മഴ തോർന്നു. ബസ്സിൻ്റെ ജനാലകൾ പതിയെ തുറന്നു ഞാൻ പുറത്തേക്ക് നോക്കി. ചെറിയ പൂക്കൾ നിറഞ്ഞ മരങ്ങളാണ് നിറയെ. പെയ്തുതോർന്ന മഴയുടെ ഓർമ്മകൾ പേറി നനഞ്ഞു നില്ക്കുന്ന മരങ്ങൾ. ഇവിടേക്ക് വന്നിട്ട് ഏതാണ്ട് പത്തു വർഷത്തിലധികമായി. ജോലിയോട് അനുബന്ധിച്ച് ട്രാൻസ്ഫർ ആയി വന്നതാണ് ഇവിടേക്കു. കൊറിയൻ ഭാഷ പഠിക്കാൻ തുടക്കത്തിൽ അല്പം ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഇപ്പോഴില്ല.
ബസ്സ് പെട്ടന്ന് നിന്നു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി. ബ്ലോക്കാണ്. പൊടുന്നനെ
പുറത്തെ വലിയൊരു സ്ക്രീനിലുള്ളിൽ വിടർന്ന ചിരിയുമായി നില്ക്കുന്ന ഒരാളുടെ ചിത്രം എൻ്റെ കണ്ണിലുടക്കി.നനുത്ത ഓർമ്മകൾ ഓടിവന്നെൻ്റെ കണ്ണു കെട്ടി. കാലമെൻ്റെ കൈപിടിച്ച് വർഷങ്ങൾ പുറകോട്ടു കൂട്ടി കൊണ്ടുപോയി.
.
.
.
മഴ ചെറുതായി ചാറി തുടങ്ങി.കുഞ്ഞു മഴത്തുള്ളികൾ ബസ്സിൻ്റെ ജനാലയിലൂടെ മുഖത്ത് വന്നിരുന്നു. മഴയുടെ ശക്തി കൂടി വന്നു."누나 창문을 닫아주세요" ( Noona , Please close the window) .
ശബ്ദം കേട്ട് ഞാൻ മുഖം തിരിച്ചു നോക്കി.എൻ്റെ തൊട്ടടുത്ത് ഇരിക്കുന്ന പയ്യനാണ്.അവൻ അല്പം ഗൗരവത്തോടെ എന്നെ നോക്കി."예 "!! (Yeah!!) അല്പം മടിച്ചിട്ടാണെങ്കിലും ഞാൻ ജനാലകൾ അടച്ചു.
അപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കുന്നത്. അവനെ കണ്ടപ്പോൾ എനിക്കെൻ്റെ അനിയനെയാണ് ഓർമ്മ വന്നത്. അതുകൊണ്ടാവും അവനോടു സംസാരിക്കണം എന്നു തോന്നി. അവൻ യൂണിഫോം ധരിച്ചിട്ടില്ല.ഒരു തൊപ്പിയും ചെറിയൊരു ബാഗും കയ്യിൽ ഉണ്ട്.
"안녕" ("Hello" ) ഞാൻ ചെറിയ ഒരു ചിരിയോടെ അവനെ നോക്കി പറഞ്ഞു.
"안녕" ("Hello") അവൻ എന്നെ നോക്കി പതിയെ തല കുനിച്ചിട്ടു മറുപടി പറഞ്ഞു.
"어디 가세요?" ( "എവിടേക്കാണ് ?" ) ഞാൻ ചോദിച്ചു.
"학교" ( "School ") അവൻ അല്പ നേരത്തെ മൗനത്തിനു ശേഷം മറുപടി തന്നു.
അവൻ കള്ളം പറയുകയാണെന്ന് എനിക്ക് തോന്നി. ഒരുപക്ഷേ അവനു പറയാൻ താല്പര്യമില്ലായിരിക്കും. ഞാൻ തിരികെ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. ഓഫീസിലേക്ക് ഇനിയും ദൂരമുണ്ട്. അവനോടു വീണ്ടും സംസാരിക്കാൻ തോന്നിയെങ്കിലും എന്തു ചോദിക്കണം എന്നറിയില്ലായിരുന്നു.

KAMU SEDANG MEMBACA
അവൻ
Acakഓർത്തുവെക്കാൻ ഇതുപോലെ സുന്ദരമായ ഒരു ഭൂതകാലമുള്ള ചിലരെങ്കിലും ഉണ്ടാകാതെയിരിക്കില്ല...❣️❣️