ്ഞ മിഴിയാലേ അവരെ നോക്കുമ്പോൾ സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞവർ എന്നെ കെട്ടിപുണരാറുണ്ട്
മുറിവുകളിലൊക്കെയും തേൻപുരട്ടിയ വാക്കുകളാൽ തൈലം പുരട്ടാറുണ്ട്
ഒടുക്കം ഇനിയൊരു വസന്തവും തളിക്കാത്ത വിധം അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നുണ്ടവർ
ഇനി എന്റെ കാത്തിരിപ്പിന്റെ ഒടുക്കം
അവൻ വന്നുചേരും
അന്ന് ഞാനും ബന്ധങ്ങൾ
ഇല്ല ലോകത്തിൽ സ്വാതന്ത്ര്യയാവും
